ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ സംഭവിച്ചേക്കാവുന്ന മരണങ്ങളിൽ കുടുംബത്തിന് സാമ്പത്തിക പിന്തുണയാണ് ലൈഫ് ഇൻഷൂറൻസ് പോളിസികൾ. തുടർന്നുള്ള ജീവിതം മുന്നോട്ട് കൊണ്ടു പോകാനും സാമ്പത്തികമായ ഭദ്രതയും ലെെഫ് ഇൻഷൂറൻസ് പോളികൾ നൽകുന്നു. ലൈഫ് ഇൻഷൂറൻസ് പോളിസികളിൽ എൻഡൗമെന്റ് പോളിസികളാണെങ്കിൽ ജീവിത സുരക്ഷയ്ക്കൊപ്പം സമ്പാദ്യത്തിനുള്ള വഴി കൂടി തുറക്കുന്നുണ്ട്.
മരണാനുകൂല്യത്തിനൊപ്പം പോളിസി കാലാവധി പൂർത്തിയാക്കുന്ന വ്യക്തിക്ക് പ്രീമിയം തുകയും ബോണസും ചേർത്ത് തിരികെ ലഭിക്കുന്ന പോളിസികളാണിവ. ഇത്തരത്തിൽ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ പുതിയൊരു പോളിസിയായ ധൻ വർഷ പോളിസിയാണ് ഈ ലേഖനത്തിൽ വിശദമാക്കുന്നത്.
എൽഐസി ധൻ വർഷ പോളിസി
2022 ഒക്ടോബർ 17 ന് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ആരംഭിച്ച പോളിസിയാണ് എല്‍ഐസി ധന്‍ വര്‍ഷ. നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപേറ്റിംഗ്, വ്യക്തിഗത, സേവിംഗ്സ്, ലൈഫ് ഇന്‍ഷൂഫറന്‍സ് പ്ലാനാണിത്. പോളിസിയിലെ ചുരുങ്ങിയ സം അഷ്വേഡ് തുക 1.25 ലക്ഷമാണ്. പരമാവധി അഷ്വേഡ് തുകയ്ക്ക് പരിധിയില്ല. പോളിസി ടേം അനുസരിച്ചാണ് പദ്ധതിയില്‍ ചേരുന്നതിനുള്ള പ്രായ പരിധി നിശ്ചയിച്ചിട്ടുള്ളത്.
15 വര്‍ഷ പോളിസിയില്‍ ചേരാന്‍ 3 വയസ് പൂര്‍ത്തിയാകണം. 10 വര്‍ഷ പോളിസിയില്‍ 8 വയസുകാരന് ചേരാം. കാലാവധിയില്‍ 18 വയസ് പൂര്‍ത്തിയാകണം. ഓപ്ഷന്‍ ഒന്ന് പ്രകാരം പോളിസിയില്‍ ചേരുന്നൊരാള്‍ക്കുള്ള ഉയര്‍ന്ന പ്രായ പരിധി 70 വയസാണ്. ഓപ്ഷന്‍ രണ്ടില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായ പരിധി 50 വയസാണ്.
രണ്ട് ഓപ്ഷനുകൾ
മരണാനുകൂല്യത്തിനും മെച്യൂരിറ്റി ബെനഫിറ്റിനും പ്രാധാന്യം നൽകുന്ന രണ്ട് ഓപ്ഷനുകളാണിത്. ആദ്യ ഓപ്ഷൻ കൂടുതൽ മെച്യൂരിറ്റി ബെനഫിറ്റ് നൽകുന്നു. പ്രീമിയത്തിന്റെ 1.25 ഇരട്ടി ഡെത്ത് ബൈനഫിറ്റും ഗ്യാരണ്ടീഡ് അഡിഷണന്‍ ബോണസും ലഭിക്കും. ഓപ്ഷന്‍ ഒന്നിൽ ലഭിക്കുന്ന ബോണസ് കൂടുതലാണ്.
10 വര്‍ഷത്തിന്റെ പോളിസി 7 ലക്ഷത്തിന് മുകളിലുള്ള സം അഷ്വേഡിന് വാങ്ങുന്നൊരാള്‍ക്ക് 1000 രൂപയ്ക്ക് 70 രൂപ പ്രതിവര്‍ഷം ബോണസ് ലഭിക്കും. 15 വര്‍ഷത്തേക്ക് ആണെങ്കില്‍ 75 രൂപയും ലഭിക്കും. ഇതിനാൽ മെച്യൂരിറ്റി തുക കൂടും.
രണ്ടാമത്തെ ഓപ്ഷനില്‍ പ്രീമിയത്തിന്റെ 10 മടങ്ങ് ഡെത്ത് ബെനഫിറ്റ് ലഭിക്കും. ഇവിടെ 10 വർഷത്തെ പോളിസിക്ക് 35 രൂപയും 15 വർഷത്തെ പോളിസിക്ക് 40 രൂപയുമാണ് ബോണസ് ലഭിക്കുന്നത്. മരണാനുകൂല്യം കൂടുതൽ ലഭിക്കുന്നത് ഓപ്ഷൻ രണ്ടിലാണ്.
കാൽക്കുലേറ്റർ
എൽഐസി ധൻ വർഷ പോളിസിയിലെ മരണാനുകൂല്യം കണക്കാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 35 വയസുള്ള വ്യക്തി ഓപ്ഷൻ 2 പ്രകാരം 10 ലക്ഷം രൂപ സം അഷ്വേഡുള്ള പോളിസി 15 വർഷ കാലയളവിൽ വാങ്ങിയാൽ 1,000 രൂപയ്ക്ക് 40 രൂപ നിരക്കിലാണ് ഗ്യാരണ്ടിഡ് അഡിഷൻ ലഭിക്കുക. ഒറ്റത്തവണ പ്രീമിയമായി നികുതി ഉൾപ്പടെ 9,14,323 രൂപ അടയ്ക്കണം.
പോളിസി ഉടമ 10-ാം പോളിസി വർഷത്തിൽ മരണപ്പെട്ടാൽ നോമിനിക്ക് 91,49,500 രൂപ ലഭിക്കും. 15-ാം വർഷത്തിലാണ് പോളിസി ഉടമ മരണപ്പെടുന്നതെങ്കിൽ 93,49,500 രൂപ ലഭിക്കും. പോളിസി കാലാവധി പൂർത്തിയാക്കുകയാണെങ്കിൽ 16 ലക്ഷം രൂപയാണ് തിരികെ ലഭിക്കുക.
ഓപ്ഷൻ 1 പ്രകാരം 30 വയസിൽ 10 ലക്ഷം രൂപ സം അഷ്വേഡും 15 വർഷ കാലത്തെ പോളിസി തിരഞ്ഞടുത്താൽ ഒറ്റത്തവണ പ്രീമിയമായി നികുതി ഉൾപ്പെടെ 9,26,654 രൂപ അടയ്ക്കണം. 15 വര്‍ഷ കാലാവധി പൂർത്തിയാക്കുമ്പോൾ മെച്യൂരിറ്റി ബെനഫിറ്റായി 21.25 ലക്ഷം രൂപയാണ് ലഭിക്കുന്നത്. 11,83,438 രൂപ മുതല്‍ 22.33 ലക്ഷത്തിന്റെ മരണാനുകൂല്യം ലഭിക്കും.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications