മാസത്തിൽ പണം കയ്യിലെത്തും! ഒറ്റത്തവണ നിക്ഷേപിച്ച് മാസ വരുമാനം നേടാന്‍ എല്‍ഐസി സഞ്ചയ് പദ്ധതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിട്ടയർമെന്റ് ജീവിതത്തിൽ പണം അത്യാവശ്യ കാര്യമാണ്. ഇത്രയും കാലം ശമ്പളമായി പണം ലഭിച്ചവർക്ക് പെട്ടന്നൊരു മാസം വരുമാനം നിലയ്ക്കുന്ന സാഹചര്യത്തിൽ ജീവിത ചെലവുകളെ നിയന്ത്രിക്കാൻ പ്രയാസങ്ങളുണ്ടാകും. മാസ വരുമാനം ലഭിക്കുന്ന പദ്ധതികൾ ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കും.

 

ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങളുടെയോ സമ്പാദ്യത്തിന്റെയോ ഒരു ഭാ​ഗം മാസ വരുമാനം ലഭിക്കുന്ന പദ്ധതികളിൽ നിക്ഷേപിച്ചാൽ മാസത്തിൽ ചെലവിനായുള്ള പണം ലഭിക്കുന്നതിനൊപ്പം നിക്ഷേപം സുരക്ഷിതമാവുകയും ചെയ്യും. ഇത്തരത്തിലൊരു നിക്ഷേപ പദ്ധതിയാണ് എൽഐസി ഹൗസിം​ഗ് ഫിനാൻസ് കോർപ്പറേഷന്റെ സഞ്ചയ് ഡെപ്പോസിറ്റ് സ്കീം. പദ്ധതിയുടെ വിശദാംശങ്ങളാണ് ചുവടെ.

സഞ്ചയ് നിക്ഷേപ പദ്ധതി

സഞ്ചയ് നിക്ഷേപ പദ്ധതി

ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സബ്‌സിഡിയറി കമ്പനിയാണ് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്. മുംബൈയാണ് കമ്പനിയുടെ ആസ്ഥാനം. എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് 2007 മേയിലാണ് സഞ്ചയ് നിക്ഷേപ പദ്ധതി ആരംഭിച്ചത്.

കാലാവധിയില്‍ പലിശ ലഭിക്കുന്ന ക്യുമുലേറ്റീവ് പബ്ലിക്ക് ഡിപ്പോസിറ്റും മാസത്തിലോ വര്‍ഷത്തിലോ പലിശ വാങ്ങാവുന്ന നോണ്‍ ക്യുമുലേറ്റീവ് പബ്ലിക്ക് ഡെപ്പോസിറ്റും എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിലുണ്ട്. മാസ വരമാനം ആ​ഗ്രഹിക്കുന്നവർക്ക് നോണ്‍ ക്യുമുലേറ്റീവ് പബ്ലിക്ക് ഡെപ്പോസിറ്റ് സ്വീകരിക്കാം. 

Also Read: ഒറ്റത്തവണ നിക്ഷേപിച്ചാൽ മാസ വരുമാനം റെഡി; 3 ബാങ്കുകളുടെ മികച്ച പദ്ധതികളിതാAlso Read: ഒറ്റത്തവണ നിക്ഷേപിച്ചാൽ മാസ വരുമാനം റെഡി; 3 ബാങ്കുകളുടെ മികച്ച പദ്ധതികളിതാ

സുരക്ഷിതത്വം

സുരക്ഷിതത്വം

എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് ബാങ്കിതര ധനകാര്യ സ്ഥാപനമായതിനാല്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ നല്‍കുന്ന സുരക്ഷ അടിസ്ഥാനമാക്കിയാണ് നിക്ഷേപം നടത്തേണ്ടത്. സഞ്ചയ് പദ്ധതി ആരംഭിച്ചത് മുതല്‍ ക്രിസിലിന്റെ AAA/ Stable റേറ്റിംഗ് നിക്ഷേപത്തിന് ലഭിച്ചിരുന്നു. നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന റേറ്റിംഗാണിത്. ഇതിനാല്‍ പണത്തിനും പ‌ലിശയ്ക്കും ഉയര്‍ന്ന സുരക്ഷിതത്വമുണ്ട്. 

Also Read: പെൻഷൻ മുടങ്ങില്ല, മാസം 5,000 രൂപ അക്കൗണ്ടിലെത്തും; അറിയാം കേന്ദ്രസർക്കാർ പദ്ധതിAlso Read: പെൻഷൻ മുടങ്ങില്ല, മാസം 5,000 രൂപ അക്കൗണ്ടിലെത്തും; അറിയാം കേന്ദ്രസർക്കാർ പദ്ധതി

നോണ്‍ ക്യുമുലേറ്റീവ് പബ്ലിക്ക് ഡെപ്പോസിറ്റ്

നോണ്‍ ക്യുമുലേറ്റീവ് പബ്ലിക്ക് ഡെപ്പോസിറ്റ്

മാസ പലിശ ആഗ്രഹിക്കുന്നവര്‍ക്ക് നിക്ഷേപിക്കാവുന്ന പദ്ധതിയാണിത്. 1 വര്‍ഷം, 18 മാസം, 2,3,5 വര്‍ഷങ്ങളാണ് നിക്ഷേപത്തിന്റെ കാലാവധി. മാസത്തില്‍ പലിശ ലഭിക്കാന്‍ കുറഞ്ഞത് 2 ലക്ഷം രൂപയുടെ നിക്ഷേപം നടത്തണം. 10,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്താം. ചെക്ക്/ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ വഴി മാത്രമെ നിക്ഷേപം സ്വീകരിക്കുകയുള്ളൂ. എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് ബ്രാഞ്ചുകളിൽ നിന്ന് നിക്ഷേപത്തിൽ ചേരാം.

Also Read: കുറഞ്ഞ റിസ്കിൽ കൂടുതൽ നേട്ടം, വർഷത്തിൽ 8.17% ആദായം നൽകിയ നിക്ഷേപമിതാ; സ്ഥിര നിക്ഷേപകർക്ക് നോക്കാംAlso Read: കുറഞ്ഞ റിസ്കിൽ കൂടുതൽ നേട്ടം, വർഷത്തിൽ 8.17% ആദായം നൽകിയ നിക്ഷേപമിതാ; സ്ഥിര നിക്ഷേപകർക്ക് നോക്കാം

പലിശ നിരക്ക്

പലിശ നിരക്ക്

1 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നയാള്‍ക്ക് 5.8 ശതമാനമാണ് പലിശ ലഭിക്കുക. 18 മാസത്തേക്കും ഇതേ നിരക്ക് ലഭിക്കും. 2 വര്‍ഷത്തെ നിക്ഷേപത്തിന് 6.35 ശതമാനമാണ് പലിശ നിരക്ക്. 3 വര്‍ഷത്തേക്ക് 6.50 ശതമാനവും 5 വര്‍ഷത്തേക്ക് 6.80 ശതമാനവും പലിശ ലഭിക്കും.

20 കോടി വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണിത്. മാസത്തില്‍ ഒന്നാം തീയതിയാണ് പലിശ അനുവദിക്കുക. മാര്‍ച്ച് മാസത്തില്‍ മാര്‍ച്ച് 31നാണ് പലിശ ലഭിക്കുക. നിക്ഷേപങ്ങള്‍ക്ക് 0.25 ശതമാനം അധിക നിരക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കും.

നേരത്തെയുള്ള പിൻവലിക്കൽ

നേരത്തെയുള്ള പിൻവലിക്കൽ

മൂന്ന് മാസത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിച്ചാല്‍ പലിശ ലഭിക്കില്ല. മൂന്ന് മാസം പൂര്‍ത്തിയാക്കി 6 മാസത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിച്ചാല്‍ 3 ശതമാനം പലിശ മാത്രമെ ലഭിക്കുകയുള്ളൂ. 6 മാസത്തിന് ശേഷം പിന്‍വലിക്കുമ്പോള്‍ പലിശ നിരക്ക് 1 ശതമാനം കുറച്ച് മാത്രമെ അനുവദിക്കുകയുള്ളൂ.

നേരത്തെയുള്ള പിൻവലിക്കൽ ഒഴിവാക്കാൻ നിക്ഷേപത്തിന് മുകളിൽ വായ്പയെടുക്കാം. എൽഐസി ഹൗസിം​ഗ് ഫിനാൻസ് കോർപ്പറേഷനിലെ നിക്ഷേപത്തിന് മുകളിൽ വായ്പ ലഭിക്കും. നിക്ഷേപം ആരംഭിച്ച് മൂന്ന് മാസത്തിന് ശേഷം നിക്ഷേപത്തിന്റെ 75 ശതമാനമാണ് വായ്പയായി അനുവദിക്കുക. ഇതിന് നിക്ഷേപത്തിന്റെ പലിശയേക്കാൾ 2 ശതമാനം അധികമായിരിക്കും വായ്പയുടെ പലിശ.

Read more about: investment lic
English summary

LIC Sanjay Deposit Scheme Gives Monthly Income From One Time Investment; Details Here

LIC Sanjay Deposit Scheme Gives Monthly Income From One Time Investment; Details Here
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X