വിരമിക്കൽ കാലത്ത് പെൻഷൻ മാത്രമായിരിക്കും പലരുടെയും വരുമാന മാർഗം. സർക്കാർ ജീവനക്കാരാണെങ്കിൽ ജീവിത കാലം മുഴുവൻ പെൻഷൻ ലഭിക്കും. വിരമിക്കൽ കാലത്ത് നിക്ഷേപങ്ങളിലൂടെ പെൻഷൻ നേടാൻ ശ്രമിക്കുന്നവർക്ക് മുന്നിലുള്ള വഴിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം, പ്രധാനമന്ത്രി വയ വന്ദൻ യോജന എന്നിവ.
ഇവയിലൂടെ 5 വർഷത്തേക്കും 10 വർഷത്തേക്കും മാത്രമെ പെൻഷൻ ലഭിക്കുകയുള്ളൂ. ഇതിന് ബദലായി മരണം വരെ പെൻഷനും മരണ ശേഷം നിക്ഷേപിച്ച തുക നോമിനിക്കും ലഭിക്കുന്നൊരു പെൻഷൻ പ്ലാനാണ് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ സരൾ പെൻഷൻ പ്ലാൻ.
സരൾ പെൻഷൻ പ്ലാൻ
ഒരു സിംഗില്‍ പ്രീമിയം, ഹോൾ ലൈഫ് പെന്‍ഷന്‍ പ്ലാനാണ് എൽഐസി അവതരിപ്പിക്കുന്ന സരൾ പെൻഷൻ. ഒറ്റ പ്രീമിയം അടവിലൂടെ ജീവിത കാലം മുഴുവന്‍ പെന്‍ഷന്‍ നേടാൻ സാധിക്കും. പോളിസി ആരംഭിച്ചത് മുതല്‍ മാസ വരുമാനം ലഭിക്കുമെന്നതാണ് മറ്റൊരു ഗുണം. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ തുക അക്കൗണ്ടിലെത്തും.
പദ്ധതിയിൽ നിന്ന് ലഭിക്കുന്ന ഏറ്റവും ചുരുങ്ങിയ മാസ വരുമാനം 1,000 രൂപയാണ്. സിംഗിൽ ആന്യുറ്റി, ജോയിന്റ് ആന്യുറ്റി എന്നിങ്ങനെ 2 തരത്തിൽ മാസ വരുമാനം തിരഞ്ഞെടുക്കാം.
വിശദാംശങ്ങൾ
40 വയസ് മുതല്‍ 80 വയസ് പ്രായമുള്ളവര്‍ക്ക് ചേരാവുന്ന പെന്‍ഷന്‍ പദ്ധതിയാണ് സരൾ പെൻഷൻ പദ്ധതി. ഇതിൽ സിംഗില്‍ ആന്യുറ്റി പ്ലാന്‍ ഒരാൾക്ക് മാത്രമാണ് പോളിസിയുടെ ഗുണം ലഭിക്കുക. പോളിസി ഉടമയ്ക്ക് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുകയും മരണ ശേഷം പ്രീമിയം തുക പോളിസി ഉടമയുടെ നോമിനിക്ക് തിരികെ ലഭിക്കുകയും ചെയ്യും.
ജോയിന്റ് ലൈഫ് ആന്യുറ്റി പ്ലാനില്‍ പോളിസി ഉടയമക്കൊപ്പം പങ്കാളിക്കും മാസ വരുമാനം ലഭിക്കും. പോളിസി ഉടമയുടെ മരണ ശേഷമാണ് പങ്കാളിക്ക് മാസ വരുമാനം ലഭിക്കുക. രണ്ടു പേരുടെയും മരണ ശേഷം അടച്ച തുക നോമിനിക്ക് തിരികെ നല്‍കും. പോളിസിയിൽ ഏകദേശം 5 ശതമാനം നിരക്കിലാണ് ആന്യുറ്റി വിതരണം ചെയ്യുന്നത്.
കുറഞ്ഞ പെൻഷൻ
മാസം വരുമാനം കണ്ടെത്താം ജീവിത കാലം മുഴുവൻ മാസ വരുമാനം കണ്ടെത്താനുള്ളൊരു മാർഗമാണ് സരൾ പെൻഷൻ പോളിസി. പോളിസി ഉടമയുടെ പ്രായത്തെയും ആവശ്യമായ പെൻഷനെയും തിരഞ്ഞെടുക്കുന്ന ആന്യുറ്റി പ്ലാനിനെയും അടിസ്ഥാനമാക്കിയാണ് പ്രീമിയം തീരുമാക്കിക്കുന്നത്.
സരൾ പെൻഷൻ പ്ലാനിൽ നിന്ന് ഏറ്റവും കുറഞ്ഞ മാസ പെൻഷൻ 1,000 രൂപയും വാർഷിക പെൻഷൻ 12,000 രൂപയുമാണ്. ഇതിനായി സിംഗിൽ പ്രീമിയമായി 2.50 ലക്ഷം രൂപ അടയ്ക്കണം. എന്നാൽ പരമാവധി നിക്ഷേപിക്കാവുന്ന തുകയ്ക്ക് പരിധിയില്ല.
പോളിസി സറണ്ടർ
സരൾ പെൻഷൻ പോളിസിയുമായി മുന്നോട്ട് പോകാൻ സാധിക്കാത്തവരാണെങ്കിൽ 15 ദിവസത്തിനകം പോളിസി തിരികെ നൽകാനുള്ള സൗകര്യമുണ്ട്. ഓൺലൈനായി വാങ്ങിയ പോളിസിയിൽ 30 ദിവസം സമയം നൽകുന്നു. അടച്ച പ്രീമിയം തുക സ്റ്റാമ്പ് ഡ്യൂട്ടിയും ആന്വിറ്റി ലഭിച്ചിട്ടുണ്ടെങ്കിൽ അതും കിഴിച്ചാണ് ലഭിക്കുക. ആറു മാസത്തിന് ശേഷം പോളിസി സറണ്ടര്‍ ചെയ്യാന്‍ സാധിക്കും. പോളിസി സറണ്ടര്‍ ചെയ്യേണ്ടി വന്നാല്‍ വാങ്ങല്‍ വിലയുടെ 95 ശതമാനം തിരികെ ലഭിക്കും.
പോളിസി കാൽക്കുലേറ്റർ
എൽഐസി സരൾ പെൻഷൻ പോളിസിയിൽ നിന്ന് 60 വയസുകാരന് മാസത്തിൽ 20,000 രൂപ പെൻഷൻ വാങ്ങാൻ 50 ലക്ഷ രൂപയുടെ പോളിസി വാങ്ങണം. ഇതിന് ഒറ്റത്തവണ പ്രീമിയമായി 50, 90,000 രൂപ അടയ്ക്കേണ്ടി വരും. മാസത്തിൽ 20,600 രൂപ പെൻഷനായി വാങ്ങാം. ത്രൈമാസത്തിൽ 62,250 രൂപയും അർധ വർഷത്തിൽ 1,25,375 രൂപയും വർഷത്തിൽ 2,55,000 രൂപയും പെൻഷനായി ലഭിക്കും.
10 ലക്ഷം രൂപയുടെ സരൾ പെൻഷൻ പ്ലാൻ വാങ്ങുന്നൊരാൾ നൽകേണ്ടി വരുന്ന പ്രീമിയം 10.18 ലക്ഷം രൂപയാണ്. മാസത്തിൽ 4,091 രൂപ പെൻഷൻ ലഭിക്കും.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications