മികച്ച രീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന് അതിനൊത്ത ചെലവുകളുമുണ്ട്. ശമ്പളം മാത്രം വരുമാനമായി കണ്ട് ഇത്തരത്തിൽ ജീവിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിനാൽ തന്നെ രണ്ടാമതൊരു വരുമാന മാര്‍ഗത്തെ പറ്റി എല്ലാവരും ചിന്തിക്കും. നിക്ഷേപത്തിലൂടെ മാസ വരുമാനമുണ്ടാക്കുക എന്നത് മികച്ച മാര്‍ഗമാണ്. ഇതിന് പല സാധ്യതകളും ഇന്നുണ്ട്.
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതികളും സ്ഥിര നിക്ഷേപളില്‍ നിന്ന് മാസ വരുമാനം കണ്ടെത്തുകയെന്നതും ഉപയോഗപ്പെടുത്താം. എന്നാൽ നിശ്ചിത കാലത്തേക്ക് മാത്രമുള്ളതാണ് ഈ നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം. എന്നാല്‍ ജീവിത കാലം മുഴുവന്‍ മാസ വരുമാനം നേടിത്തരുന്നൊരു നിക്ഷേപ മാര്‍ഗമാണ് എൽഐസിയുടെ സരൾ പെൻഷൻ പ്ലാൻ. പദ്ധതിൽ ചേരുന്നൊരാൾക്ക് തൊട്ടടുത്ത മാസം മുതൽ വരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണിത്.
സരൾ പെൻഷൻ പദ്ധതി
40 വയസ് മുതല്‍ 80 വയസ് പ്രായമുള്ളവര്‍ക്ക് ചേരാവുന്ന പെന്‍ഷന്‍ പദ്ധതിയാണ് സരൾ പെൻഷൻ പദ്ധതി. ഒരു സിംഗില്‍ പ്രീമിയം പെന്‍ഷന്‍ പ്ലാനാണിത്. ഒറ്റ പ്രീമിയം അടവിലൂടെ ജീവിത കാലം മുഴുവന്‍ പെന്‍ഷന്‍ നേടാൻ സാധിക്കും. പോളിസി ആരംഭിച്ചത് മുതല്‍ മാസ വരുമാനം ലഭിക്കുമെന്നതാണ് മറ്റൊരു ഗുണം.
മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ തുക അക്കൗണ്ടിലെത്തും. പദ്ധതിയിൽ നിന്ന് ലഭിക്കുന്ന ഏറ്റവും ചുരുങ്ങിയ മാസ വരുമാനം 1,000 രൂപയാണ്. സിംഗിൽ ആന്യുറ്റി, ജോയിന്റ് ആന്യുറ്റി എന്നിങ്ങനെ 2 തരത്തിൽ മാസ വരുമാനം തിരഞ്ഞെടുക്കാം.
സിംഗില്‍ ആന്വുറ്റി പ്ലാന്‍ ഒരാൾക്ക് മാത്രമാണ് പോളിസിയുടെ ഗുണം ലഭിക്കുക. പോളിസി ഉടമയ്ക്ക് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുകയും മരണ ശേഷം പ്രീമിയം തുക പോളിസി ഉടമയുടെ നോമിനിക്ക് തിരികെ ലഭിക്കുകയും ചെയ്യും.
ജോയിന്റ് ലൈഫ് ആന്വുറ്റി പ്ലാനില്‍ പോളിസി ഉടയമക്കൊപ്പം പങ്കാളിക്കും മാസ വരുമാനം ലഭിക്കും. പോളിസി ഉടമയുടെ മരണ ശേഷമാണ് പങ്കാളിക്ക് മാസ വരുമാനം ലഭിക്കുക. രണ്ടു പേരുടെയും മരണ ശേഷം അടച്ച തുക നോമിനിക്ക് തിരികെ നല്‍കും.
മാസം വരുമാനം കണ്ടെത്താം
ജീവിത കാലം മുഴുവൻ മാസ വരുമാനം കണ്ടെത്താനുള്ളൊരു മാർഗമാണ് സരൾ പെൻഷൻ പോളിസി. പോളിസി ഉടമയുടെ പ്രായത്തെയും ആവശ്യമായ പെൻഷനെയും തിരഞ്ഞെടുക്കുന്ന ആന്യുറ്റി പ്ലാനിനെയും അടിസ്ഥാനമാക്കിയാണ് പ്രീമിയം തീരുമാക്കിക്കുന്നത്. കുറഞ്ഞത് 2 ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് പോളിസി വാങ്ങണം. എന്നാൽ പരമാവധി നിക്ഷേപിക്കാവുന്ന തുകയ്ക്ക് പരിധിയില്ല.
47 വയസുകാരൻ സരൾ പെൻഷൻ പോളിസിയിൽ 15 ലക്ഷം രൂപ സിംഗിൽ ആന്യുറ്റി രീതിയിൽ നിക്ഷേപിച്ചാൽ വർഷത്തിൽ ലഭിക്കുന്ന പെൻഷൻ 86,925 രൂപയാണ്. മാസത്തിൽ തുക സ്വീകരിക്കുന്നൊരാൾക്ക് 7,000 രൂപ ലഭിക്കും.
42 വയസുകാരന്‍ 3 ലക്ഷം രൂപ സിംഗിൽ ആന്യുറ്റി പ്ലാനിൽ നിക്ഷേപിച്ചാല്‍ വര്‍ഷത്തില്‍ 14,790 രൂപ ലഭിക്കും. മാസത്തിൽ 1,232 രൂപയാണ് ലഭിക്കുക. 42 കാരൻ 30 ലക്ഷം സരൾ പെൻഷൻ പ്ലാനിൽ നിക്ഷേപിച്ചാൽ മാസത്തിൽ 12,388 രൂപ ലഭിക്കും.
പോളിസിയിൽ നിന്ന് ഒഴിയാം
സരൾ പെൻഷൻ പോളിസിയുമായി മുന്നോട്ട് പോകാൻ സാധിക്കാത്തവരാണെങ്കിൽ 15 ദിവസത്തിനകം പോളിസി തിരികെ നൽകാനുള്ള സൗകര്യമുണ്ട്. ഓൺലൈനായി വാങ്ങിയ പോളിസിയിൽ 30 ദിവസം സമയം നൽകുന്നു. അടച്ച പ്രീമിയം തുക സ്റ്റാമ്പ് ഡ്യൂട്ടിയും ആന്വിറ്റി ലഭിച്ചിട്ടുണ്ടെങ്കിൽ അതും കിഴിച്ചാണ് ലഭിക്കുക.
പോളിസിയില്‍ ചേര്‍ന്ന് ആറു മാസത്തിന് ശേഷം പോളിസി ഉടമയ്ക്ക വായ്പ ലഭിക്കും. ആറു മാസത്തിന് ശേഷം പോളിസി സറണ്ടര്‍ ചെയ്യാന്‍ സാധിക്കും. പോളിസി സറണ്ടര്‍ ചെയ്യേണ്ടി വന്നാല്‍ വാങ്ങല്‍ വിലയുടെ 95 ശതമാനം തിരികെ ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
