40 വയസിൽ തന്നെ 12,000 രൂപ മാസ പെൻഷൻ കിട്ടിയാലോ; ഇത് കേന്ദ്ര സർക്കാർ ഉറപ്പ്; നോക്കുന്നോ

നമ്മുടെ നാട്ടിൽ പെൻഷൻ പ്രായം 58 വയസും 60 വയസുമാണ്. നേരത്തെ ജോലി തുടങ്ങിയവർ വിരമിക്കൽ പ്രായത്തിന് കാത്തു നിൽക്കാതെ ജോലി അവസാനിപ്പിച്ച് ജീവിതം ആസ്വദിക്കുന്നത് കാണാറുണ്ട്. ഒരു 40 കാരൻ ജോലി അവസാനിപ്പിച്ചാൽ മാസത്തെ ചെലവുകൾക്ക് എന്താണ് ചെയ്യുക എന്നതാകും ചോദ്യം. ചെലവുകൾ കത്തി കയറുന്ന സമയമാണ്. മക്കളുടെ വിദ്യാഭ്യാസവും ആരോ​ഗ്യത്തിനും പണം ചെലവാക്കേണ്ട സമയം. ഈ സമയത്ത് ജോലി ഉപേക്ഷിക്കുക എന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ മാസത്തിൽ നല്ലൊരു തുക കയ്യിലെത്തിയാൽ ജോലി പോലും പിന്നെ പ്രശ്നമല്ല. ഇത്തരത്തിൽ ഒറ്റത്തവണ നിക്ഷേപത്തിലൂടെ മാസത്തിൽ 12,000 രൂപയിലധികം പെൻഷൻ ലഭിക്കുന്ന ലൈഫ് ഇൻ്ഷൂറൻസ് കോർപ്പറേഷൻ പ്ലാനിനെ പരിചയപ്പെടാം.

എൽഐസി സരൾ പെൻഷൻ പോളിസി

എൽഐസി സരൾ പെൻഷൻ പോളിസി

ലെെഫ് ഇൻഷൂറൻസ് കോർപ്പറേഷൻ (എൽഐസി) അവതരിപ്പിച്ച പെൻഷൻ പ്ലാനാണ് സരൾ പെൻഷൻ പോളിസി. പോളിസിയിൽ ചേരാനുള്ള ചുരുങ്ങിയ പ്രായ പരിധി 40 വയസാണ്. 80 വയസുവരെയും സരള്‍ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാം. ഇമ്മിഡിയേറ്റ് അന്വിറ്റി പദ്ധതിയായതിനാല്‍ പോളിസിയില്‍ ചേരുമ്പോള്‍ തന്നെ പെന്‍ഷന്‍ ലഭിക്കാന്‍ തുടങ്ങും. ഒറ്റത്തവണ നിക്ഷേപത്തിലൂടെ മാസത്തില്‍ പെന്‍ഷന്‍ നേടാന്‍ സാധിക്കുമെന്നതാണ് പദ്ധതിയുടെ ഗുണം. മാസത്തിലോ ത്രൈമാസത്തിലോ അർധ വർഷത്തിലോ വർഷത്തിലോ പെൻഷൻ വാങ്ങാം. എൽഐസി സരൾ പെൻഷൻ പോളിസി വഴി ലഭിക്കുന്ന ചുരുങ്ങിയ മാസ ആന്വിറ്റി 1,000 രൂപയാണ്. ത്രൈമാസത്തിൽ 3,000 രൂപയും അർധ വർഷത്തിൽ 6,000 രൂപയും ചുരുങ്ങിയത് ലഭിക്കും. വർഷത്തിൽ ലഭിക്കുന്ന ചുരുങ്ങിയ ആന്വിറ്റി 12,000 രൂപയാണ്. മിനിമം അന്വിറ്റിക്കും നിക്ഷേപകന്റെ പ്രായത്തെയും കണക്കാകിയാണ് ചുരുങ്ങിയ പോളിസി പര്‍ച്ചേസ് വില കണക്കാക്കുക. ഉയർന്ന പോളിസി പർച്ചേസ് വിലയ്ക്ക് പരിധിയില്ല. 

രണ്ട് തരത്തിൽ ചേരാം

രണ്ട് തരത്തിൽ ചേരാം

എൽഐസി സരൾ പെൻഷൻ പദ്ധതിയിൽ രണ്ട് തരം നേട്ടങ്ങൾ ലഭിക്കും. ലൈഫ് ആന്വിറ്റിയും ജോയിന്റ് ലൈഫ് ആന്വിറ്റി എന്നിങ്ങനെ രണ്ട് ആന്വിറ്റി ഓപ്ഷന്‍ നിലവിലുണ്ട്. വാങ്ങള്‍ വിലയുടെ 100 ശതമാനം വരുമാനം ലൈഫ് ആന്വിറ്റിയിൽ ലഭിക്കും. പോളിസി ഉടമയുടെ മരണ ശേഷം പോളിസി അവസനിപ്പിച്ച് 100 ശതമാനം തുകയും അവകാശിക്ക് കൈമാറുന്നതാണ് ലൈഫ് ആന്വിറ്റിയിലെ രീതി. ജോയിന്റ് ലൈഫ് ആന്വിറ്റിയില്‍ ഭാര്യ ഭർത്താക്കന്മാർക്ക് അംഗങ്ങളാകാം. നിക്ഷേപകന്റെ മരണ ശേഷം പങ്കാളിക്ക് മാസ പെൻഷൻ തുടർന്നും ലഭിക്കും. രണ്ട് പേരുടെയും മരണ ശേഷം പോളിസി വിലയുടെ 100 ശതമാനവും അവകാശിക്ക് തിരികെ നൽകും. 

മാസം 12000 പെൻഷൻ ലഭിക്കാൻ

മാസം 12000 പെൻഷൻ ലഭിക്കാൻ

എൽഐസി സരൾ പെൻഷൻ പദ്ധതിയിൽ മാസത്തിലോ ത്രൈമാസത്തിലോ അർധ വർഷത്തിലോ വർഷത്തിലോ പെൻഷൻ വാങ്ങാം. 40 വയസ് പ്രായമുള്ളയാൾ എൽഐസി സരൾ പെൻഷന്റെ ലൈഫ് ആന്വിറ്റി തിരഞ്ഞെടുത്ത് 30 ലക്ഷം രൂപയ്ക്ക് പോളിസി വാങ്ങിക്കുമ്പോഴാണ് മാസത്തിൽ മുകളിൽ പറഞ്ഞ നേട്ടം ലഭിക്കുന്നത്. 40 വയസിൽ 30 ലക്ഷം രൂപ എൽഐസി സരൾ പെൻഷൻ പദ്ധതിയിൽ നിക്ഷേപിച്ചാൽ വർഷത്തിൽ 1,53,000 രൂപയാണ് തിരികെ ലഭിക്കുകയെന്ന് എൽഐസി കാൽക്കുലേറ്ററിന്റെ കണക്ക്. ഇത് പ്രകാരം മാസത്തിൽ 12,363 രൂപ പെൻഷനായി ലഭിക്കും. ത്രൈമാസത്തിൽ 37,350 രൂപയും അർധ വർഷത്തിൽ 75,225 രൂപയും ലഭിക്കും.

എപ്പോൾ പിൻവലിക്കാം

എപ്പോൾ പിൻവലിക്കാം

പോളിസിയുമായി ഒത്ത് പോകാൻ സാധിക്കുന്നില്ലെങ്കിൽ പോളിസിയിൽ ചേർന്ന് 15 ദിവസത്തിനുള്ളിൽ പണം പിൻവലിക്കാം. ഓൺലൈനായി ചേർന്ന പോളിസികളിൽ ഇത് 30 ദിവസമാണ്. 6 മാസത്തിന് ശേഷം പോളിസി സറണ്ടർ ചെയ്യാം. ആരോ​ഗ്യ പരമായ ചെലവുകൾക്ക് പോളിസി സറണ്ടർ എൽഐസി അനുവദിക്കുന്നുണ്ട്. ഇത്തരത്തിൽ സറണ്ടർ ചെയ്യുമ്പോൾ 95 ശതമാനം തുക തിരികെ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X