എല്ലാ വിഭാഗങ്ങളിലെ ആളുകൾക്കുമായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) വിവിധ സ്കീമുകൾ അവതരിപ്പിച്ചിട്ടുണ്ട്. പെൻഷൻ പോലുള്ള പദ്ധതികളും എൽഐസി വാഗ്‌ദാനം ചെയ്യുന്നു. അത്തരത്തിൽ ഒരു പെൻഷൻ പ്ലാനിനായി തിരയുകയാണെങ്കിൽ, എൽഐസിയുടെ പ്ലാൻ നല്ലൊരു ഓപ്ഷനാണ്. ഇതിൽ അപകടസാധ്യതകളൊന്നും ഇല്ല, സ്ഥിരവരുമാനമായി എല്ലാ മാസവും പെൻഷൻ ലഭിക്കും.
40000 രൂപ വരെ സ്കോളർഷിപ്പ് നേടാൻ വിദ്യാർത്ഥികൾക്ക് അവസരം; എൽഐസിയുടെ ഈ സ്കീം ആർക്കൊക്കെ?
വിരമിക്കുമ്പോൾ എല്ലാ മാസവും പെൻഷൻ ഉറപ്പുനൽകുന്ന എൽഐസി സരൾ പെൻഷൻ പദ്ധതിയാണിത്. ഒറ്റത്തവണ മാത്രമേ ഇതിൽ നിക്ഷേപിക്കാൻ കഴിയൂ, ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കുമെന്നതാണ് സ്കീമിന്റെ പ്രത്യേകത. ഒരു റിട്ടയർമെന്റ് പ്ലാൻ എന്ന നിലയിൽ എൽഐസി സരൾ പെൻഷൻ പദ്ധതി വളരെ പ്രസിദ്ധമാണ്. സ്വകാര്യ മേഖലയിലോ സർക്കാർ വകുപ്പിലോ ജോലി ചെയ്യുന്ന ഒരു വ്യക്തി വിരമിക്കുന്നതിന് മുമ്പ് തന്റെ പിഎഫ് ഫണ്ടും ഗ്രാറ്റിവിറ്റി തുകയും ഈ സ്കീമിൽ നിക്ഷേപിച്ചാൽ, അയാൾക്ക് ജീവിതകാലം മുഴുവൻ എല്ലാ മാസവും പെൻഷന്റെ ആനുകൂല്യം ലഭിക്കുന്നു. വിരമിച്ചതിന് ശേഷം എല്ലാ മാസവും 12000 രൂപ പെൻഷൻ നേടാൻ ഈ പദ്ധതിയിലൂടെ കഴിയും.

എൽഐസി സരൾ പെൻഷൻ യോജനയുടെ സവിശേഷതകൾ
40 വയസ്സിന് താഴെയുള്ള ഒരാൾക്ക് ഇതിൽ നിക്ഷേപിക്കാൻ കഴിയില്ല. 80 വയസ്സ് വരെ എപ്പോൾ വേണമെങ്കിലും ഇതിൽ നിക്ഷേപിക്കാം. ഈ പോളിസി പ്രകാരം പ്രതിമാസം 1000 രൂപ ആന്വിറ്റിയായി വാങ്ങണം. അതേസമയം, വാർഷികാടിസ്ഥാനത്തിൽ കുറഞ്ഞത് 3000 രൂപയും ത്രൈമാസ അടിസ്ഥാനത്തിൽ 6000 രൂപയും അർധവാർഷിക അടിസ്ഥാനത്തിൽ 12000 രൂപയും വാർഷികാടിസ്ഥാനത്തിൽ ആന്വിറ്റിയായി എടുക്കണം.
12000 രൂപ പെൻഷൻ എങ്ങനെ നേടാം
എൽഐസിയുടെ സരൾ പെൻഷൻ യോജനയിൽ പ്രതിവർഷം 12,000 രൂപയെങ്കിലും ആന്വിറ്റിയായി വാങ്ങാം. ഈ സ്കീമിന് കീഴിൽ പരമാവധി നിക്ഷേപ പരിധിയില്ല, ഈ സ്കീമിന് കീഴിൽ നിങ്ങൾക്ക് എത്ര വേണമെങ്കിലും നിക്ഷേപിക്കാം. ഈ പോളിസി പ്രകാരം, ഒരു തവണ പ്രീമിയം അടച്ചാൽ ഏതൊരു പൗരനും വാർഷിക, അർധവാർഷിക, ത്രൈമാസ, പ്രതിമാസ പെൻഷന്റെ ആനുകൂല്യം ലഭിക്കും. 42 വയസ്സുള്ള ഒരാൾ 30 ലക്ഷം രൂപ ആന്വിറ്റിയായി വാങ്ങിയാൽ, അയാൾക്ക് എല്ലാ മാസവും 12,388 രൂപ പെൻഷൻ ലഭിക്കും.
ലോൺ എടുക്കാനും സൗകര്യം
ഈ പോളിസി പ്രകാരം 6 മാസം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ, ആവശ്യമെങ്കിൽ സറണ്ടർ ചെയ്യാം. കൂടാതെ, ഈ സ്കീമിന് കീഴിൽ വായ്പയെടുക്കാം. വായ്പ തുക നിങ്ങളുടെ നിക്ഷേപത്തെ ആശ്രയിച്ചിരിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications