വിരമിക്കൽ കാലത്ത് മാസ വരുമാനത്തിനായി മികച്ച പെൻഷൻ പദ്ധതികളെയാണ് പലരും ആശ്രയിക്കുക. സുരക്ഷിതമായി, മാന്യമായ പെൻഷൻ ലഭിക്കാൻ സഹായിക്കും എന്നത് തന്നെയാണ് കാരണം. പലതരം പെൻഷൻ പദ്ധതികളുണ്ടെങ്കിലും ഭൂരിഭാഗവും ആന്യുറ്റി പ്ലാനുകളെ അടിസ്ഥാനമാക്കിയാണ്. പെന്‍ഷന്‍ ആവശ്യമുള്ളവര്‍ ഒറ്റത്തവണ നിക്ഷേപം നടത്തി ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്ന് ആന്യുറ്റി പ്ലാനുകള്‍ വാങ്ങേണ്ടതുണ്ട്.
നിലവിൽ 12 ഇൻഷൂറൻസ് സ്ഥാപനങ്ങളാണ് ആന്യുറ്റി പ്ലാനുകൾ നൽകുന്നത്. 2023 ജനുവരിയിൽ പെന്‍ഷന്‍ ഫണ്ട് റെഗുേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ പെന്‍ഷന്‍ ബുള്ളറ്റില്‍ പ്രകാരം 5.44 ശതമാനം മുതല്‍ 9.24 ശതമാനം വരെ ആന്യുറ്റി നിരക്കാണ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ അനുവദിക്കുന്നത്. പെൻഷൻ പദ്ധതി തിരഞ്ഞെടുക്കുകയാണെങ്കിൽ ആന്യുറ്റി നിരക്ക് പ്രധാന പരിഗണനാ വിഷയമാണ്.
ആന്യുറ്റി കാൽക്കുലേറ്റർ
കാലാവധിക്ക് ശേഷം ആന്യുറ്റി വാങ്ങിയ വില തിരികെ ലഭിക്കുന്ന റിട്ടേൺ ഓഫ് പർച്ചേസ് പ്രൈസ് പ്ലാനും ആന്യുറ്റി തുക തിരികെ ലഭിക്കാത്ത വിത്ത് ഔട്ട് റിട്ടേൺ ഓഫ് പർച്ചേസ് പ്രൈസ് പ്ലാനുമാണ് ലഭിക്കുക.
ഇതിൽ വ്യക്തിഗത പെൻഷൻ ലഭിക്കുന്ന സിംഗിൾ ആന്യുിറ്റിയും കുടുംബാംഗങ്ങൾക്ക് പെൻഷൻ ലഭിക്കുന്ന ജോയിന്റ് ലൈഫ് ആന്യുറ്റി പ്ലാനും ഉണ്ട്. ഇതിന് കീഴിൽ വിവിധ സ്ഥാപനങ്ങൾ നൽകുന്ന ആന്യുറ്റി നിരക്കുകളും 1 കോടി നിക്ഷേപിച്ചാൽ ലഭിക്കുന്ന പ്രതിമാസ വരുമാനവും പരിശോധിക്കാം.
എസ്ബിഐ ലൈഫ് ഇൻഷൂറൻസ്
എസ്ബിഐ ലൈഫ് ഇൻഷൂറൻസിൽ നിന്ന് വിത്ത്ഔട്ട് റിട്ടേൺ ഓഫ് പർച്ചേസ് പ്ലാനിന് കീഴിൽ ആന്യുറ്റി ഫോർ ലൈഫ് സ്കീമിൽ 1 കോടി രൂപ നിക്ഷേപിച്ചാൽ 8.41 ശതമാനമാണ് ആന്യുറ്റി നിരക്ക്. നിക്ഷേപകന് പ്രതിമാസം 70,086 രൂപ പെൻഷൻ നേടാം. റിട്ടേണ്‍ ഓഫ് പര്‍ച്ചേസ് പ്രൈസ് പ്ലാനിൽ 7.13 ശതമാനമാണ് ആന്യുറ്റി നിരക്ക്. പ്രതിമാസം 59,452 രൂപ പെൻഷൻ ലഭിക്കും.
ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ
എൽഐസിയിൽ ലഭിക്കുന്ന ഉയർന്ന ആന്യുറ്റി നിരക്ക് 8.40 ശതമാനമാണ്. ആന്യുറ്റി ഫോർ ലൈഫ് വിത്ത് ഔട്ട് ഓഫ് പര്‍ച്ചേസ് പ്രൈസ് പ്ലാനിനാണ് ഈ നിരക്ക് ലഭിക്കുന്നത്. 1 കോടി രൂപയുടെ ഒറ്റത്തവണ പര്‍ച്ചേസ് വിലയ്ക്ക് ആന്യുറ്റി വാങ്ങുന്ന വ്യക്തിക്ക് 69,960 രൂപ വരെ പ്രതിമാസ പെന്‍ഷന്‍ ലഭിക്കും. ആന്യുറ്റി ഫോർ ലൈഫ് വിത്ത് പര്‍ച്ചേസ് പ്രൈസ് പ്ലാനിൽ 6.04 ശതമാനമാണ് എൽഐസി നൽകുന്ന ആന്യുറ്റി നിരക്ക്.
ഈ പ്ലാനിൽ 1 കോടി നിക്ഷേപിക്കുന്നവർക്ക് 50,325 രൂപ വരെ ലഭിക്കും. ജോയിന്റ് ആന്യുറ്റി പ്ലാനാണെങ്കിൽ 6.03 ശതമാനം ആന്യുറ്റി നിരക്കില്‍ പ്രതിമാസം 50,240 രൂപ വരെയും പെൻഷൻ നേടാം.
ശ്രീറാം ലൈഫ് ഇൻഷൂറൻസ്
മറ്റു ഇൻഷൂറൻസ് സ്ഥാപനങ്ങളെ അപേക്ഷിച്ച് ശ്രീറാം ലൈഫ് ഇൻഷൂറനസ് 9.24 ശതമാനം ആന്യുറ്റി നിരക്ക് നൽകുന്നു. ആന്യുറ്റി ഫോർ ലൈഫ് വിത്ത് ഔട്ട് ഓഫ് പര്‍ച്ചേസ് പ്രൈസ് പ്ലാനിലാണ് ഈ നിരക്ക് ലഭിക്കുന്നത്.
1 കോടി രൂപയ്ക്ക് ആന്യുറ്റി പ്ലാൻ വാങ്ങുന്നൊരാൾക്ക് പ്രതിമാസം 77,028 രൂപ വരെ പെൻഷൻ നേടാൻ സാധിക്കും. ആന്യുറ്റി ഫോർ ലൈഫ് വിത്ത് പര്‍ച്ചേസ് പ്രൈസ് പ്ലാനിലാണെങ്കിൽ 7 ശതമാനമാണ് ആന്യുറ്റി നിരക്ക്. 58,359 രൂപ പ്രതിമാസം ലഭിക്കും.
മറ്റു നിരക്കുകൾ
വിവിധ ഇൻഷൂറൻസ് കമ്പനികളുടെ ആന്യുറ്റി ഫോർ ലൈഫ് വിത്ത് ഔട്ട് ഓഫ് പര്‍ച്ചേസ് പ്രൈസ് പ്ലാനിൽ ലഭിക്കുന്ന ആന്യുറ്റി നിരക്കും 1 കോടി നിക്ഷേപിച്ചാലുള്ള പെൻഷനും നോക്കാം.
*ആദിത്യ ബിര്‍ള സണ്‍ലൈഫ് ഇന്‍ഷൂറന്‍സ്- ആന്യുറ്റി നിരക്ക് 8.38%, പ്രതിമാസ പെന്‍ഷന്‍- 67,056 രൂപ
* ബജാജ് അലിയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ്- 8.18%- 68128 രൂപ.
* എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷൂറന്‍സ് 8.78%- 73,200 രൂപ
* ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ്-7.42%- 61,868 രൂപ.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications