ലൈഫ് ഇന്‍ഷൂറന്‍സ് കോര്പ്പറേഷന് ജനുവരി മാസത്തില്‍ അവതരിപ്പിച്ച പോളിസിയായ ജീവന് ആസാദിന് വന്‍ ഡിമാന്റ്. പോളിസി ആരംഭിച്ച് 15 ദിവസത്തിനിടെ 50,000 പ്ലാനുകളാണ് എല്‍ഐസി വില്പന നടത്തിയത്. സമ്പാദ്യത്തിന് കൂടി പ്രാധാന്യം നല്‍കുന്നൊരു ലൈഫ് ഇന്‍ഷൂറന്‍സ് പോളിസിയാണിത്.
കാലാവധി പൂര്‍ത്തിയാക്കുന്ന പോളിസി ഉടമയ്ക്ക് മെച്യൂരിറ്റി ബെനഫിറ്റ് ലഭിക്കുന്ന പോളിസിയാണിത്. പോളിസി കാലയളവിനേക്കാള്‍ 8 വര്‍ഷം കുറച്ചാണ് പ്രീമിയം അടയ്ക്കേണ്ടത്. ഇതിനാല്‍ തന്നെ കുറഞ്ഞ പ്രീമിയം അടവില്‍ നല്ല തുക സമ്പാദിക്കാന്‍ സാധിക്കുന്നൊരു പോളിസിയാണിത്. പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ നോക്കാം.
എൽഐസി ജീവൻ ആസാദ് പോളിസി
നോൺ-ലിങ്ക്ഡ്, ലിമിറ്റഡ് പ്രീമിയം, എൻഡൗമെന്റ് പ്ലാൻ വിഭാഗത്തിൽ ഉൾപ്പെടുന്നൊരു പോളിസിയാണ് എൽഐസി ജീവൻ ആസാദ്. സമ്പാദ്യവും ലൈഫ് ഇന്‍ഷൂറന്‍സും ഈ പോളിസിയിലൂടെ നേടാൻ സാധിക്കും. എന്‍ഡൗമെന്റ് പോളിസിയായതിനാല്‍ കാലാവധിക്ക് ശേഷം പോളിസി ഉടമയ്ക്ക് പണം തിരികെ ലഭിക്കും. പോളിസി കാലയളവിൽ ഉടമ മരണപ്പെടുകയാണെങ്കിൽ നോമിനിക്ക് മരണാനുകൂല്യവും ലഭിക്കും.
പോളിസി വിശദാംശങ്ങൾ
2 ലക്ഷം രൂപയാണ് പോളിസിയുടെ കുറഞ്ഞ സം അഷ്വേഡ് തുക. പരമാവധി സം അഷ്വേഡ് തുക 5 ലക്ഷം രൂപയാണ്. പോളിസി കാലയളവ് 15 മുതല്‍ 20 വര്‍ഷത്തിനുള്ളിൽ തിരഞ്ഞെടുക്കാം. പോളിസി കാലാവധിയേക്കാള്‍ 8 വര്‍ഷം കുറച്ച് പ്രീമിയം അടച്ചാല്‍ മതിയാകും.
18 വര്‍ഷത്തെ പോളിസി ചേര്‍ന്നൊരാള്‍ 10 വര്‍ഷമാണ് പ്രീമിയം അടയ്ക്കേണ്ടത്. മാസത്തിലോ ത്രൈമാസത്തിലോ അർധ വർഷത്തിലോ എല്‍ഐസി ജീവന് ആസാദ് പോളിസിയില്‍ ചേരാനുള്ള കുറഞ്ഞ പ്രായ പരിധി 90 ദിവസമാണ്. 50 വയസുവരെ പോളിസിയില്‍ ചേരാം.
മെച്യൂരിറ്റി ബെനഫിറ്റും മരണാനുകൂല്യവും
15 മുതല്‍ 20 വര്‍ഷം വരെ കാലാവധിയിൽ പോളിസി വാങ്ങാം. കുറഞ്ഞ സം അഷ്വേര്‍ഡ് 2 ലക്ഷം രൂപയും പരമാവധി സം അഷ്വേര്‍ഡ് 5 ലക്ഷം രൂപയുമാണ്. 30 വയസുള്ള വ്യക്തി 18 വർഷ പോളിസി വാങ്ങിയാൽ 10 വര്‍ഷത്തേക്കുള്ള വാർഷിക പ്രീമിയം 12,083 രൂപയാണ്.
കാലാവധിയോളം അടയ്ക്കേണ്ട തുക 1,20,830 രൂപയാണ്. ഇതുപ്രകാരം മെച്യൂരിറ്റി കാലയളവായ 18 വര്‍ഷത്തിന് ശേഷം ഏകദോശം 2 ലക്ഷം രൂപയാകും മെച്യൂരിറ്റി ബെനഫിറ്റായി ലഭിക്കുക. ഇവിടെ 4- 5 ശതമാനം പലിശ ലഭിക്കും.
എൽഐസി ജീവൻ ആസാദ് പോളിസയിൽ 3 ലക്ഷം രൂപ സം അഷ്വേഡുള്ള പോളിസി വാങ്ങുന്ന വ്യക്തിക്ക് 20 വർഷം പോളിസി കാലയളവ് തീരുമാനിച്ചാലുള്ള ആനുകൂല്യങ്ങൾ നോക്കാം. പോളിസി ഉടമ 12 വർഷത്തെ പ്രീമിയം കാലയളവിൽ എല്ലാ വർഷവും 25,120 രൂപ പ്രീമിയം അടയ്ക്കണം.
മാസത്തിൽ അടയ്ക്കുമ്പോൾ 2,093 രൂപയാണ് പ്രീമിയം വരുന്നത്. 12 വർഷം മുടക്കാതെ അടച്ചാൽ ആകെ അടവ് 3,01440 രൂപ ആയിരിക്കും. മെച്യൂരിറ്റി കാലാവധിയിൽ ലഭിക്കുന്ന തുക ഏകദേശം അഞ്ച് ലക്ഷം രൂപ ആയിരിക്കും. പോളിസി ഉടമ മരണപ്പെട്ടാല്‍, മരണാനുകൂല്യം ബേസിക് സം അഷ്വേര്ഡോ, അല്ലെങ്കില്‍ വാര്‍ഷിക പ്രീമിയത്തിന്റെ ഏഴിരട്ടിയോ ആയിരിക്കും. മരണാനുകൂല്യം അടച്ച പ്രീമിയങ്ങളുടെ 105 ശതമാനത്തില്‍ താഴെയാകില്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
