ചെറിയ തുകകൾ വളർന്നാണ് വലിയ സമ്പത്തുണ്ടാകുന്നത്. നിക്ഷേപത്തിന്റെ കാര്യത്തിൽ വലിയ തുക ഒന്നിച്ച് നിക്ഷേപിക്കാനില്ലാത്തവർക്ക് ഇക്കാര്യം ഓർമിച്ച് നിക്ഷേപം നടത്താം. ചെറിയ തുക ദിവസത്തിൽ മിച്ചം പിടിക്കുന്നവർക്ക് പറ്റിയ നിരവധി നിക്ഷേപങ്ങൾ ഇന്ന് വിപണിയിലുണ്ട്. ഇത്തരത്തിലുള്ള മികച്ച നിക്ഷേപങ്ങൾ നോക്കുന്നവർക്ക് പറ്റിയ പദ്ധതികൾ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷനിലുണ്ട്.
എൽഐസി പദ്ധതികളിൽ നിക്ഷേപിക്കുമ്പോൾ ലൈഫ് ഇൻഷൂറൻസ് പരിരക്ഷയ്ക്കൊപ്പം നല്ലൊരു തുക സമ്പാദ്യവുമായി കയ്യിലെത്തും. ഇത്തരത്തിലൊരു പദ്ധതിയാണ് എൽഐസി എസ്ഐഐപി പദ്ധതി. 133 രൂപ ദിവസം നിക്ഷേപിച്ച് കാലാവധിയിൽ 35 ലക്ഷം രൂപ നേടാൻ സാധിക്കുന്ന എൽഐസി പ്ലാൻ ആണിത്. പദ്ധതിയുടെ വിശദാംശങ്ങൾ ചുവടെ നോക്കാം.
എൽഐസി എസ്ഐഐപി പ്ലാൻ
എല്‍ഐസി 2020തിൽ പുറത്തിറക്കിയ ഒരു യൂണിറ്റ് ലിങ്ക്ഡ് ഇൻഷൂറൻസ് പ്ലാനാണ് എൽഐസി എസ്‌ഐഐപി പ്ലാന്‍. നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ്, റെഗുലര്‍ പ്രീമിയം പോളിസിയാണിത്.. വ്യക്തിഗത ലൈഫ് ഇന്‍ഷൂറന്‍സ് സൗകര്യം ലഭിക്കുന്നതിനൊപ്പം പോളിസി കാലയളവോളം നിക്ഷേപമായും ഉപയോഗപ്പെടുത്താമെന്നതാണ് ഈ പദ്ധതിയുടെ നേട്ടാം. എസ്‌ഐഐപി പ്ലാന്‍.
യുണിറ്റി ലിങ്ക്ഡ് പോളിസിയായതിനാൽ 5 വർഷത്തെ ലോക്-ഇൻ പിരയഡ് പോളിസിക്കുണ്ട്. 5 വർഷത്തിന് ശേഷം മാത്രമെ പോളിസിയിൽ നിന്ന് തുക പിൻവലിക്കാനോ സറണ്ടർ ചെയ്യാനോ സാധിക്കുകയുള്ളൂ.
പോളിസി വിശദാംശങ്ങൾ
എല്‍ഐസി എസ്‌ഐഐപി പോളിസിയില്‍ ചേരാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 90 ദിവസമാണ്. 65 വയസിനുള്ളില്‍ പദ്ധതിയില്‍ ചേരാം. ഏറ്റവും കുറഞ്ഞ മെച്യൂരിറ്റി പ്രായം 18 വയസാണ്. പോളിസിയില്‍ ചേര്‍ന്ന വ്യക്തിക്ക് 85 വയസാകുമ്പോള്‍ പോളിസി കാലാവധിയെത്തും. 10-25 വര്‍ഷമാണ് പോളിസി കാലാവധി. ഇതിന് അനുസരിച്ചാണ് പ്രീമിയം കാലാവധിയും വരുന്നത്. ഏറ്റവും ചുരുങ്ങിയ വാര്‍ഷിക പ്രീമിയം 40,000 രൂപയാണ്. പരമാവധി അടയ്ക്കുന്ന തുകയ്ക്ക് പരിധിയില്ല.
ഏറ്റവും കുറഞ്ഞ സം അഷ്വേഡ് 400000 രൂപയാണ്. നാല് രീതിയില്‍ പ്രീമിയം അടയ്ക്കാം. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പ്രീമിയം അടയ്ക്കാം. മാസത്തില്‍ പ്രീമിയം അടയ്ക്കുന്നവര്‍ക്ക് 15 ദിവസം ഗ്രേസ് പിരിയഡ് ലഭിക്കും. മറ്റുള്ളവർക്ക് 30 ദിവസത്തെ ഗ്രേസ് പിരിയഡും ലഭിക്കും.
വിവിധ തരം ഫണ്ടുകൾ
നാല് തരം ഫണ്ടുകള്‍ എല്‍ഐസി എസ്‌ഐഐപി സ്‌കീമിന് കീഴിലുണ്ട്. ബോണ്ട് ഫണ്ട്, സെക്യൂർഡ് ഫണ്ട്, ബാലൻസ്ഡ് ഫണ്ട്, ഗ്രോത്ത് ഫണ്ട്. ഓരോന്നിലെയും അസറ്റ് അലോക്കേഷൻ വ്യത്യസ്തമായിരിക്കും. ബോണ്ട് ഫണ്ടിൽ സര്‍ക്കാര്‍ സെക്യൂരിറ്റി, കോര്‍പ്പറേറ്റ് ബോണ്ട്, മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്റ് എന്നിവയിലാണ് നിക്ഷേപിക്കുന്നത്. സെക്യൂര്‍ഡ് ഫണ്ടില്‍ സര്‍ക്കാര്‍ സെക്യൂരിറ്റി, കോര്‍പ്പറേറ്റ് ബോണ്ട്, മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്റ് എന്നിവയോടൊപ്പം ഇക്വിറ്റിയിലും നിക്ഷേപിക്കും.
ബാലന്‍സ്ഡ് ഫണ്ടില്‍ 30 ശതമാനം മുതല്‍ 70 ശതമാനം വരെ നിക്ഷേപം ബാലന്‍സ്ഡ് ഫണ്ടിലാണ്. ഗ്രോത്ത് ഫണ്ടില്‍ 40 ശതമാനം മുതല്‍ 80 ശതമാനം വരെ നിക്ഷേപം ഇക്വിറ്റിയിലാണ്. ഇതിന് അനുസരിച്ച് സര്‍ക്കാര്‍ സെക്യൂരിറ്റി, കോര്‍പ്പറേറ്റ് ബോണ്ട്, മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്റ് എന്നിവയിലെ നിക്ഷേപം കുറയും.
കാൽക്കുലേറ്റർ
വർഷത്തിൽ ഏറ്റവും കുറഞ്ഞ പോളിസി പ്രീമിയം 40,000 രൂപയാണ്. അര്‍ധ വര്‍ഷത്തില്‍ 22000 രൂപയും ത്രൈമാസത്തില്‍ 12,000 രൂപയും പ്രീമിയം അടവ് വരും. മാസത്തില്‍ 4,000 രൂപ പ്രീമിയം അടയ്‌ക്കേണ്ട പോളിസിയില്‍ 133 രൂപയാണ് ദിവസം കരുതേണ്ടത്. ഈ പ്രീമിയവുമായി 21 വർഷ പോളിസി കാലാവധിയിൽ എൽഐസി എസ്ഐഐപി പോളിസിയിൽ ചേരുന്നൊരാൾക്ക് 10,08,000 രൂപയാണ് അടയ്‌ക്കേണ്ടി വരുന്നത്. കാലാവധിയിൽ 3 മടങ്ങിലധികം തുകയായ 35 ലക്ഷം രൂപ ലഭിക്കും.
More From GoodReturns

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications