നിക്ഷേപത്തിൽ നിന്ന് നല്ലൊരു ആദായം തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഇതിനാൽ നല്ല ആദായം ലഭിക്കുന്ന പദ്ധതികളാലാണ് ഓരോരുത്തരും നിക്ഷേപിക്കാൻ തിരഞ്ഞെടുക്കുന്നത്. വലിയ ആദായത്തിന് റിസ്കെടുക്കേണ്ടതുണ്ട്. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷൂറൻസ് കമ്പനിയായാ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ദീപാവലി കാലത്ത് അവതരിപ്പിച്ച പോളിസി 10 മടങ്ങ് ആദായമാണ് പോളിസി ഉടമയക്ക് നൽകുന്നത്. പദ്ധതിയുടെ വിശദാംശങ്ങൾ ചുവടെ നോക്കാം.
എൽഐസി ധൻ വർഷ
ലൈഫ് ഇന്‍ഷൂറന്‍സ് കോര്പ്പറേഷന് അവതരിപ്പിച്ച പുതിയ പദ്ധതിയാണ് എല്‍ഐസി ധന് വര്‍ഷ പോളിസി. നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപേറ്റിംഗ്, വ്യക്തിഗത, സേവിംഗ്സ്, ലൈഫ് ഇന്‍ഷൂഫറന്‍സ് പ്ലാനാണ് ധന് വര്‍ഷ. നോൺ ലിങ്ക്ഡ് പോളിസിയായതിനാൽ ഓഹരി വിപണിയുമായി ബന്ധപ്പിച്ചിട്ടില്ലാത്ത പോളിസിയാണിത്. കമ്പനിയുടെ ലാഭ വിഹിതം പോളിസി ഉടമകളുമായി പങ്കിടില്ലെന്നതാണ് നോണ്‍ പാര്‍ട്ടിസിപേറ്റിംഗ് എന്നത് കൊണ്ട് ഉദ്യേശിക്കുന്നത്.
ലൈഫ് ഇന്‍ഷൂറന്‍സിനൊപ്പം സമ്പാദ്യത്തിന്റെ ഗുണങ്ങള്‍ ലഭിക്കുന്നൊരു പ്ലാനാണിത്. പോളിസി കാലായളവിലുണ്ടാകുന്ന പോളിസിയുടമയുടെ മരണത്തിന് കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നതിനപ്പം കാലാവധി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗ്യാരണ്ടീഡ് ലംപ്സ്ം തുക ലഭിക്കുകയും ചെയ്യും.
പ്രായ പരിധി
പോളിസി ടേം അനുസരിച്ചാണ് എൽഐസി ധൻ വർഷ പോളിസിയിൽ ചേരുന്നതിനുള്ള പ്രായ പരിധി നിശ്ചയിച്ചിട്ടുള്ളത്. 3 വയസ് പൂര്‍ത്തിയായാൽ 15 വര്‍ഷ പോളിസിയില്‍ ചേരാന്‍ സാധിക്കും. 10 വര്‍ഷ പോളിസിയില്‍ ചേരാനുള്ള ചുരുങ്ങിയ പ്രായം 8 വയസാണ്. ഇവർക്ക് 18 വയസ് പൂര്‍ത്തിയായാലാണ് ആനുകൂല്യം ലഭിക്കുക. ഓപ്ഷന് ഒന്ന് പ്രകാരം പോളിസിയില്‍ ചേരുരാനുള്ള ഉയര്‍ന്ന പ്രായ പരിധി 70 വയസാണ്.
ഓപ്ഷന് രണ്ടില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായ പരിധി 50 വയസാണ്. പോളിസിയിലെ ചുരുങ്ങിയ സം അഷ്വേഡ് തുക 1.25 ലക്ഷമാണ്. പരമാവധി അഷ്വേഡ് തുകയ്ക്ക് പരിധിയില്ല. പോളിസി ആരംഭിച്ച് മൂന്ന് മാസത്തിന് ശേഷം പദ്ധതിയില്‍ നിന്ന് വായ്പയെടുക്കാന്‍ സാധിക്കും.
രണ്ട് ഓപ്ഷന്
രണ്ട് ഓപ്ഷനുകളില്‍ എൽഐസി ധൻ വർഷ പോളിസി തിരഞ്ഞെടുക്കാം. ആദ്യത്തെ ഓപ്ഷന് പ്രകാരം തിരഞ്ഞെടുത്തവർക്ക് സംഅഷ്വേഡ് തുകയുടെ 1.25 ഇരട്ടി ഡെത്ത് ബെനിഫിറ്റും ഗ്യാരണ്ടീഡ് അഡിഷന് ബോണസും ലഭിക്കും. രണ്ടാമത്തെ ഓപ്ഷന് പ്രകാരം പ്രീമിയത്തിന്റെ 10 മടങ്ങ് മരണാനുകൂല്യവും ഡ്യാരണ്ടീഡ് അഡിഷനും ലഭിക്കും. ഈ പ്ലാന്‍ പ്രകാരം ഒറ്റതവണ പ്രീമിയമാണ് അടയ്ക്കേണ്ടത്.
ബോണസ്
എൽഐസി ധൻ വർഷ പോളിസിയിൽ കാലാവധിക്ക് അനുസരിച്ചാണ് ബോണസ് ലഭിക്കുക. 10 വര്‍ഷത്തിന്റെ പോളിസി 7 ലക്ഷത്തിന് മുകളിലുള്ള സം അഷ്വേഡിന് വാങ്ങുന്നൊരാള്‍ക്ക് 1000 രൂപയ്ക്ക് 70 രൂപ പ്രതിവര്‍ഷം ബോണസ് ലഭിക്കും. 15 വര്‍ഷത്തേക്ക് ആണെങ്കില്‍ 75 രൂപയും ലഭിക്കും. ഓപ്ഷന് രണ്ടില്‍ ഇത് യഥാക്രമം 35 രൂപ, 40 രൂപ എന്നിങ്ങനെയാണ്.
കാൽക്കുലേറ്റർ
10 ലക്ഷം രൂപയ്ക്ക് പോളിസി വാങ്ങുന്നൊരാള്‍ക്ക് ആദ്യ ഓപ്ഷന് തിരഞ്ഞെടുത്താല്‍ കുടുംബത്തിന് 12.5 ലക്ഷം രൂപയും ഗ്യാരണ്ടീഡ് ബോണസും ലഭിക്കും. രണ്ടാം പ്ലാന്‍ തിരഞ്ഞെടുത്താല്‍ പോളിസി ഉടമയുടെ മരണ ശേഷം 1 കോടി രൂപയും ഗ്യാരണ്ടീഡ്സ ബോണസും ചേര്‍ത്താണ് കുടുംബത്തിന് ലഭിക്കുക. തിരഞ്ഞെടുത്ത പോളിസി കാലാവധിക്ക് അനുസരിച്ചാണ് ബോണസ് ലഭിക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications