നിരവധിയായ ലൈഫ് ഇൻഷൂറൻസ് പോളിസികൾ രാജ്യത്ത് ലഭ്യമാകുമ്പോൾ ഇതിൽ നിന്ന് ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ചുള്ള പോളിസി തിരഞ്ഞെടുക്കേണ്ടതുണ്ട്. കാലാവധിയിൽ പണം തിരികെ ലഭിക്കുന്ന മണിബാക്ക് പോളിസികൾ തിരഞ്ഞെടുക്കുന്നവർക്ക് പോളിസി കാലയളവോളം പരിരക്ഷയും തുടർന്ന് നല്ലൊരു തുക സമ്പാദ്യവും ലഭിക്കും.
ഇത്തരത്തിലുള്ള പോളിസികളിൽ മാസ അടവും ഒറ്റത്തവണ പ്രീമിയം വഴി ചേരാവുന്ന പദ്ധതികളുമുണ്ട്. ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ അവതരിപ്പിച്ച എല്‍ഐസി ന്യൂ ബീമാ ബചത് പ്ലാന്‍ സിംഗിൽ പ്രീമിയം പോളിസിയാണ്. പദ്ധതിയുടെ വിശദാംശങ്ങൾ നോക്കാം.
എല്‍ഐസി ന്യൂ ബീമാ ബചത് പ്ലാന്‍
സേവിംഗ്സിന്റെയും ഇന്‍ഷൂറന്‍സിന്റെയും ഗുണങ്ങള്‍ ചേരുന്നൊരു പോളിസിയാണ് എല്‍ഐസി ന്യൂ ബീമാ ബചത് പ്ലാന്‍. ഒരു നോണ്‍ ലിങ്ക്ഡ്, പാര്‍ട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത ലൈഫ് ഇന്‍ഷൂറന്‍സ് സേവിംഗ്സ് പ്ലാനാണിത്. പോളിസി ഉടയമക്കുണ്ടാകുന്ന ആക്സമിക മരണങ്ങളിലോ അംഗവൈകല്യങ്ങളിലോ കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു നല്‍കുന്നതാണ് എല്‍ഐസി ന്യൂ ബീമാ ബചത് പോളിസിയുടെ പ്രത്യേകത. ഇതോടൊപ്പം പോളിസി കാലാവധി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മെച്യൂരിറ്റി ബെനഫിറ്റ് ലഭിക്കുകയും ചെയ്യും.
പോളിസി ഉടമയുടെ വ്യക്തിഗത താല്പര്യത്തിന് അനുസരിച്ച് പോളിസി കാലയളവ്, പ്രീമിയം അടവ് രീതികള്‍, സം അഷ്വേഡ് എന്നിവ തിരഞ്ഞെടുക്കാം. കൂടാതെ പോളിസി ഉടയമക്ക് കാലക്രമേണ പരിരക്ഷ വര്‍ധിപ്പിക്കുന്നതിനായി എല്ലാ വര്‍ഷത്തിലും നിശ്ചിത ശതമാനം സം അഷ്വേഡ് വര്‍ധിപ്പിക്കുന്നതിനുള്ള ഓപ്ഷനും എല്‍ഐസി ന്യൂ ബീമാ ബചത് പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. പോളിസി കാലയളവ് പൂര്‍ത്തിയാക്കുന്ന വ്യക്തിക്ക് സം അഷ്വേഡ് തുകയും പോളിസി കാലയളവിനുള്ളില്‍ ലഭിക്കുന്ന ബോണസും ചേര്‍ന്നുള്ള തുക കാലാവധിയില്‍ ലഭിക്കും.
സം അഷ്വേഡ്
9 വര്‍ഷ പോളിസി കലയളവില്‍ 35.000 രൂപയാണ് കുറഞ്ഞ സം അഷ്വേഡ്. 12 വര്‍ഷ പോളിസിയില്‍ 50,000 രൂപയും 15 വര്‍ഷ പോളിസിയില്‍ 70,000 രൂപയ്ക്കും കുറഞ്ഞത് പോളിസി വാങ്ങാം. പരമാവധി സം അഷ്വേഡിന് പരിധിയില്ല. 5,000 രൂപയുടെ ഗുണിതങ്ങളാക്കി പോളിസി വാങ്ങാം. ഒറ്റത്തവണയാണ് പോളിസിയില്‍ പ്രീമിയം അടയക്കേണ്ടത്.
പോളിസിയില്‍ ചേര്‍ന്ന് 1 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം വായ്പയ്ക്ക് അനുമതിയുണ്ട്. സറണ്ടര്‍ വാല്യുവിന്റെ 90 ശതമനം തുക വായ്പയായി ലഭിക്കും. 1 വര്‍ഷത്തിന് ശേഷം എപ്പോള്‍ വേണമെങ്കിലും പോളിസി സറണ്ടർ ചെയ്യാം.
പോളിസി മെച്യൂരിറ്റി ബെനഫിറ്റ്
30 വയസുകാരനായ രമേശ് 12 വര്‍ഷത്തെ പോളിസി കാലയളവിലേക്ക് 5 ലക്ഷം രൂപ സം അഷ്വേഡുള്ള പോളിസി വാങ്ങിയാല്‍ എത്ര രൂപ പ്രീമിയം വരുമെന്നും മെച്യൂരിറ്റി ബെനഫിറ്റും ലഭിക്കുമെന്ന് നോക്കാം. ഒറ്റത്തവണ പ്രീമിയമായി 3,64,415 രൂപ അടയ്ക്കേണ്ടി വരും.
12 വര്‍ഷ പോളിസി കാലയളവ് പൂര്ത്തിയാക്കുന്നൊരാൾക്ക് സം അഷ്വഡിന്റെ 15 ശതമാനം 3 ,6, 9 വര്‍ഷങ്ങളില്‍ തിരികെ ലഭിക്കും. 75,000 രൂപ വീതം 3 തവണകളായി ലഭിക്കും. ഇതോടൊപ്പം കാലാവധിയില്‍ 3,64,145 രൂപയും ലോയല്‍റ്റി അഡിഷനും ലഭിക്കും.
More From GoodReturns

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications