ജീവിതം സാമ്പത്തികമായി സുരക്ഷിതമാകുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് ഇൻഷൂറൻസ് പോളിസികളാണ്. വരുമാനത്തിന് അനുസരിച്ച്, ജീവിത ശൈലിക്കൊത്ത തുകയുടെ ലൈഫ് ഇൻഷൂറൻസ് ജീവിതത്തെയും കുടുംബാംഗങ്ങളുടെയും ഭാവി സുരക്ഷിതമാക്കുന്നു. പോളിസി എടുക്കുമ്പോൾ അടച്ച തുകയ്ക്ക് റിട്ടേൺ ലഭിക്കാൻ എൻഡൗമെന്റ് പോളിസി തിരഞ്ഞെടുക്കാം. പോളിസി കാലയളവ് പൂർത്തിയാകുമ്പോൾ മെച്യൂരിറ്റി ബെനഫിറ്റ് ഇവ നൽകുന്നു. ഇത്തരത്തിലുള്ള സമ്പാദ്യവും ഇൻഷൂറൻസും സംയോജിപ്പിച്ചുള്ളൊരു പോളിസി പരിചയപ്പെടാം.
എൽഐസി ജീവൻ ലാഭ്
പോളിസി ഉടമകൾക്ക് ഇൻഷുറൻസിന്റെയും സമ്പാദ്യത്തിന്റെയും ആനുകൂല്യങ്ങൾ എൽഐസി ജീവൻ ലാബ് പോളിസിയിലൂടെ ലഭിക്കും. സമ്പാദ്യത്തിനും ഇൻഷൂറൻസിനും പ്രധാന്യം നൽകുന്ന ഇവ എൻഡോവ്‌മെന്റ് പ്ലാനാണ്. പോളിസി കാലാവധി അതിജീവിക്കുന്ന പോളിസി ഉടമയ്ക്ക് മെച്യൂരിറ്റി ആനുകൂല്യങ്ങൾ ലഭിക്കും. കാലാവധിയിൽ ഉയർന്ന വരുമാനം നേടാൻ വിവിധ ബോണസുകൾ പോളിസിയിൽ നിന്ന് ലഭിക്കും.

പാർട്ടിസിപ്പേറ്ററി വിഭാഗത്തിൽ ഉൾപ്പെടുന്ന പോളിസിയായതിനാൽ, ഉപഭോക്താക്കൾക്ക് എൽഐസിയുടെ ലാഭത്തിന്റെ ഒരു ഭാഗം ലഭിക്കും. തൽഫലമായി, ചെലവ് കുറഞ്ഞ രീതിയിൽ വരുമാനം വർദ്ധിപ്പിക്കുന്നതിനും ഇൻഷുറൻസ് പരിരക്ഷ നേടുന്നതിനുമുള്ള മികച്ച പദ്ധതിയാണ് എൽഐസി ജീവൻ ലാഭ്.
പോളിസി കാലയളവിൽ പോളസി ഉടമ മരണപ്പെടുകയാണെങ്കിൽ നോമിനിക്ക് മരണ ആനുകൂല്യം ലഭിക്കും. നികുതി ആനുകൂല്യങ്ങളും പോളിസി ഉടമയ്ക്ക് ലഭിക്കും. പണത്തിന് ആവശ്യമെങ്കിൽ പോളിസി ഉടമകൾക്ക് ഈ പ്ലാനിന്റെ ലോൺ സൗകര്യം ഉപയോഗപ്പെടുത്താം.
അഷ്വേഡ് തുക
എല്‍ഐസി ജീവന്‍ ലാഭ് പോളിസിയില്‍ ചുരുങ്ങിയ അഷ്വേഡ് തുക 2 ലക്ഷം രൂപയാണ്. അഷ്വേഡ് തുകയ്ക്ക് ഉയര്‍ന്ന പരിധിയില്ല. തിരഞ്ഞെടുക്കുന്ന അഷ്വേഡ് തുകയും പോളിസി കാലാവധിയും നിക്ഷേപകന്റെ പ്രായവും അടിസ്ഥാനമാക്കിയാണ് പ്രീമിയം തീരുമാനിക്കുന്നത്. പോളിസി കാലാവധിക്കുള്ളില്‍ ഉടമ മരണപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്ക് എല്‍ഐസി പരിരക്ഷ നല്‍കും. വാര്‍ഷിക പ്രീമിയത്തിന്റെ 7 മടങ്ങ് തുകയോ സം അഷ്വേഡ് തുകയോ കുടുംബത്തിന് നല്‍കുക.
പ്രീമിയം കാലയളവ്
10, 13, 16 എന്നിങ്ങനെ മൂന്ന് പ്രീമിയം അടവ് കാലാവധി എല്‍ഐസി ജീവന്‍ ലാഭ് പോളിസിയിലുണ്ട്. ഈ അടവ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് 15, 21, 25 വര്‍ഷങ്ങളില്‍ തുക പിന്‍വലിക്കാം. പോളിസി കാലാവധി അനുസരിച്ച് പ്രീമിയം അടവ് കാലയളവില്‍ വ്യത്യാസമുണ്ട്. 15 വര്‍ഷ പോളിസിയില്‍ ചേര്‍ന്നൊരാള്‍ 10 വര്‍ഷമാണ് പ്രീമിയം അടയ്‌ക്കേണ്ടത്. 21 വര്‍ഷ പോളിസിയില്‍ 15 വര്‍ഷവും 25 വര്‍ഷ പോളിസിയില്‍ 16 വര്‍ഷവുമാണ് പ്രീമിയം അടയ്‌ക്കേണ്ടത്.
പ്രായ പരിധി
എല്‍ഐസി ജീവന്‍ ലാഭ് പോളിസിയില്‍ ചേരാനുള്ള കുറഞ്ഞ പ്രായം 8 വയസാണ്. പോളിസി കാലയളവ് അനുസരിച്ച് ഉയര്‍ന്ന പ്രായ പരിധിയും വ്യത്യാസപ്പെടും. 15 വര്‍ഷ പോളിസിയില്‍ ചേരുന്നൊരാള്‍ 59 വയസിനുള്ളില്‍ പദ്ധതിയില്‍ ചേരണം. 21 വര്‍ഷ പോളിസിയില്‍ 54 വയസിനുള്ളിലും 25 വര്‍ഷ പോളിസിയില്‍ 50 വയസിനുള്ളിലും ചേരണം. പോളിസി പ്രീമിയത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നികുതിയിളവ് ലഭിക്കും.
എൽഐസി ജീവൻ ലാഭ് കാൽക്കുലേറ്റർ
20 ലക്ഷം രൂപ സം അഷ്വേഡുള്ള പോളിസിയിൽ 25 വർഷ കാലയളവിൽ ചേരുന്ന വ്യക്തിക്ക് കാലാവധിയിൽ 54 ലക്ഷം രൂപ നേടാനാകും. പ്രതിമാസം 7,572 രൂപയാണ് പോളിസിയിലേക്ക് അടയ്ക്കേണ്ടി വരുന്നത്. പ്രതിവർഷം 90,867 രൂപ പ്രീമിയം അടയ്‌ക്കേണ്ടി വരും. കാലാവധിയിൽ പോളിസിയിൽ നിന്നുള്ള മെച്യൂരിറ്റി വാല്യു 54 ലക്ഷം രൂപയായിരിക്കും. മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച് റിട്ടേൺ ശതമാനം കുറവായിരിക്കുമെങ്കിലും പോളിസി കാലയളവിൽ ലഭിക്കുന്ന ഇൻഷൂറൻസ് പരിരക്ഷ ജീവിതം സുരക്ഷിതമാക്കുന്നു.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications