ക്രെഡിറ്റ് കാർഡിനെ പറ്റി പഠിക്കുന്ന തുടക്കകാരായ വ്യക്തികൾ വലിയ തുക ജോയനിംഗ് ഫീസും ഉയർന്ന വാർഷിക വരിസംഖ്യയുമുള്ള ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ കാര്യമായ ലാഭം ക്രെഡിറ്റ് കാർഡിൽ നിന്ന് ലഭിക്കാൻ സാധ്യത കുറവാണ്. ക്രെഡിറ്റ് കാർഡ് രീതികളെ പറ്റി പഠിച്ച് കൂടുതൽ ഇടപാടുകൾ നടത്തുമ്പോൾ പ്രീമിയം കാർഡുകൾ തിരഞ്ഞെടുക്കുന്നതാകും ഉചിതം.
ഇവിടെ തുടക്കകാർക്ക് ആജീവനാന്ത സൗജന്യ ക്രെഡിറ്റ് കാർഡുകൾ തിരയാം. വാർഷിക ഫീസ് ഈടാക്കാത്ത ക്രെഡിറ്റ് കാർഡുകളെയാണ് ആജീവനനാന്ത സൗജന്യ ക്രെഡിറ്റ് കാർഡുകൾ. മികച്ച നേട്ടങ്ങൾ നൽകുന്ന സൗജന്യ ക്രെഡിറ്റ് കാർഡുകൾ നോക്കാം.
ഐഡിഎഫ്‌സി ഫസ്റ്റ് സെലക്ട് ക്രെഡിറ്റ് കാർഡ്
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ഐഡിഎഫ്സി ഫസ്റ്റ് സെലക്ട് ക്രെഡിറ്റ് കാർഡ് വാർഷിക, ജോയനിംഗ് ഫീസില്ലാതെ പ്രീമിയം ക്രെഡിറ്റ് കാർഡാണ്. ലക്ഷ്വറി സൗകര്യങ്ങൾ ലഭിക്കുന്ന സൗജന്യ ക്രെഡിറ്റ് കാർഡാണിത്. കാർഡ് ആക്ടിവേറ്റ് ചെയ്ത് 90 ദിവസത്തിനുള്ളിൽ 15,000 രൂപ ചെലവഴിച്ചാൽ 500 രൂപയുടെ വൗച്ചർ ലഭിക്കും.

90 ദിവസത്തിനുള്ളിൽ കാർഡ് ഉപയോഗിച്ച് നടത്തുന്ന ആദ്യ ഇഎംഐ ഇടപാടിന് 5 ശതമാനം, പരമാവധി 1,000 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കും. ഓരോ പാദത്തിലും 4 സൗജന്യ ആഭ്യന്തര എയർപോർട്ട് ലോഞ്ച് ആക്സസും, 4 സൗജന്യ റെയിൽവേ ലോഞ്ച് ആക്സസും ലഭിക്കും.
റിവാർഡ് പോയിന്റ്
ഓൺലൈനായി ചെലവഴിക്കുന്ന ഓരോ 150 രൂപയ്ക്കും 6 റിവാർഡ് പോയിന്റുകളും ഓഫ്‌ലൈനിനായി 20,000 രൂപയിൽ താഴെ ചെലവഴിക്കുന്ന ഓരോ 150 രൂപയ്ക്കും 3 റിവാർഡ് പോയിന്റുകളും ലഭിക്കും. 1 റിവാർഡ് പോയിന്റ് 0.25 രൂപയ്ക്ക് തുല്യമാണ്. റിവാർഡ് പോയിന്റുകൾക്ക് ഉയർന്ന പരിധിയില്ല.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് മില്യേനിയ ക്രെഡിറ്റ് കാർഡ്
ഐഡിഎഫ്സി ബാങ്കിന്റെ തന്നെ മറ്റൊരു സൗജന്യ ക്രെഡിറ്റ് കാർഡാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് മില്യേനിയ ക്രെഡിറ്റ് കാർഡ്. ഷോപ്പിംഗുകൾക്ക് ക്യാഷ് ബാക്കും 48 ദിവസത്തെ പലിശ രഹിത കാലയളും കാർഡ് നൽകുന്നു. കാർഡ് ആക്ടിവേറ്റ് ചെയ്ത് 90 ദിവസത്തിനുള്ളിൽ 15,000 രൂപ ചെലവഴിച്ചാൽ 500 രൂപയുടെ വൗച്ചർ ലഭിക്കും.
റിവാർഡ് പോയിന്റ്
ഓൺലൈനായി ചെലവഴിക്കുന്ന ഓരോ 150 രൂപയ്ക്കും 6 റിവാർഡ് പോയിന്റുകളും ഓഫ്‌ലൈനിനായി 20,000 രൂപയിൽ താഴെ ചെലവഴിക്കുന്ന ഓരോ 150 രൂപയ്ക്കും 3 റിവാർഡ് പോയിന്റുകളും ലഭിക്കും. 1 റിവാർഡ് പോയിന്റ് 0.25 രൂപയ്ക്ക് തുല്യമാണ്. റിവാർഡ് പോയിന്റുകൾക്ക് ഉയർന്ന പരിധിയില്ല. റിവാർഡ് പോയിന്റുകൾ വീണ്ടെടുക്കുന്നതിന് 99 രൂപയും ജിഎസ്ടിയും അടക്കമുള്ള കൺവീനിയൻസ് ഫീസ് ഈടാക്കും.
ധനലക്ഷ്മി ബാങ്ക് പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്
തുടക്കക്കാർക്കുള്ള ഏറ്റവും മികച്ച ക്രെഡിറ്റ് കാർഡുകളിലൊന്നായി ധനലക്ഷ്മി ബാങ്ക് പ്ലാറ്റിനം ക്രെഡിറ്റ് കാർഡിനെ പരിഗണിക്കാം. സൂപ്പർമാർക്കറ്റുകളിലും ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറുകളിലും പർച്ചേസിന് ഉപയോഗിച്ച് ക്യാഷ്ബാക്ക് നേടാൻ സഹായിക്കുന്നു. സൂപ്പർമാർക്കറ്റുകൾ, ഡിപ്പാർട്ട്‌മെന്റൽ സ്റ്റോർ എന്നിവിടങ്ങളിലെ വാങ്ങലുകൾക്ക് 5 ശതമാനമാണ് ക്യാഷ് ബാക്ക്. 1 ലക്ഷം രൂപ വരെയുള്ള ക്രെഡിറ്റ് ഷീൽഡ് കവർ, 1 ലക്ഷത്തിന്റെ പർച്ചേസ് പ്രൊട്ടക്ഷൻ, 2 ലക്ഷം രൂപ വരെ എയർ ആക്സിഡന്റ് ഇൻഷുറൻസ് എന്നിവയും ലഭിക്കും.
ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ്
ആമസോണിന്റെ കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡാണ് ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ്. ആമസോൺ ഷോപ്പിംഗ് ചെയ്യുന്നവർക്കും ആമസോൺ പ്രൈം ഉപയോഗിക്കുന്നവർക്കും ഉപകാരപ്പെടും. ആജീവനാന്ത സൗജന്യ കാർഡായതിനാൽ വാർഷിക നിരക്കുകളൊന്നും ഈടാക്കില്ല. ക്യാഷ്ബാക്കാണ് മുഖ്യ ആകർഷണം.
ക്യാഷ്ബാക്ക്
ആമസോൺ പ്രൈം അംഗങ്ങൾക്ക് ആമസോണിന്റെ വെബ്‌സൈറ്റിൽ നിന്ന് വാങ്ങുന്ന ഏതൊരു പർച്ചേസിനും ആമസോൺ പേ ബാലൻസ് രൂപത്തിൽ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ആമസോൺ പ്രൈം അംഗങ്ങളല്ലാത്തവർക്ക് 3 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ആമസോൺ പേ സഹകരിക്കുന്നിടത്ത് നിന്നുള്ള വാങ്ങലുകൾക്ക് വിലയുടെ 2 ശതമാനം ആമസോൺ പേ ബാലൻസ് പോയിന്റുകൾ ലഭിക്കും. 1 ശതമാനം ഇന്ധന സർചാർജ് ഒഴിവാക്കലും കാർഡിൽ ലഭിക്കും.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
