മലയാളിയുടെ സൌന്ദര്യ സങ്കൽപ്പങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്വർണം. വില എത്ര ഉയർന്നാലും വിവാഹം, മറ്റ് ആഘോഷങ്ങൾ തുടങ്ങിയ വിശേഷ അവസരങ്ങളിലെല്ലാം സ്ത്രീകൾ സ്വർണാഭരണങ്ങൾ അണിഞ്ഞ് പ്രത്യക്ഷപ്പെടാനാണ് ആഗ്രഹിക്കുന്നത്. ആളുകൾ സ്വർണം വാങ്ങി വീട്ടിൽ സൂക്ഷിക്കുന്നു. ഇന്ത്യയിൽ സ്വർണ്ണത്തെ നിക്ഷേപമായി മാത്രമല്ല, ഒരു പാരമ്പര്യമായും കാണുന്നു. അതുകൊണ്ട് തന്നെ ഏത് ശുഭ മുഹൂർത്തത്തിലും സ്വർണം വാങ്ങുന്ന പതിവുണ്ട്. പണത്തിന് അത്യാവശ്യമുണ്ടാകുമ്പോൾ പണയ വസ്തുവായി മാറാനും സ്വർണത്തിന് മടിയില്ല.
സുരക്ഷ കണക്കിലെടുത്ത് പലരും ബാങ്ക് ലോക്കറിലാണ് സ്വർണം സൂക്ഷിക്കുന്നത്. എന്നാൽ വീട്ടിൽ എത്ര സ്വർണം സൂക്ഷിക്കാമെന്നും പരിധിയിൽ കൂടുതൽ സ്വർണം സൂക്ഷിച്ചാൽ എന്ത് സംഭവിക്കുമെന്നും അറിയാമോ..? സ്വർണം വിൽക്കുന്നതിന് നികുതി അടക്കേണ്ടതുണ്ടോ..? നമുക്ക് വിശദായി പരിശോധിക്കാം.
വീട്ടിൽ സ്വർണ്ണം സൂക്ഷിക്കുന്നതിനുള്ള പരിധി
ഇന്ത്യാ ഗവൺമെൻ്റിൻ്റെ ആദായനികുതി ചട്ടങ്ങൾ പ്രകാരം, സ്വർണ്ണം വീട്ടിൽ സൂക്ഷിക്കുന്നതിന് ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഈ പരിധി സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തമാണ്. മാത്രമല്ല, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് നിയമങ്ങൾ അനുസരിച്ച് ഒരു വ്യക്തിയുടെ കൈവശം എത്ര സ്വർണം ഉണ്ടെങ്കിലും അത് എങ്ങനെ ലഭിച്ചു എന്നതിൻ്റെ തെളിവ് കൂടി അയാളുടെ പക്കലുണ്ടാകണം.

സ്ത്രീകൾക്ക് എത്ര സ്വർണം സൂക്ഷിക്കാം..?
ആദായനികുതി നിയമപ്രകാരം വിവാഹിതരായ സ്ത്രീകൾക്ക് 500 ഗ്രാം സ്വർണം കൈവശം വയ്ക്കാം. അവിവാഹിതരായ സ്ത്രീകൾക്ക് ഈ പരിധി 250 ഗ്രാമായി നിലനിർത്തിയിട്ടുണ്ട്. അതേസമയം, പുരുഷന്മാർക്ക് 100 ഗ്രാം സ്വർണം മാത്രമേ സൂക്ഷിക്കാൻ അനുവാദമുള്ളൂ.
പാരമ്പര്യമായി ലഭിച്ച സ്വർണത്തിന് നികുതിയുണ്ടോ..?
സ്വർണം പാരമ്പര്യമായി ലഭിച്ചതാണെങ്കിൽ, അതിന് നികുതിയില്ല. മാത്രമല്ല, നിശ്ചിത പരിധിക്കുള്ളിൽ കണ്ടെത്തിയ സ്വർണാഭരണങ്ങൾ പിടിച്ചെടുക്കാൻ അധികൃതർക്ക് കഴിയില്ല.
സ്വർണം വിൽക്കുമ്പോൾ നികുതി അടയ്‌ക്കേണ്ടി വരുമോ..?
സ്വർണം വീട്ടിൽ സൂക്ഷിക്കുന്നതിന് നികുതി (Tax on Gold Jewellery Holdings) ഇല്ല. എന്നാൽ നിങ്ങൾ സ്വർണം വിൽക്കുകയാണെങ്കിൽ അതിന് നികുതി നൽകണം. സ്വർണം 3 വർഷം സൂക്ഷിച്ചതിന് ശേഷം വിൽക്കുകയാണെങ്കിൽ, അതിൽ നിന്നുള്ള ലാഭത്തിൻ്റെ 20 ശതമാനം നിരക്കിൽ ലോംഗ് ടേം ക്യാപിറ്റൽ ഗെയിൻസ് (എൽടിസിജി) നികുതി ചുമത്തും.

സ്വർണ്ണ ബോണ്ടുകൾ വിൽക്കുന്നതിന് നികുതി ചുമത്തും
3 വർഷത്തിനുള്ളിൽ സോവറിൻ ഗോൾഡ് ബോണ്ട് (എസ്ജിബി) വിൽക്കുകയാണെങ്കിൽ, അതിൽ നിന്നുള്ള ലാഭം നിങ്ങളുടെ വരുമാനത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടും. തുടർന്ന് നിങ്ങളുടെ നികുതി സ്ലാബ് അനുസരിച്ച് അതിന് നികുതി ചുമത്തും. 3 വർഷത്തിന് ശേഷം സോവറിൻ ഗോൾഡ് ബോണ്ട് (എസ്ജിബി) വിൽക്കുകയാണെങ്കിൽ, ലാഭത്തിന് 20 ശതമാനം ഇൻഡെക്സേഷനും 10 ശതമാനം ഇൻഡെക്സേഷൻ ഇല്ലാതെയും നികുതി ചുമത്തും.
എന്നാൽ നിങ്ങൾ ഗോൾഡ് ബോണ്ട് കാലാവധി പൂർത്തിയാകുന്നതുവരെ സൂക്ഷിക്കുകയാണെങ്കിൽ ലാഭത്തിന് നികുതിയില്ല.
സ്വര്‍ണം സമ്മാനമായി ലഭിച്ചാല്‍ നികുതിയുണ്ടോ..?
സ്വര്‍ണാഭരണം, ഗോള്‍ഡ് ഇ.ടി.എഫ്, ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ട് എന്നിവ സമ്മാനമായി സ്വീകരിച്ചാല്‍ നികുതി നല്‍കേണ്ടതായി വരും. സമ്മാനത്തിന്റെ ആകെ മൂല്യം 50,000 രൂപയില്‍ കൂടുതലാണെങ്കില്‍ നികുതി ഈടാക്കും. സമ്മാനം സ്വീകരിച്ച വ്യക്തിയുടെ നികുതി സ്ലാബിന് അനുസരിച്ചാണ് നികുതി ബാധകമാവുക. ഈ വരുമാനം ഇന്‍കം ഫ്രം അദര്‍ സോഴ്സ് എന്ന ഭാഗത്ത് ഉള്‍പ്പെടുത്തും.
അതേസമയം, ചില അവസരങ്ങളില്‍ നികുതി ബാധ്യത ഒഴിവാകുന്നുണ്ട്. സമ്മാനത്തിന്റെ ആകെ മൂല്യം 50,000 രൂപയില്‍ കവിയുന്നില്ലെങ്കില്‍ നികുതി നല്‍കേണ്ടതില്ല. കുടുംബാംഗങ്ങളില്‍ നിന്നാണ് സമ്മാനം സ്വീകരിച്ചതെങ്കില്‍ നികുതി നല്‍കേണ്ടതില്ല.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
