കഴിഞ്ഞ 4-5 മാസമായി ആഭ്യന്തര വിപണിയില്‍ ചാഞ്ചാട്ടം പ്രകടമാണ്. പ്രധാന സൂചികകൾ റെക്കോഡ് ഉയരത്തില്‍ നിന്നും 10 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു കഴിഞ്ഞു. ഈ തിരിച്ചടിക്കിടയിലും മികച്ച സ്‌മോള്‍ കാപ് ഓഹരികള്‍ക്ക് ഒരു പരിധി വരെ പിടിച്ചു നില്‍ക്കാനായിട്ടുണ്ട്. അതേസമയം, മ്യൂച്ചല്‍ ഫണ്ടുകളാവട്ടെ വിപണിയിലെ സമീപകാല തിരുത്തല്‍ മികച്ച ഓഹരികളില്‍ നിക്ഷേപത്തിനുള്ള അവസരമാക്കി. ഇത്തരത്തില്‍ അടുത്തിടെ മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിക്കൂട്ടിയ 10 പ്രധാന സ്‌മോള്‍ കാപ് ഓഹരികള്‍ താഴെ ചേര്‍ക്കുന്നു.
1) മെട്രോപോളിസ് ഹെല്‍ത്ത്‌കെയര്‍- 16 മ്യൂച്ചല്‍ ഫണ്ടുകളാണ് ആരോഗ്യ പരിപാലന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഓഹരിയില്‍ പുതിയതായി നിക്ഷേപം നടത്തിയത്. ഇതോടെ 57 സ്‌കീമുകളുടെ ഭാഗമായി മെട്രോപോളിസ് ഓഹരി മാറിയിട്ടുണ്ട്. ഐസിഐസിഐ പ്രൂ മള്‍ട്ടികാപ്, യുടിഐ എല്‍ടി ഇക്വിറ്റി, ഐസിഐസിഐ പ്രൂ എല്‍ടി ഇക്വിറ്റി, മിറെ അസറ്റ് ഇക്വിറ്റി സേവിങ്‌സ്, ഫ്രാങ്ക്‌ലിന്‍ ഇന്ത്യ ഇക്വിറ്റി ഹൈബ്രിഡ് ഫണ്ട് എന്നിവയാണ് ആ ഓഹരിയില്‍ കഴിഞ്ഞ 3 മാസത്തിനിടെ പങ്കാളിത്തം നേടിയ പ്രധാനപ്പെട്ട മ്യൂച്ചല്‍ ഫണ്ടുകള്‍.
2) സെഞ്ചുറി ടെക്‌സ്റ്റൈല്‍സ്- 13 മ്യൂച്ചല്‍ ഫണ്ടുകളാണ് വിവിധ മേഖലകളില്‍ ബിസിനസ് സംരംഭങ്ങളുള്ള ഈ ഓഹരിയില്‍ പുതിയതായി നിക്ഷേപം നടത്തിയത്. ഇതോടെ 43 സ്‌കീമുകളുടെ ഭാഗമായി സെഞ്ചുറി ടെക്‌സ്റ്റൈല്‍സ് ഉള്‍പ്പെട്ടിട്ടുണ്ട്. ക്വാന്റ് വാല്യൂ, ടോറസ് ഡിസ്‌കവറി (മിഡ് കാപ്), ക്വാന്റ് സ്മാള്‍ കാപ്, ഐടിഐ സ്‌മോള്‍ കാപ്, ഐഡിഎഫ്‌സി ഫ്‌ലെക്‌സി കാപ്, ഐഡിഎഫ്‌സി ഇന്‍ഫ്രാസ്ട്രക്ചര്‍, ആദിത്യ ബിര്‍ള എസ്എല്‍ പ്യൂവര്‍ വാല്യൂ എന്നിവയാണ് പ്രധാന മ്യൂച്ചല്‍ ഫണ്ടുകള്‍.
3) ഏജീസ് ലോജിസ്റ്റിക്‌സ്- 10 മ്യൂച്ചല്‍ ഫണ്ടുകളാണ് ഓയില്‍ മാര്‍ക്കറ്റിങ്, വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഓഹരിയില്‍ പുതിയതായി നിക്ഷേപം നടത്തിയിരിക്കുന്നത്. ഇതോടെ 21 സ്‌കീമുകളുടെ ഭാഗമായി ഏജീസ് ലോജിസ്റ്റിക്‌സ് ഓഹരി മാറിയിട്ടുണ്ട്. ക്വാന്റ് ഇഎസ്ജി ഇക്വിറ്റി, ക്വാന്റ് ഫ്‌ലെക്‌സി കാപ്, ക്വാന്റ് ലാര്‍ജ് & മിഡ് കാപ്, ക്വാന്റ് സ്‌മോള്‍ കാപ്, ക്വാന്റ് വാല്യൂ ഫണ്ട് എന്നിവയാണ് ഈ ഓഹരിയില്‍ പുതിയതായി നിക്ഷേപം നടത്തിയ പ്രധാന മ്യൂച്ചല്‍ ഫണ്ടുകള്‍.
4) എച്ച്എഫ്‌സിഎല്‍- 10 മ്യൂച്ചല്‍ ഫണ്ടുകളാണ് ടെലികോം കേബിളുകള്‍ നിര്‍മിക്കുന്ന ഈ ഓഹരിയില്‍ പുതിയതായി നിക്ഷേപം നടത്തിയത്. ഇതോടെ 16 സ്‌കീമുകളുടെ ഭാഗമായി എച്ച്എഫ്‌സിഎല്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൊട്ടക് നിഫ്റ്റി അല്‍ഫ-50 ഇടിഎഫ്, ക്വാന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍, ക്വാന്റ് മള്‍ട്ടി അസറ്റ്, ക്വാന്റ് സ്‌മോള്‍ കാപ് ഫണ്ട് എന്നിവയാണ് ഈ ഓഹരിയില്‍ പുതിയതായി നിക്ഷേപം നടത്തിയിരിക്കുന്ന പ്രധാന മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍.
5) ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- 10 മ്യൂച്ചല്‍ ഫണ്ടുകളാണ് ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഓഹരിയില്‍ പുതിയതായി നിക്ഷേപം നടത്തിയത്. ഇതോടെ 30 സ്‌കീമുകളുടെ ഭാഗമായി ഏജീസ് ലോജിസ്റ്റിക്‌സ് ഓഹരി മാറിയിട്ടുണ്ട്. എച്ച്ഡിഎഫ്‌സി ഡിവിഡന്റ് യീല്‍ഡ്, എച്ച്ഡിഎഫ്‌സി ഫോക്കസ്ഡ്-30, ഐസിഐസിഐ പ്രൂ മള്‍ട്ടികാപ്, നിപ്പോണ്‍ ഇന്ത്യ മള്‍ട്ടികാപ്, എസ്ബിഐ ബാങ്കിംഗ് & ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എസ്ബിഐ ലാര്‍ജ് & മിഡ്കാപ് ഫണ്ട് എന്നിവയാണ് അടുത്തിടെ ഓഹരി വാങ്ങിക്കൂട്ടിയ പ്രധാന മ്യൂച്ചല്‍ ഫണ്ടുകള്‍.
6) എക്‌സൈഡ് ഇന്‍ഡസ്ട്രീസ്- 10 മ്യൂച്ചല്‍ ഫണ്ടുകളാണ് വാഹനാനുബന്ധ ഘടകങ്ങളും ഉപകരണങ്ങളും നിര്‍മിക്കുന്ന ഈ ഓഹരിയില്‍ പുതിയതായി നിക്ഷേപം നടത്തിയത്. ഇതോടെ ആകെ 41 സ്‌കീമുകളുടെ ഭാഗമായി എക്‌സൈഡ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെട്ടിട്ടുണ്ട്. ഫ്രാങ്ക്‌ലിന്‍ ഇന്ത്യ സ്‌മോളര്‍ കമ്പനീസ്, നിപ്പോണ്‍ ഇന്ത്യ ഫ്‌ലെക്‌സി കാപ്, മിറെ അസറ്റ് നിഫ്റ്റി ഇന്ത്യ മാനുഫാക്ചറിംഗ് ഇടിഎഫ്, ഫ്രാങ്ക്‌ലിന്‍ ഇന്ത്യ ഡെറ്റ് ഹൈബ്രിഡ്, നിപ്പോണ്‍ ഇന്ത്യ ഗ്രോത്ത് ഫണ്ട് എന്നിവയാണ് കഴിഞ്ഞ 3 മാസത്തിനിടെ ഓഹരിയില്‍ നിക്ഷേപം നടത്തിയ പ്രധാന സ്‌കീമുകള്‍.
- 7) ഹിന്ദുസ്ഥാന്‍ കോപ്പര്‍- 9 മ്യൂച്ചല്‍ ഫണ്ടുകളാണ് മെറ്റല്‍ സെക്ടറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഓഹരിയില്‍ പുതിയതായി നിക്ഷേപം നടത്തിയത്. ഇതോടെ 25 സ്‌കീമുകളുടെ ഭാഗമായി ഹിന്ദുസ്ഥാന്‍ കോപ്പര്‍ ഓഹരി മാറിയിട്ടുണ്ട്.
- 8) ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍- 9 മ്യൂച്ചല്‍ ഫണ്ടുകളാണ് പൊതു അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഓഹരിയില്‍ പുതിയതായി നിക്ഷേപം നടത്തിയിരിക്കുന്നത്. ഇതോടെ ആകെ 22 സ്‌കീമുകളുടെ ഭാഗമായി ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
- 9) ജിഎംഡിസി- 8 മ്യൂച്ചല്‍ ഫണ്ടുകളാണ് ഖനന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഓഹരിയില്‍ പുതിയതായി നിക്ഷേപം നടത്തിയത്. ഇതോടെ 9 സ്‌കീമുകളുടെ ഭാഗമായി ഗുജറാത്ത് മിനറല്‍സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഹരി മാറിയിട്ടുണ്ട്.
- 10) ബല്‍റാംപൂര്‍ ചീനി- 8 മ്യൂച്ചല്‍ ഫണ്ടുകളാണ് പഞ്ചസാര, അനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഓഹരിയില്‍ പുതിയതായി നിക്ഷേപം നടത്തിയിരിക്കുന്നത്. ഇതോടെ ആകെ 39 സ്‌കീമുകളുടെ ഭാഗമായി ബല്‍റാംപൂര്‍ ചീനി ഉള്‍പ്പെട്ടിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications