50 പൈസ മുതല്‍ 190 രൂപ വരെ നല്‍കുന്നു; ഈയാഴ്ച ഡിവിഡന്റ് വിതരണം ചെയ്യുന്ന 11 ഓഹരികള്‍

ഒരു കമ്പനിയുടെ ലാഭത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്‍കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഒരു കമ്പനി എത്രത്തോളം ലാഭ വിഹിതം ഏത് സമയത്ത് നല്‍കുന്നു എന്നതിനെ അടിസ്ഥാനമാക്കി കമ്പനിയുടെ നേതൃത്വത്തിന് ഓഹരി ഉടമകളോടുള്ള സമീപനം എങ്ങനെയെന്ന് മനസ്സിലാക്കാനാവും. മാത്രവുമല്ല മാനേജ്മെന്റിന്റെ കമ്പനിയോടുള്ള പ്രതിബദ്ധത സംബന്ധിച്ച കാഴചപ്പാട് മെച്ചപ്പെടുന്നതിനും സഹായിക്കും.

ഡിവിഡന്റ്

ഏതെങ്കിലും ഒരു വര്‍ഷം ഡിവിഡന്റ് ഡിക്ലയര്‍ ചെയ്തതുകൊണ്ടു മാത്രം കാര്യമില്ല. എല്ലാ വര്‍ഷവും ലാഭവിഹിതം നല്‍കുന്നതില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഓഹരികള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കമ്പനിയുടെ പ്രകടനം സ്ഥിരതയാര്‍ന്നതല്ലെങ്കില്‍ കൈ പൊള്ളിയേക്കാം. ലാഭവിഹിതം കൂടിയതുകൊണ്ടാണോ മാര്‍ക്കറ്റ് വില ഇടിഞ്ഞതുകൊണ്ടാണോ ഡിവിഡന്റ് യീല്‍ഡ് കുത്തനെ ഉയര്‍ന്നത്. മാര്‍ക്കറ്റ് വിലയിടിഞ്ഞതു കൊണ്ടാണ് അങ്ങനെ സംഭവിച്ചതെങ്കില്‍ അക്കാര്യം വിശകലനം ചെയ്ത് ബോധ്യപ്പെട്ടതിനു ശേഷം മാത്രം വാങ്ങുന്നതിന്റെ തീരുമാനമെടുക്കുക. ഈയാഴ്ച ലാഭവിഹിതം നല്‍കുന്ന 11 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.

ലോറസ് ലാബ്‌സ്

ലോറസ് ലാബ്‌സ്

പ്രമുഖ ഫാര്‍മ കമ്പനിയായ ലോറസ് ലാബ്‌സ് (BSE: 540222, NSE: LAURUSLABS) കഴിഞ്ഞ മാസമാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. പ്രതിയോഹരി 1.20 രൂപ വീതം നിക്ഷേപകര്‍ക്ക് വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇതിനായുള്ള എക്‌സ് ഡിവിഡന്റ് ഡേറ്റ് ഈമാസം 10-നും റെക്കോഡ് ഡേറ്റ് 11-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച 565 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

തൈറോകെയര്‍ ടെക്‌നോളജീസ്

രോഗനിര്‍ണയ കേന്ദ്രങ്ങളുടെ ശൃംഖലയായ തൈറോകെയര്‍ ടെക്‌നോളജീസ് (BSE: 539871, NSE: THYROCARE) മേയ് 2-നാണ് അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചത്. ഓഹരിയൊന്നിന് 15.00 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കുമെന്നാണ് സൂചിപ്പിച്ചത്. ഇതിനു വേണ്ടിയുള്ള എക്സ് ഡിവിഡന്റ് ഡേറ്റ് മേയ് 11-നും റെക്കോഡ് ഡേറ്റ് 12-നുമായാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച 771 രൂപ നിലവാരത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്.

ആപ്‌ടെക്

ആപ്‌ടെക്

അനൗദ്യോഗിക വിദ്യാഭ്യാസ മേഖലയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ നടത്തുന്ന പ്രമുഖ ട്രെയിനിങ് സ്ഥാപനമാണ് ആപ്‌ടെക് (BSE: 532475, NSE: APTECHT) കഴിഞ്ഞ മാസമാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. പ്രതിയോഹരി 5.00 രൂപ വീതം നിക്ഷേപകര്‍ക്ക് വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇതിനായുള്ള എക്‌സ് ഡിവിഡന്റ് ഡേറ്റ് ഈമാസം 11-നും റെക്കോഡ് ഡേറ്റ് 12-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച 316 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

എച്ച്ഡിഎഫ്‌സി ബാങ്ക്

സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്‌സി ബാങ്ക് (BSE: 500180, NSE : HDFCBANK) കഴിഞ്ഞ മാസമാണ് അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചത്. ഓഹരിയൊന്നിന് 15.50 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കുമെന്നാണ് സൂചിപ്പിച്ചത്. ഇതിനു വേണ്ടിയുള്ള എക്‌സ് ഡിവിഡന്റ് ഡേറ്റ് മേയ് 12-നും റെക്കോഡ് ഡേറ്റ് 13-നുമായാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച 1,318 രൂപ നിലവാരത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്.

ഇന്ത്യന്‍ കാര്‍ഡ്

ഇന്ത്യന്‍ കാര്‍ഡ്

കാര്‍ഡ് ക്ലോത്തിങ്, റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇന്ത്യന്‍ കാര്‍ഡ് ക്ലോത്തിങ് (BSE: 509692, NSE : INDIANCARD). കഴിഞ്ഞ ആഴ്ചയാണ് പ്രത്യേക ലാഭവിഹിതം പ്രഖ്യാപിച്ചത്. പ്രതിയോഹരി 25.00 രൂപ വീതം നിക്ഷേപകര്‍ക്ക് വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇതിനായുള്ള എക്‌സ് ഡിവിഡന്റ് ഡേറ്റ് ഈമാസം 12-നും റെക്കോഡ് ഡേറ്റ് 13-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച 305 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

പ്രോക്ടര്‍ & ഗാംബിള്‍

ആരോഗ്യ പരിപാലന മേഖലയില്‍ ബ്രാന്‍ഡഡ് പാക്കേജ്ഡ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പ്രോക്ടര്‍ & ഗാംബിള്‍ ഹൈജീന്‍ ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ (BSE: 500459, NSE : PGHH) കഴിഞ്ഞ മാസമാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. ഓഹരിയൊന്നിന് 41.00 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കുമെന്നാണ് സൂചിപ്പിച്ചത്. ഇതിനു വേണ്ടിയുള്ള എക്‌സ് ഡിവിഡന്റ് ഡേറ്റ് മേയ് 12-നും റെക്കോഡ് ഡേറ്റ് 13-നുമായാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച 13,756 രൂപ നിലവാരത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്.

ഇന്‍ഡസ് ടവേഴ്‌സ്

കോസ്റ്റല്‍ കോര്‍പറേഷന്‍

സംസ്‌കരിച്ച സമുദ്ര ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ആഗോള തലത്തില്‍ വിപണനം ചെയ്യുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് കോസ്റ്റല്‍ കോര്‍പറേഷന്‍ (BSE: 501831, NSE : COASTCORP). മേയ് 2-നാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. പ്രതിയോഹരി 2.00 രൂപ വീതം നിക്ഷേപകര്‍ക്ക് വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇതിനായുള്ള എക്‌സ് ഡിവിഡന്റ് ഡേറ്റ് ഈമാസം 12-നും റെക്കോഡ് ഡേറ്റ് 13-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച 358 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

ഇന്‍ഡസ് ടവേഴ്‌സ്

ലോകത്തെ ഏറ്റവും വലിയ ടെലികോം ടവര്‍ കമ്പനിയാണ് ഇന്‍ഡസ് ടവേഴ്‌സ് (BSE: 534816, NSE : INDUSTOWER). കഴിഞ്ഞ ആഴ്ചയാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. ഓഹരിയൊന്നിന് 11.00 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കുമെന്നാണ് സൂചിപ്പിച്ചത്. ഇതിനു വേണ്ടിയുള്ള എക്സ് ഡിവിഡന്റ് ഡേറ്റ് മേയ് 13-നും റെക്കോഡ് ഡേറ്റ് 17-നുമായാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച 199 രൂപ നിലവാരത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്.

ഓറക്കിള്‍ ഫിനാന്‍ഷ്യല്‍

ഓറക്കിള്‍ ഫിനാന്‍ഷ്യല്‍

ധനകാര്യ മേഖലയിലെ ഐടി സേവനങ്ങള്‍ തയ്യാറാക്കുന്ന പ്രമുഖ കമ്പനിയാണ് ഓറക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്റ്റ്‌വയര്‍ (BSE: 532466, NSE : OFSS) കഴിഞ്ഞ ആഴ്ചയാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. ഓഹരിയൊന്നിന് 190.00 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കുമെന്നാണ് സൂചിപ്പിച്ചത്. ഇതിനു വേണ്ടിയുള്ള എക്‌സ് ഡിവിഡന്റ് ഡേറ്റ് മേയ് 13-നും റെക്കോഡ് ഡേറ്റ് 17-നുമായാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച 3,517 രൂപ നിലവാരത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്.

ആര്‍ണവ് ഫാഷന്‍സ്

ആര്‍ണവ് ഫാഷന്‍സ്

വിവിധതരം തുണിത്തരങ്ങളും ഗാര്‍ഹിക ആവശ്യത്തിനുള്ള ടെക്‌സ്റ്റൈല്‍സ് ഉത്പന്നങ്ങളും നിര്‍മിക്കുന്ന ആര്‍ണവ് ഫാഷന്‍സ് (BSE : 539562) മേയ് 5-നാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. പ്രതിയോഹരി 0.50 രൂപ വീതം നിക്ഷേപകര്‍ക്ക് വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇതിനായുള്ള എക്‌സ് ഡിവിഡന്റ് ഡേറ്റ് ഈമാസം 13-നും റെക്കോഡ് ഡേറ്റ് 17-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച 52.4 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

ജിഎം ബ്രൂവറീസ്

നാടന്‍, ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയായ ജിഎം ബ്രൂവറീസ് (BSE: 507488, NSE : GMBREW) കഴിഞ്ഞ മാസമാണ് അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചത്. പ്രതിയോഹരി 5.00 രൂപ വീതം നിക്ഷേപകര്‍ക്ക് വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇതിനായുള്ള എക്‌സ് ഡിവിഡന്റ് ഡേറ്റ് ഈമാസം 13-നാണ് നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച 613 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X