2021- 2022 സാമ്പത്തിക വര്‍ഷത്തിന് തിരശീല വീണതോടെ, കമ്പനികളുടെ നാലാം പാദ പ്രവര്‍ത്തന ഫലങ്ങളും വാര്‍ഷിക കണക്കുകളും പുറത്തു വരുന്നതിനായി നിക്ഷേപകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തില്‍ 2022 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് പാദങ്ങളിലും ക്രമാനുഗതമായി ലാഭം വര്‍ധിപ്പിച്ച കമ്പനികളെ പരിചയപ്പെടുത്തുകയാണ്.
ചുരുങ്ങിയത് 1,000 കോടിയെങ്കിലും വിപണി മൂല്യമുള്ള കമ്പനികളില്‍ നിന്നാണ് കഴിഞ്ഞ 3 പാദങ്ങളിലും ലാഭം വര്‍ധിപ്പിക്കാന്‍ സാധിച്ചവരെ തെരഞ്ഞെടുത്തത്. ഇതിനോടൊപ്പം 2021 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരിയിലുള്ള ആദായവും (RoE) വിനിയോഗിച്ച മൂലധനത്തിന്മേലുള്ള ആദായവും (RoCE) 15 ശതമാനത്തിലധികം നേടിയ ഓഹരികളെയാണ് രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുത്തത്. ഇങ്ങനെ 32 കമ്പനികളെ കണ്ടെത്താന്‍ സാധിച്ചു. ഇതില്‍ കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 100 ശതമാനത്തിലധികം മുന്നേറിയ ഓഹരികളെയാണ് അവസാന ഘട്ടത്തില്‍ തെരഞ്ഞെടുത്ത്. ആ 14 ഓഹരികളെ താഴേ ചേര്‍ക്കുന്നു.
- ശിവാലിക് ബൈമെറ്റല് കണ്ട്രോള്സ്- കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരി വിലയില്‍ 559 ശതമാനം കുതിപ്പുണ്ടായിട്ടുണ്ട്. 2021 ഏപ്രില്‍ 5-ന് 83.60 രൂപയായിരുന്ന ഓഹരി വില 2022 ഏപ്രില്‍ 5 ആയപ്പോഴേക്കും 551.10 രൂപയിലേക്ക് വര്‍ധിച്ചു. കമ്പനിയുടെ കടബാധ്യത കുറഞ്ഞ അളവിലേയുള്ളൂ.
- യാഷോ ഇന്‍ഡസ്ട്രീസ്- കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരി വിലയില്‍ 522 ശതമാനം ഉയര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. 2021 ഏപ്രില്‍ 5-ന് 302.95 രൂപയായിരുന്ന ഈ ഓഹരി ഈ മാസം 5-ന് 1,885.50 രൂപയാണ് രേഖപ്പെടുത്തിയത്.
- ഖൈതാന്‍ കെമിക്കല്‍സ് & ഫെര്‍ട്ടിലൈസേര്‍സ്- കഴിഞ്ഞ 52 ആഴ്ച കാലയളവില്‍ ഓഹരി വില 490 ശതമാനമാണ് വര്‍ധിച്ചത്. കഴിഞ്ഞ ദിവസം ഓഹരി 131.50 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെട്ടത്. കഴിഞ്ഞ ഏപ്രില്‍ 5-ന് 22.30 രൂപയായിരുന്നു ഓഹരി വില.
- ഏഞ്ചല്‍ വണ്‍- കഴിഞ്ഞ 52 ആഴ്ച കാലയളവിനിടെ ഈ ഓഹരിയില്‍ 468 ശതമാനം മുന്നേറ്റമാണ് ഉണ്ടായത്. കഴിഞ്ഞ ഏപ്രില്‍ 5-ന് ഓഹരി വില 292.75 രൂപയായിരുന്നു. എന്നാല്‍ 2022 ഏപ്രില്‍ ആയപ്പോഴേക്കും ഈ ഓഹരി 1,661 രൂപ നിലവാരത്തിലേക്ക് ഉയര്‍ന്നു.
- ബിസിഎല്‍ ഇന്‍ഡസ്ട്രീസ്- കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരിയില്‍ 406 ശതമാനം കുതിപ്പാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഓഹരി 514 രൂപ നിലവാരത്തിലാണ് ട്രേഡ് ചെയ്യപ്പെട്ടത്. അതേസമയം കഴിഞ്ഞ ഏപ്രില്‍ 5-ന് ഈ ഓഹരിയുടെ വില 101.60 രൂപയായിരുന്നു.
- സ്പോര്ട്ട്കിങ് ഇന്ത്യ ലിമിറ്റഡ്- കഴിഞ്ഞ 52 ആഴ്ച കാലയളവിനിടെ ഓഹരി, 398 ശതമാനം ഉയര്‍ച്ചയാണ് കൈവരിച്ചത്. 2021 ഏപ്രില്‍ 5-ന് 227 രൂപയിലായിരുന്നു ഓഹരി വ്യാപാരം ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഓഹരി വില 1,130 രൂപ നിലവാരത്തിലാണ് നിന്നത്.
- കോസ്മോ ഫിലിംസ്- കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരി വില 219 ശതമാനമാണ് മുന്നേറിയത്. കഴിഞ്ഞ ഏപ്രില്‍ 5-ന് ഓഹരി വില 630 രൂപ നിലവാരത്തിലായിരുന്നു നിന്നത്. അതേസമയം 2022 ഏപ്രില്‍ 5-ന് ഓഹരി വില 2,005 രൂപയിലേക്ക് വര്‍ധിച്ചു.
- ഡോളര്‍ ഇന്‍ഡസ്ട്രീസ്- കഴിഞ്ഞ 52 ആഴ്ച കാലയളവിനിടെ ഓഹരി, 156 ശതമാനം ഉയര്‍ച്ചയാണ് നേടിയത്. 2021 ഏപ്രില്‍ 5-ന് ഈ ഓഹരി 228 രൂപയിലായിരുന്നു വ്യാപാരം ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഓഹരിയുടെ വില, 585 രൂപയായാണ് രേഖപ്പെടുത്തിയത്. കമ്പനിക്ക് കുറഞ്ഞ കടബാധ്യതയേയുള്ളൂ.
- പെര്‍സിസ്റ്റന്റ് സിസ്റ്റംസ്- കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരി വില 151 ശതമാനമാണ് മുന്നേറിയത്. കഴിഞ്ഞ ഏപ്രില്‍ 5-ന് ഓഹരി വില 1,961 രൂപ നിലവാരത്തിലായിരുന്നു നിന്നത്. അതേസമയം 2022 ഏപ്രില്‍ 5-ന് ഓഹരി വില 4,914.45 രൂപയിലേക്ക് വര്‍ധിച്ചു.
- മാസ്റ്റെക് ലിമിറ്റഡ്- കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരി വിലയില്‍ 150 ശതമാനം ഉയര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. 2021 ഏപ്രില്‍ 5-ന് ഈ ഓഹരിയുടെ വില 1,312.60 രൂപയായിരുന്നു. എന്നാല്‍ ഈ മാസം 5-ന് 3,285.80 രൂപയാണ് ഓഹരി വില രേഖപ്പെടുത്തിയത്. അതേസമയം, കമ്പനിക്ക് കുറഞ്ഞ കടബാധ്യതയേയുള്ളൂ.
- മൈഥന്‍ അലോയ്സ്- കഴിഞ്ഞ 52 ആഴ്ച കാലയളവിനിടെ ഈ ഓഹരിയില്‍ 136 ശതമാനം മുന്നേറ്റമാണ് ഉണ്ടായത്. കഴിഞ്ഞ ഏപ്രില്‍ 5-ന് ഓഹരി വില 603 രൂപയായിരുന്നു. എന്നാല്‍ 2022 ഏപ്രില്‍ ആയപ്പോഴേക്കും ഈ ഓഹരി 1,425 രൂപ നിലവാരത്തിലേക്ക് ഉയര്‍ന്നു. അതേസമയം, കമ്പനിക്ക് കുറഞ്ഞ കടബാധ്യതയേയുള്ളൂ.
- വിധി സ്പെഷ്യാല്‍റ്റി ഫുഡ് ഇന്‍ഗ്രേഡിയന്റ്സ്- കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരി വില 135 ശതമാനമാണ് മുന്നേറിയത്. കഴിഞ്ഞ ഏപ്രില്‍ 5-ന് ഓഹരി വില 1,99 രൂപ നിലവാരത്തിലായിരുന്നു നിന്നത്. എന്നാല്‍ 2022 ഏപ്രില്‍ 5 ആയപ്പോഴേക്കും ഈ ഓഹരിയുടെ വില 468.40 രൂപയിലേക്ക് വര്‍ധിച്ചു. കമ്പനിക്ക് കുറഞ്ഞ കടബാധ്യതയേ നിലവിലുള്ളൂ.
- ഇന്ത്യന്‍ എനര്‍ജി എക്സ്ചേഞ്ച് (ഐഇഎക്സ്)- കഴിഞ്ഞ 52 ആഴ്ച കാലയളവിനിടെ ഓഹരിയില്‍ 116 ശതമാനം മുന്നേറ്റം പ്രകടമായി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 5-ന് ഓഹരി വില 113.78 രൂപയായിരുന്നു. എന്നാല്‍ 2022 ഏപ്രില്‍ ആയപ്പോഴേക്കും ഈ ഓഹരി 245 രൂപ നിലവാരത്തിലേക്ക് ഉയര്‍ന്നു. അതേസമയം, കമ്പനിക്ക് യാതൊരു കടബാധ്യതയുമില്ല എന്നതും ശ്രദ്ധേയം.
- മൈന്‍ഡ്ട്രീ- കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരി വിലയില്‍ 111 ശതമാനം ഉയര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. 2021 ഏപ്രില്‍ 5-ന് ഈ ഓഹരിയുടെ വില 2,087.80 രൂപയായിരുന്നു. എന്നാല്‍ ഈ മാസം 5-ന് 4,397 രൂപയാണ് ഓഹരി വില രേഖപ്പെടുത്തിയത്. അതേസമയം, കമ്പനിക്ക് യാതൊരു കടബാധ്യതയുമില്ല.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
