അടുത്തിടെ നേരിട്ട തിരിച്ചടിയില്‍ നിന്നും വിപണി വേഗത്തില്‍ കരകയറുകയാണ്. ഇതിനോടകം മിക്ക മിഡ് കാപ് വിഭാഗം ഓഹരികളും ശക്തമായ തിരുത്തലിന് വിധേയമായി ആകര്‍ഷക നിലവാരത്തിലേക്ക് എത്തിക്കഴിഞ്ഞു. അതേസമയം, അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ പലിശ നിരക്ക് വര്‍ധനവ് സംബന്ധിച്ച തീരുമാനം പുറത്തു വരികയും റഷ്യ- ഉക്രൈന് സംഘര്‍ഷം വഷളാവാതിരിക്കുകയും ചെയ്താല്‍ വിപണിയുടെ സമീപ ഭാവിയിലേക്കുള്ള ഗതിയും താമസിയാതെ നിര്‍ണയിക്കപ്പെടുമെന്നാണ് വിദഗ്ധര്‍ നല്കുന്ന സൂചന.
ഇതിനിടെ, രാജ്യത്തെ പ്രമുഖ അനലിസ്റ്റുകളുടെ ഇടയില്‍ മിഡ് കാപ് ഓഹരികളുടെ സമീപ ഭാവിയിലെ പ്രകടനം എങ്ങനെയാകും എന്നതിനെ കുറിച്ച് അഭിപ്രായ സര്‍വേ സംഘടിപ്പിച്ചു. ഒരു ദേശീയ മാധ്യമമാണ് ഇത്തരത്തില്‍ അടുത്ത 12 മാസ കാലയളവിലെ മിഡ് കാപ് ഓഹരികളുടെ പ്രകടനം സംബന്ധിച്ച നിരീക്ഷണം തേടിയത്. ഇവയെല്ലാം 5,000- 25,000 കോടി രൂപ വിപണി മൂല്യമുള്ള കമ്പനികളാണ്. ഇതില്‍ 10 വിപണി വിദഗ്ധര്‍ എങ്കിലും വാങ്ങാമെന്ന് നിര്‍ദേശിച്ചതും 35 ശതമാനം നേട്ടമെങ്കിലും അടുത്ത 12 മാസത്തിനകം നല്കാന് സാധിക്കുന്നതുമായ 20 ഓഹരികളെയാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
- പിഎന്‍സി ഇന്‍ഫ്രാടെക്- ഓഹരിയുടെ മാര്‍ക്കറ്റ് വിലയില്‍ നിന്നും ശരാശരി 61.6 ശതമാനം ഉയര്‍ച്ച പ്രതീക്ഷിക്കാമെന്ന് 19 അനലിസ്റ്റുകള്‍ സൂചിപ്പിച്ചു. ഓഹരിയില്‍ സ്ട്രോങ് ബൈ (Strong Buy) റേറ്റിങ്ങാണ് ഇവര്‍ നല്‍കിയത്.
- സിറ്റി യൂണിയന് ബാങ്ക്- നിലവിലെ വിപണി വിലയില്‍ നിന്നും 60 ശതമാനം നേട്ടമെങ്കിലും ലഭിക്കാമെന്ന് 20 വിപണി വിദഗ്ധരാണ് അഭിപ്രായപ്പെട്ടത്. ഓഹരിയില്‍ ബൈ (Buy) റേറ്റിങ്ങാണ് ഇവര്‍ നല്‍കിയത്.
- മണപ്പുറം ഫിനാന്‍സ്- ഓഹരിയുടെ മാര്‍ക്കറ്റ് വിലയില്‍ നിന്നും ശരാശരി 59.2 ശതമാനം ഉയര്‍ച്ച പ്രതീക്ഷിക്കാമെന്ന് 16 അനലിസ്റ്റുകള്‍ സൂചിപ്പിച്ചു. ഓഹരിയില്‍ സ്ട്രോങ് ബൈ റേറ്റിങ്ങാണ് ഇവര്‍ നല്‍കിയത്.
- ഐസിഐസിഐ സെക്യൂരിറ്റീസ്- നിലവിലെ വിപണി വിലയില്‍ നിന്നും 54.1 ശതമാനം നേട്ടമെങ്കിലും ലഭിക്കാമെന്ന് 10 വിപണി വിദഗ്ധരാണ് അഭിപ്രായപ്പെട്ടത്. ഓഹരിയില്‍ ബൈ റേറ്റിങ്ങാണ് ഇവര്‍ നല്‍കിയിരിക്കുന്നത്.
- മഹാനഗര്‍ ഗ്യാസ്- ഓഹരിയുടെ മാര്‍ക്കറ്റ് വിലയില്‍ നിന്നും ശരാശരി 53.3 ശതമാനം കുതിപ്പ് ഉണ്ടാകാമെന്ന് 26 അനലിസ്റ്റുകള്‍ സൂചിപ്പിച്ചു. ഓഹരിയില്‍ ബൈ റേറ്റിങ്ങാണ് ഇവര്‍ നല്‍കിയത്.
- എന്‍ഡുറന്‍സ് ടെക്- നിലവിലെ വിപണി വിലയില്‍ നിന്നും 51.4 ശതമാനം നേട്ടമെങ്കിലും ലഭിക്കാമെന്ന് 18 വിപണി നിരീക്ഷകരാണ് അഭിപ്രായപ്പെട്ടത്. ഓഹരിയില്‍ ബൈ റേറ്റിങ്ങാണ് ഇവര്‍ നല്‍കിയിരിക്കുന്നത്.
- സീ എന്റര്‍ടെയിന്‍മെന്റ്- ഓഹരിയുടെ മാര്‍ക്കറ്റ് വിലയില്‍ നിന്നും ശരാശരി 50.5 ശതമാനം കുതിപ്പ് ഉണ്ടാകാമെന്ന് 22 അനലിസ്റ്റുകള്‍ സൂചിപ്പിച്ചു. ഓഹരിയില്‍ ബൈ റേറ്റിങ്ങാണ് ഇവര്‍ നല്‍കിയത്.
- ജെകെ ലക്ഷ്മി സിമന്റ്- നിലവിലെ വിപണി വിലയില്‍ നിന്നും 50.3 ശതമാനം നേട്ടമെങ്കിലും ലഭിക്കാമെന്ന് 18 വിപണി നിരീക്ഷകരാണ് അഭിപ്രായപ്പെട്ടത്. ഓഹരിയില്‍ ബൈ റേറ്റിങ്ങാണ് ഇവര്‍ നല്‍കിയിരിക്കുന്നത്.
- അപ്പോളൊ ടയേഴ്സ്- ഓഹരിയുടെ മാര്‍ക്കറ്റ് വിലയില്‍ നിന്നും ശരാശരി 48.7 ശതമാനം വര്‍ധന ഉണ്ടാകാമെന്ന് 27 അനലിസ്റ്റുകള്‍ സൂചിപ്പിച്ചു. ഓഹരിയില്‍ ബൈ റേറ്റിങ്ങാണ് ഇവര്‍ നല്‍കിയത്.
- കജാരിയ സെറാമിക്- നിലവിലെ വിപണി വിലയില്‍ നിന്നും 46.1 ശതമാനം ലാഭമെങ്കിലും കരസ്ഥമാക്കാമെന്ന് 22 വിപണി നിരീക്ഷകരാണ് അഭിപ്രായപ്പെട്ടത്. ഓഹരിയില്‍ ബൈ റേറ്റിങ്ങാണ് ഇവര്‍ നല്‍കിയിരിക്കുന്നത്.
- ബിര്‍ള കോര്‍പ്- ഓഹരിയുടെ മാര്‍ക്കറ്റ് വിലയില്‍ നിന്നും ശരാശരി 44.3 ശതമാനം വര്‍ധന ഉണ്ടാകാമെന്ന് 13 അനലിസ്റ്റുകള്‍ സൂചിപ്പിച്ചു. ഓഹരിയില്‍ സ്ട്രോങ് ബൈ റേറ്റിങ്ങാണ് ഇവര്‍ നല്‍കിയത്.
- ജിഎസ്പിഎല്- നിലവിലെ വിപണി വിലയില്‍ നിന്നും 44.3 ശതമാനം ലാഭമെങ്കിലും കരസ്ഥമാക്കാമെന്ന് 24 വിപണി നിരീക്ഷകരാണ് അഭിപ്രായപ്പെട്ടത്. ഓഹരിയില്‍ ബൈ റേറ്റിങ്ങാണ് ഇവര്‍ നല്‍കിയിരിക്കുന്നത്.
- ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്- ഓഹരിയുടെ മാര്‍ക്കറ്റ് വിലയില്‍ നിന്നും ശരാശരി 43.8 ശതമാനം വര്‍ധന ഉണ്ടാകാമെന്ന് 11 അനലിസ്റ്റുകള്‍ സൂചിപ്പിച്ചു. ഓഹരിയില്‍ സ്ട്രോങ് ബൈ റേറ്റിങ്ങാണ് ഇവര്‍ നല്‍കിയത്.
- സെന്‍സാര്‍ ടെക്നോളജീസ്- നിലവിലെ വിപണി വിലയില്‍ നിന്നും 41.7 ശതമാനം ലാഭമെങ്കിലും കരസ്ഥമാക്കാമെന്ന് 10 വിപണി നിരീക്ഷകരാണ് അഭിപ്രായപ്പെട്ടത്. ഓഹരിയില്‍ ബൈ റേറ്റിങ്ങാണ് ഇവര്‍ നല്‍കിയിരിക്കുന്നത്.
- സി.ഇ.എസ്.സി- ഓഹരിയുടെ മാര്‍ക്കറ്റ് വിലയില്‍ നിന്നും ശരാശരി 39.4 ശതമാനം വര്‍ധന ഉണ്ടാകാമെന്ന് 17 അനലിസ്റ്റുകള്‍ സൂചിപ്പിച്ചു. ഓഹരിയില്‍ സ്ട്രോങ് ബൈ റേറ്റിങ്ങാണ് ഇവര്‍ നല്‍കിയത്.
- എക്സൈഡ്- നിലവിലെ വിപണി വിലയില്‍ നിന്നും 38.6 ശതമാനം ലാഭമെങ്കിലും കരസ്ഥമാക്കാമെന്ന് 19 വിപണി നിരീക്ഷകരാണ് അഭിപ്രായപ്പെട്ടത്. ഓഹരിയില്‍ ബൈ റേറ്റിങ്ങാണ് ഇവര്‍ നല്‍കിയിരിക്കുന്നത്.
- സണ്‍ ടിവി- ഓഹരിയുടെ മാര്‍ക്കറ്റ് വിലയില്‍ നിന്നും ശരാശരി 37.4 ശതമാനം വര്‍ധന ഉണ്ടാകാമെന്ന് 18 അനലിസ്റ്റുകള്‍ സൂചിപ്പിച്ചു. ഓഹരിയില്‍ ബൈ റേറ്റിങ്ങാണ് ഇവര്‍ നല്‍കിയത്.
- കാസ്ട്രോള്‍ ഇന്ത്യ- നിലവിലെ വിപണി വിലയില്‍ നിന്നും 37 ശതമാനം ലാഭമെങ്കിലും കരസ്ഥമാക്കാമെന്ന് 10 വിപണി നിരീക്ഷകരാണ് അഭിപ്രായപ്പെട്ടത്. ഓഹരിയില്‍ ബൈ റേറ്റിങ്ങാണ് ഇവര്‍ നല്‍കിയിരിക്കുന്നത്.
- സിസിഎല്‍ പ്രോഡക്ട്സ്- ഓഹരിയുടെ മാര്‍ക്കറ്റ് വിലയില്‍ നിന്നും ശരാശരി 36.2 ശതമാനം വര്‍ധന ഉണ്ടാകാമെന്ന് 10 അനലിസ്റ്റുകള്‍ സൂചിപ്പിച്ചു. ഓഹരിയില്‍ സ്ട്രോങ് ബൈ റേറ്റിങ്ങാണ് ഇവര്‍ നല്‍കിയത്.
- സയന്റ്- നിലവിലെ വിപണി വിലയില്‍ നിന്നും 34.2 ശതമാനം ലാഭമെങ്കിലും കരസ്ഥമാക്കാമെന്ന് 17 വിപണി നിരീക്ഷകരാണ് അഭിപ്രായപ്പെട്ടത്. ഓഹരിയില്‍ ബൈ റേറ്റിങ്ങാണ് ഇവര്‍ നല്‍കിയിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
