കോര്‍പ്പറേറ്റ് കമ്പനികള്‍ മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. പ്രമുഖ കമ്പനികള്‍ ഭൂരിഭാഗവും സാമ്പത്തികഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇവയില്‍ ചില കമ്പനികള്‍ നിക്ഷേപകര്‍ക്കുള്ള ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനുള്ള മാര്‍ഗം കൂടിയാണ് കമ്പനികള്‍ നിന്നും അതാത് സമയങ്ങളില്‍ ലഭിക്കുന്ന ഡിവിഡന്റുകള്‍. മികച്ച ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും.
ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ അധിക നേട്ടം കരസ്ഥമാക്കാം. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകന് സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്.
ഏതെങ്കിലും ഒരു വര്‍ഷം ഡിവിഡന്റ് പ്രഖ്യാപിച്ചതു കൊണ്ടു മാത്രം കാര്യമില്ല. എല്ലാ വര്‍ഷവും സ്ഥിരതയാര്‍ന്ന ലാഭവിഹിതം നല്കുന്ന ഓഹരികളാവണം തെരഞ്ഞെടുക്കേണ്ടത്. കമ്പനിയുടെ പ്രകടനം സ്ഥിരതയാര്‍ന്നതല്ലെങ്കില്‍ കൈ പൊള്ളിയേക്കാം. കഴിഞ്ഞ ദിവസം നാലാം പാദഫലത്തോടൊപ്പം ഡിവിഡന്റ് പ്രഖ്യാപിച്ച 4 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
എച്ച്ഡിഎഫ്സി
ഭവന വായ്പാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ എച്ച്ഡിഎഫ്സി (BSE: 500010, NSE: HDFC), കഴിഞ്ഞ ദിവസമാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചത്. കമ്പനിയുടെ മുഖ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള അറ്റാദായം 3,700 കോടിയും സംയോജിത അറ്റാദായം 6,892 കോടിയുമാണ്. ഇത് മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ യഥാക്രമം 16 ശതമാനം, 21.6 ശതമാനം വീതവും വര്‍ധനയാണ്. കമ്പനിയുടെ നാലാം പാദത്തിലെ വരുമാനം 12,308 കോടിയുമാണ്.
അതേസമയം, പ്രതിയോഹരി 30.00 രൂപ വീതം ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 1-നാണ റെക്കോഡ് ഡേറ്റ്. ജൂലൈ 1 മുതല്‍ ലാഭവിഹിതം വിതരണം ചെയ്യുമെന്നും കമ്പനി അറിയിച്ചു. ഓഹരിയുടെ നിലവിലെ ഡിവിഡന്റ് യീല്‍ഡ് 1.02 ശതമാനമാണ്.
ശക്തി പമ്പ്സ് ഇന്ത്യ
വിവിധ തരത്തിലുള്ള പമ്പുകളും മോട്ടോറുകളും നിര്‍മിക്കുന്ന ചെറുകിട കമ്പനിയാണ് ശക്തി പമ്പ്സ് ഇന്ത്യ ലിമിറ്റഡ് (BSE: 531431, NSE: SHAKTIPUMP). മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ സംയോജിത വരുമാനം 384.58 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 20.29 ശതമാനം വര്‍ധനയാണ്. നാലാം പാദത്തിലെ അറ്റാദായം 21.96 കോടിയാണ്. മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 28 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
അതേസമയം, പ്രതിയോഹരി 2.00 രൂപ വീതം ലാഭവിഹിതം നല്‍കുമെന്നും ശക്തി പമ്പ്സ് അറിയിച്ചു. ഇത് വാര്‍ഷിക പൊതുയോഗത്തിന്റെ അനുമതി നേടിയ ശേഷമാവും വിതരണം ചെയ്യുക. നിലവില്‍ 1.57 ശതമാനമാണ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ്.
ഒലക്ട്ര ഗ്രീന്‍ടെക്
കോംപസിറ്റ് പോളിമര്‍ ഇന്‍സുലേറ്ററുകളും ഇലട്രിക് ബസുകളും നിര്‍മിക്കുന്ന കമ്പനിയാണ് ഒലക്ട്ര ഗ്രീന്‍ടെക് ലിമിറ്റഡ് (BSE: 532439, NSE: OLECTRA). മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ വരുമാനം 268 കോടിയാണ്. ഇത് പാദാനുപാദത്തില്‍ 85 ശതമാനം വര്‍ധനയാണ്. നാലാം പാദത്തിലെ അറ്റാദായം 17.47 കോടിയും വാര്‍ഷികാടിസ്ഥാനത്തില്‍ 94 ശതമാനം വര്‍ധനയും രേഖപ്പെടുത്തി.
അതേസമയം പ്രതിയോഹരി 0.40 രൂപ വീതം അന്തിമ ലാഭവിഹിതം നല്‍കുമെന്നും കമ്പനി അറിയിച്ചു. വാര്‍ഷിക പൊതുയോഗത്തില്‍ അനുമതി ലഭിക്കുന്നപക്ഷം 30 ദിവസത്തിനകം ലാഭവിഹിതം കൈമാറുമെന്നും ഒലക്ട്ര ഗ്രീന്‍ടെക് അറിയിച്ചു.
മേഘമണി ഓര്‍ഗാനിക്സ്
വൈവിധ്യവത്കരിച്ച കെമിക്കല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് മേഘമണി ഓര്‍ഗാനിക്സ് (BSE: 543331, NSE: MOL). മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ വരുമാനം 812 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 75 ശതമാനം വര്‍ധനയാണ്. നാലാം പാദത്തിലെ അറ്റാദായം 102 കോടിയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 183 ശതമാനം ഉയര്‍ച്ചയാണിത്.
അതേസമയം പ്രതിയോഹരി 1.40 രൂപ വീതം ലാഭവിഹിതം നല്‍കുമെന്നും കമ്പനി നേതൃത്വം അറിയിച്ചു. വാര്‍ഷിക പൊതുയോഗത്തിന്റെ അനുമതിക്ക് വിധേയമായിരിക്കും ലാഭവിഹിതം കൈമാറുക. നിലവില്‍ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.00 ശതമാനമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്



Click it and Unblock the Notifications
