വിപണി വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. പ്രതികൂല ആഗോള ഘടകങ്ങളാണ് പ്രധാനമായും ആഭ്യന്തര വിപണിയെ പിന്നോട്ടടിക്കുന്നത്. എങ്കിലും ഓഹരി കേന്ദ്രീകരിച്ചുള്ള മുന്നേറ്റം പ്രകടമാണ്. ഇത്തരത്തില്‍ വരുന്നയാഴ്ച ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന 5 ഓഹരികളാണ് ചുവടെ ചേര്‍ക്കുന്നത്.
മതേര്‍സണ്‍ സുമി
ആഗോള തലത്തില്‍ തന്നെ ഗതാഗത, വാഹന വ്യവസായ മേഖലകളിലേക്ക് വേണ്ട അനുബന്ധ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് മതേര്‍സണ്‍ സുമി സിസ്റ്റംസ് (BSE: 517334, NSE: MOTHERSUMI). ഓഹരികള്‍ 137 രൂപ നിലവാരത്തിനു മുകളില്‍ നില്‍ക്കുമ്പോള്‍ വാങ്ങാം. 147 രൂപയിലേക്ക് ഓഹരി ഉയരാമെന്നാണ് കാപിറ്റല്‍വയ ഗ്ലോബലിന്റെ അനുമാനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 131 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു. 15 മിനിറ്റ് ചാര്‍ട്ടില്‍ ഓഹരി 50-ഡിഎംഎ നിലവാരത്തിന് മുകളിലാണ് ക്ലോസ് ചെയ്തത്. ഓഹരി സപ്പോര്‍ട്ട് മേഖലയില്‍ തുടരുന്നതും അനുകൂലമാണ്.
ടാറ്റ മോട്ടോര്‍സ്
യാത്ര, വാണിജ്യ, എസ്.യു.വി, ട്രക്ക്, ബസ്, വൈദ്യുത വാഹനം തുടങ്ങി എല്ലാവിധ വാഹനങ്ങളും നിര്‍മിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് ടാറ്റ മോട്ടോര്‍സ് (BSE: 500570, NSE: TATAMOTORS). ഓഹരി 435 രൂപ നിലവാരത്തിന് മുകളില്‍ നില്‍ക്കുമ്പോള്‍ വാങ്ങാം. 450 രൂപയിലേക്ക് ഓഹരി മുന്നേറുമെന്നാണ് നിഗമനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 425 രൂപയില്‍ ക്രമീകരിക്കണമെന്നും കാപിറ്റല്‍വയ ഗ്ലോബല്‍ നിര്‍ദേശിച്ചു. 15 മിനിറ്റ് ചാര്‍ട്ടില്‍ ഓഹരി സ്ഥിരതയാര്‍ജിക്കുന്നതായി കാണാം. ചാഞ്ചാട്ടമുണ്ടെങ്കിലും ഈയാഴ്ച കുതിപ്പുണ്ടാകും എന്നാണ് അനുമാനം.
ഗുജറാത്ത് അംബുജ
ഭക്ഷ്യ വസ്തുക്കളുടെ സംസ്‌കരണത്തിലും കയറ്റുമതിയിലും മുന്‍നിരയില്‍ നില്‍ക്കുന്ന കമ്പനിയാണ് ഗുജറാത്ത് അംബുജ എക്സ്പോര്‍ട്ട്സ് (BSE: 524226, NSE: GAEL). കഴിഞ്ഞയാഴ്ച 331 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ ഓഹരികള്‍ വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. 365 രൂപ നിലവാരത്തിലേക്ക് ഓഹരി ഉയരാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 317 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
ദിവസ ചാര്‍ട്ടില്‍ കുതിപ്പിനുള്ള സൂചനയായ പിയേര്‍സിങ് ലൈന്‍ പാറ്റേണ്‍ ദൃശ്യമാണ്. 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' ചാര്‍ട്ടില്‍ പ്രകടമാക്കുന്നതും കുതിപ്പിന് അടിവരയിടുന്നു. ഓഹരി 50 ദിവസ ഇഎംഎ നിലവാരത്തിന് മുകളില്‍ തുടരുന്നതും ശുഭസൂചനയാണ്.
ടാറ്റ കമ്മ്യൂണിക്കേഷന്‍
ഈഥര്‍നെറ്റ്, എസ്ഡി-ഡബ്ല്യൂഎഎന്‍, കണ്ടന്റ് ഡെലിവറി നെറ്റ്വര്‍ക്ക്, ഇന്റര്‍നെറ്റ്, മള്‍ട്ടിപ്രോട്ടോക്കോള്‍ ലേബല്‍ സ്വിച്ചിങ് എന്നീ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍ (BSE: 500483, NSE: TATACOMM). ഓഹരികള്‍ 1,110 രൂപ നിലവാരത്തിന് മുകളില്‍ നില്‍ക്കുമ്പോള്‍ വാങ്ങാമെന്ന് ആനന്ദ് രാത്തി നിര്‍ദേശിച്ചു. 1,175 രൂപയിലേക്ക് ഓഹരി മുന്നേറാമെന്നാണ് നിഗമനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,070 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
ഓഹരി ഡൗണ്‍ ട്രെന്‍ഡിലാണെങ്കിലും 1,080 നിലവാരം ശക്തമായ സപ്പോര്‍ട്ട് മേഖലയാണ്. ഇവിടെ നിന്നും തിരികെ കയറാനുള്ള സാധ്യതയുണ്ട്. 1,110 നിലവാരത്തിന് മുകളില്‍ നില്‍ക്കാന്‍ സാധിച്ചാല്‍ 1,200 രൂപയിലേക്ക് കുതിക്കാം.
ജെനസ് പവര്‍
പുതുതലമുറ വൈദ്യുത മീറ്ററുകളും അനുബന്ധ ഉപകരണങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് ജെനസ് പവര്‍ ഇന്‍ഫ്രാസ്ട്രക്ചേര്‍സ് (BSE: 530343, NSE: GENUSPOWER). കഴിഞ്ഞ ദിവസം 103 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഓഹരി 104-നും 110-നും ഇടയില്‍ നില്‍ക്കുമ്പോള്‍ വാങ്ങാമെന്ന് ആനന്ദ് രാത്തി നിര്‍ദേശിച്ചു. 114 രൂപയിലേക്ക് ഓഹരി ഉയരാമെന്നാണ് നിഗമനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 95 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. നിരവിധി വര്‍ഷത്തിന് ശേഷം 94 നിലവാരത്തില്‍ ബ്രേക്കൗട്ട് സംഭവിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിസര്‍ച്ച് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications