ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനുപുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗമാണ് അതാത് സമയങ്ങളില്‍ കമ്പനികളിൽ നിന്നും ലഭിക്കുന്ന ലാഭവിഹിതം. ഇത്തരത്തില്‍ നേടുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്. ഇതിനോടകം ബഹുഭൂരിപക്ഷം കോര്‍പ്പറേറ്റ് കമ്പനികളും 2021-22 സാമ്പത്തിക വര്‍ഷത്തെ ഡിസംബര്‍ പാദഫലങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇതിനോടൊപ്പം ചില കമ്പനികള്‍ ഇടക്കാല ലാഭവിഹിതം നല്‍കുമെന്നും അറിയിച്ചിരുന്നു. ഈ മാസം ലാഭവിഹിതം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള 5 പ്രമുഖ ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
1) വിഐപി ഇന്‍ഡസ്ട്രീസ്
മോള്‍ഡഡ് ഫര്‍ണീച്ചറുകളും വിവിധതരം ലഗേജ് ബാഗുകളും നിര്‍മിക്കുന്ന രാജ്യത്തെ മുന്‍നിര കമ്പനിയാണ് മുംബൈ ആസ്ഥാനമായ വിഐപി ഇന്‍ഡസ്ട്രീസ് (BSE: 507880, NSE : VIPIND). അടുത്തിടെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പ്രതിയോഹരി 2.50 രൂപ വീതം ഇടക്കാല ലാഭവിഹിതം നല്കാന് തീരുമാനിച്ചു. ഇതിനുള്ള എക്സ്-ഡിവിഡന്റ് ഡേറ്റ് മാര്‍ച്ച് 8-നും റെക്കോഡ് ഡേറ്റ് 9-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. മാര്‍ച്ച് 15-നോ അതിന് ശേഷമോ ലാഭവിഹിതം ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്യും. ബുധനാഴ്ച രാവിലെ 655 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 696 രൂപയും കുറഞ്ഞ വില 304.60 രൂപയുമാണ്.
2) വേദാന്ത ലിമിറ്റഡ്
ഖനന വ്യവസായ രംഗത്തെ പ്രമുഖ സ്വകാര്യ കമ്പനിയാണ് വേദാന്ത ലിമിറ്റഡ് (BSE: 500295, NSE: VEDL). ഇരുമ്പയിര്, ചെമ്പ്, അലുമിനീയം, സ്വര്‍ണത്തിന്റെ അയിര് എന്നിവയാണ് ഖനനം ചെയ്യുന്നത്. മെറ്റല്‍ വിഭാഗത്തിലെ ഈ ലാര്‍ജ് കാപ് ഓഹരി ലാഭവിഹിതം എത്രയെന്ന് ഇന്ന് പ്രഖ്യാപിക്കും. എങ്കിലും എക്സ്-ഡിവിഡന്റ് ഡേറ്റ് മാര്‍ച്ച് 9-നും റെക്കോഡ് ഡേറ്റ് 11-നുമായി നേരത്തെ നിശ്ചയിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ 388 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 396 രൂപയും കുറഞ്ഞ വില 205.15 രൂപയുമാണ്.
3) ഇഐഡി പാരി
പഞ്ചസാരയും ജൈവ ഉത്പന്നങ്ങളും നിര്‍മിക്കുന്ന മിഡ് കാപ് കമ്പനിയാണ് ഇഐഡി പാരി (ഇന്ത്യ) ലിമിറ്റഡ് (BSE: 500125, NSE: EIDPARRY). ചെടിയുടെ നീര് ഉപയോഗപ്പെടുത്തിയുള്ള കീടനാശിനികള്‍ നിര്‍മിക്കുന്നതില്‍ ആഗോള തലത്തില്‍ ഒന്നാമതാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. പ്രതിയോഹരി 5.50 രൂപ വീതമാകും ലാഭവിഹിതം. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 11-നും എക്സ്-ഡിവിഡന്റ് ഡേറ്റ് 10-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. ഇടക്കാല ലാഭവിഹിതം മാര്‍ച്ച് 25-ന് ശേഷം കൈമാറും. ഇക്കഴിഞ്ഞ നവംബറിലും പ്രതിയോഹരി 5.50 രൂപ വീതം ഇടക്കാല ലാഭവിഹിതം നല്‍കിയിരുന്നു. ബുധനാഴ്ച രാവിലെ 414 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
4) ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ്
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ വമ്പന്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് ശ്രീറം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കമ്പനി (BSE: 511218, NSE: SRTRANSFIN). വാഹന വായ്പകളില്‍ ശ്രദ്ധയൂന്നിയിട്ടുള്ള ഈ ലാര്‍ജ് കാപ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം മാര്‍ച്ച് 5-ന് ചേരുന്നുണ്ട്. ഇതില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം ഇടക്കാല ലാഭവിഹിതം എത്രയെന്ന് പ്രഖ്യാപിക്കും. എന്നാലും എക്സ്-ഡിവിഡന്റ് ഡേറ്റ് മാര്‍ച്ച് 11-നും റെക്കോഡ് ഡേറ്റ് 14-നുമായി ഇതിനോടകം നിശ്ചയിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ 1,120 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 1,696.40 രൂപയും കുറഞ്ഞ വില 1,060 രൂപയുമാണ്.
5) മെട്രോ ബ്രാന്‍ഡ്സ്
പാദരക്ഷകള്‍ നിര്‍മിക്കുന്നതില്‍ ഇന്ത്യയിലെ മുന്‍നിര കമ്പനിയാണ് മെട്രോ ബാന്‍ഡ്സ് (BSE: 543426, NSE: METROBRAND). രാജ്യത്താകെ 136 നഗരങ്ങളിലായി 598 ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രമുഖ നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാലയ്ക്കും നികഷേപമുള്ള മെട്രോ ബാന്‍ഡ്സ് കഴിഞ്ഞ വര്‍ഷമാണ് ഐപിഒ പൂര്‍ത്തിയാക്കി ദ്വിതീയ വിപണിയിലേക്ക് രംഗപ്രവേശം ചെയ്തത്. മാര്‍ച്ച് 7-ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇടക്കാല ലാഭവിഹിതം എത്രയെന്ന് തീരുമാനിക്കും. എങ്കിലും എക്സ്-ഡിവിഡന്റ് ഡേറ്റ് മാര്‍ച്ച് 16-നും റെക്കോഡ് ഡേറ്റ് 19-നുമായി നേരത്തെ നിശ്ചയിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ 542 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 673 രൂപയും കുറഞ്ഞ വില 426 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications