ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനുപുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികള്ളിൽ നിന്നും അതാത് സമയങ്ങളില്‍ ലഭിക്കുന്ന ഡിവിഡന്റുകള്‍. അതായത്, മികച്ച ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം കിട്ടും. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകന് സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്. ഈയാഴ്ച ലാഭവിഹിതം നല്കുന്ന ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
ഫൊസീക്കോ ഇന്ത്യ
ലോഹസംസ്കരണ മേഖലയിലേക്ക് ആവശ്യമായ ഘടക പദാര്‍ത്ഥങ്ങളും ഉത്പന്നങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് ഫൊസീക്കോ ഇന്ത്യ ലിമിറ്റഡ് (BSE: 500150, NSE: FOSECOIND). ഈ സ്മോള്‍ കാപ് കമ്പനിയുടെ ഓഹരികള്‍ വെള്ളിയാഴ്ച 1,489 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കമ്പനി നേതൃത്വം അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചത്. ഓഹരിയൊന്നിന് 25 രൂപ വീതം നിക്ഷേപകര്‍ക്ക് ഡിവിഡന്റ് നല്‍കുമെന്നാണ് അറിയിപ്പ്. ഇതിനുള്ള എക്സ് ഡിവിഡന്റ് ഡേറ്റ് മേയ് 2-നാണ് നിശ്ചയിച്ചിരിക്കുന്നത്.
ഗേറ്റ്വേ ഡിസ്ട്രിപാര്‍ക്സ്
റോഡ്- റെയില്‍ മാര്‍ഗങ്ങളെ സംയോജിപ്പിച്ച് ലോജിസ്റ്റിക്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയാണ് ഗേറ്റ്വേ ഡിസ്ട്രിപാര്‍ക്സ് (BSE: 543489, NSE: GATEWAY). കഴിഞ്ഞ ദിവസം 74.6 രൂപയിലാണ് ഈ സ്മോള്‍ കാപ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 18-നാണ് ഓഹരിയുടമകള്‍ക്ക് ഇടക്കാല ലാഭവിഹിതം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. പ്രതിയോഹരി 1.25 രൂപ വീതം നല്കുമെന്നണ് അറിയിപ്പ്. ഇതിനുള്ള എക്സ് ഡിവിഡന്റ് ഡേറ്റ് മേയ് 4-നും റെക്കോഡ് ഡേറ്റ് മേയ് 5-നുമായാണ് തീരുമാനിച്ചിട്ടുള്ളത്.
ശാര്‍ദ എനര്‍ജി
സ്റ്റീല്‍, ഇരുമ്പയിര്, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ സംരംഭങ്ങളുള്ള കമ്പനിയാണ് ശാര്‍ദ എനര്‍ജി & മിനറല്‍സ് ലിമിറ്റഡ് (BSE: 504614, NSE: SARDAEN). ഈ സ്മോള്‍ കാപ് ഓഹരി വെള്ളിയാഴ്ച 1,206 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രില്‍ 25-നാണ് കമ്പനി നേതൃത്വം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. ഓഹരിയൊന്നിന് 7.50 രൂപ വീതം നിക്ഷേപകര്‍ക്ക് ഡിവിഡന്റ് നല്‍കുമെന്നാണ് അറിയിപ്പ്. ഇതിനുള്ള എക്സ് ഡിവിഡന്റ് ഡേറ്റ് മേയ് 5-നും റെക്കേഡ് ഡേറ്റ് മേയ് 6-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
കോള്‍ഗേറ്റ്
ദന്തസംരക്ഷണ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് കോള്‍ഗേറ്റ്- പാമോലീവ് ലിമിറ്റഡ് (BSE: 500830, NSE: COLPAL). കഴിഞ്ഞ ദിവസം 1,655 രൂപയിലാണ് ഈ ലാര്‍ജ് കാപ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് 23-നാണ് ഓഹരിയുടമകള്‍ക്ക് ഇടക്കാല ലാഭവിഹിതം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. പ്രതിയോഹരി 21.00 രൂപ വീതം നല്കുമെന്നണ് അറിയിപ്പ്. ഇതിനുള്ള എക്സ് ഡിവിഡന്റ് ഡേറ്റ് മേയ് 5-നും റെക്കോഡ് ഡേറ്റ് മേയ് 7-നുമായാണ് തീരുമാനിച്ചിട്ടുള്ളത്.
വേദാന്ത
ഇരുമ്പ്, അലുമിനീയം, നാഗം, ഈയം, ചെമ്പ്, ഓയില്‍ & ഗ്യാസ് ഉള്‍പ്പെടെയുള്ള പ്രകൃതിദത്ത വിഭവങ്ങളുടെ പര്യവേക്ഷണവും ഖനനവും ചെയ്യുന്ന മുന്‍നിര കമ്പനിയാണ് വേദാന്ത ലിമിറ്റഡ് (BSE: 500295, NSE: VEDL). ഈ ലാര്‍ജ് കാപ് ഓഹരി വെള്ളിയാഴ്ച 408 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രില്‍ 6-നാണ് കമ്പനി നേതൃത്വം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. ഓഹരിയൊന്നിന് 31.50 രൂപ വീതം നിക്ഷേപകര്‍ക്ക് ഡിവിഡന്റ് നല്‍കുമെന്നാണ് അറിയിപ്പ്. ഇതിനുള്ള എക്സ് ഡിവിഡന്റ് ഡേറ്റ് മേയ് 6-നും റെക്കേഡ് ഡേറ്റ് മേയ് 9-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
ക്രിസില്‍
സാമ്പത്തിക വിവര ശേഖരണം, അവലോകനം, മാര്‍ഗോപദേശങ്ങളും നല്കുന്ന പ്രശസ്ത കമ്പനിയാണ് ക്രിസില്‍ ലിമിറ്റഡ് (BSE: 500092, NSE: CRISIL). കഴിഞ്ഞ ദിവസം 3,684 രൂപയിലാണ് ഈ മിഡ് കാപ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 18-നാണ് ഓഹരിയുടമകള്‍ക്ക് ഇടക്കാല ലാഭവിഹിതം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. പ്രതിയോഹരി 7.00 രൂപ വീതം നല്കുമെന്നണ് അറിയിപ്പ്. ഇതിനുള്ള എക്സ് ഡിവിഡന്റ് ഡേറ്റ് മേയ് 6-നും റെക്കോഡ് ഡേറ്റ് മേയ് 9-നുമായാണ് തീരുമാനിച്ചിട്ടുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

എസ്ബിഐ എഫ്ഡി പലിശ കുറച്ചു; സുരക്ഷിത നിക്ഷേപത്തിന് ഇനി എന്ത് വഴി?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?



Click it and Unblock the Notifications