2 മുതല്‍ 57 രൂപ വരെ കിട്ടും; ഏപ്രില്‍ അവസാനയാഴ്ചയില്‍ ഡിവിഡന്റ് നല്‍കുന്ന 9 ഓഹരികള്‍ ഇതാ

മികച്ച ഡിവിഡന്റ് നല്‍കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം കിട്ടും. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. അതായത്, ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് അതാത് സമയങ്ങളില്‍ കമ്പനികളില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതം. വരുന്നയാഴ്ച നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കുന്ന 9 ഓഹരികളെ താഴെ ചേര്‍ക്കുന്നു.

ശ്രദ്ധിക്കേണ്ട ഘടകം

ശ്രദ്ധിക്കേണ്ട ഘടകം

ഏതെങ്കിലും ഒരു വര്‍ഷം ഡിവിഡന്റ് പ്രഖ്യാപിച്ചതു കൊണ്ടു മാത്രം പ്രയോജനമില്ല. എല്ലാ വര്‍ഷവും സ്ഥിരതയാര്‍ന്ന പ്രകടനം ലാഭവിഹിതം നല്‍കുന്നതില്‍ കാഴ്ചവയ്ക്കുന്ന ഓഹരികള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കമ്പനിയുടെ പ്രകടനം സ്ഥിരതയാര്‍ന്നത് അല്ലങ്കില്‍ ഡിവിഡന്റ് മാത്രം മുന്നില്‍ കണ്ടുള്ള നീക്കത്തില്‍ കൈ പൊള്ളിയേക്കാം. ഇതിനോടൊപ്പം ലാഭവിഹിതം കൂടിയതു കൊണ്ടാണോ വിപണി വില ഇടിഞ്ഞതു കൊണ്ടാണോ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് ഉയര്‍ന്നു നില്‍ക്കുന്നത് എന്നതും പരിശോധിക്കണം. ഓഹരിയുടെ വില ഇടിഞ്ഞതു കൊണ്ടാണ് ഡിവിഡന്റ് യീല്‍ഡ് ഉയര്‍ന്നതെങ്കില്‍ വിശദമായി വിശകലനം ചെയ്ത് ബോധ്യപ്പെട്ടതിനു ശേഷം മാത്രം ആ ഓഹരിയില്‍ നിക്ഷേപകനാവുക.

എബിബി
  • മുത്തൂറ്റ് ഫിനാന്‍സ്- പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് (BSE: 533398, NSE: MUTHOOTFIN) പ്രതിയോഹരി 20.00 രൂപ വീതം ഇടക്കാല ലാഭവിഹിതം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനുള്ള എക്‌സ് ഡിവിഡന്റ് ഡേറ്റ് ഈമാസം 25-നും റെക്കോഡ് ഡേറ്റ് 26-നുമായാണ് കമ്പനി നേതൃത്വം നിശ്ചയിച്ചിരിക്കുന്നത്.
  • എബിബി ഇന്ത്യ- ബഹുരാഷ്ട്ര ഓട്ടോമേഷന്‍, പവര്‍ എന്നീ മേകലകളിലെ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സേവനങ്ങളും ഉപകരണങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് എബിബി ഇന്ത്യ (BSE: 500002, NSE: ABB). ഓഹരിയൊന്നിന് 5.20 രൂപ വീതം അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതിനുള്ള എക്‌സ് ഡിവിഡന്റ് ഡേറ്റ് ഈമാസം 27-നാണ് തീരുമാനിച്ചിരിക്കുന്നത്.
മാന്‍
  • മാന്‍ ഇന്‍ഡസ്ട്രീസ്- എല്‍എസ്എഡബ്ല്യൂ, എച്ച്എസ്എഡബ്ല്യൂ വിഭാഗത്തിലുള്ള പൈപ്പുകള്‍ നിര്‍മിക്കുന്ന മുന്‍നിര കമ്പനികളിലൊന്നാണ് മാന്‍ ഇന്‍ഡസ്ട്രീസ്. പ്രതിയോഹരി 2.00 രൂപ വീതം ഇടക്കാല ലാഭവിഹിതം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനുള്ള എക്‌സ് ഡിവിഡന്റ് ഡേറ്റ് ഈമാസം 28-നും റെക്കോഡ് ഡേറ്റ് 29-നുമായാണ് കമ്പനി നേതൃത്വം നിശ്ചയിച്ചിരിക്കുന്നത്.
  • വെസൂവീയസ് ഇന്ത്യ- റിഫ്രാക്ടറി ഉത്പന്നങ്ങളുടെ നിര്‍മാണത്തിലും വ്യാപാരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കമ്പനിയാണ് വെസൂവീയസ് ഇന്ത്യ (BSE: 520113, NSE: VESUVIUS). ഓഹരിയൊന്നിന് 8.00 രൂപ വീതം അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതിനുള്ള എക്‌സ് ഡിവിഡന്റ് ഡേറ്റ് ഈമാസം 28-നും റെക്കോഡ് ഡേറ്റ് 29-നുമായാണ് തീരുമാനിച്ചിരിക്കുന്നത്.
സ്‌റ്റോവെക്
  • സ്‌റ്റോവെക് ഇന്‍ഡസ്ട്രീസ്- ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ ആവശ്യമായ റോട്ടറി സ്‌ക്രീന്‍ പ്രിന്ററും ഘടകങ്ങളും നിര്‍മിക്കുന്നതും നെതര്‍ലാന്‍ഡിലെ എസ്പിജി ഗ്രൂപ്പിന്റെ ഉപകമ്പനിയുമാണ് സ്‌റ്റോവെക് ഇന്‍ഡസ്ട്രീസ് (BSE: 504959). പ്രതിയോഹരി 57.00 രൂപ വീതം അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനുള്ള എക്‌സ് ഡിവിഡന്റ് ഡേറ്റ് ഈ മാസം 28-നാണ് കമ്പനി നേതൃത്വം നിശ്ചയിച്ചിരിക്കുന്നത്.
  • കെഎസ്ബി ലിമിറ്റഡ്- വ്യാവസായിക മേഖലയില്‍ ഉപയോഗിക്കുന്ന വിവിധതരം പമ്പുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് കെഎസ്ബി ലിമിറ്റഡ് (BSE: 500249, NSE: KSB). ഓഹരിയൊന്നിന് 12.50 രൂപ വീതം അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതിനുള്ള എക്‌സ് ഡിവിഡന്റ് ഡേറ്റ് ഈമാസം 28-നാണ് തീരുമാനിച്ചിരിക്കുന്നത്.
എച്ച്‌സിഎല്‍
  • എച്ച്‌സിഎല്‍ ടെക്- രാജ്യത്തെ വന്‍കിട ഐടി കമ്പനികളിലൊന്നാണ് എച്ച്‌സിഎല്‍ ടെക്‌നോളജീസ് (BSE: 532281, NSE: HCLTECH). പ്രതിയോഹരി 18.00 രൂപ വീതം ഇടക്കാല ലാഭവിഹിതം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനുള്ള എക്‌സ് ഡിവിഡന്റ് ഡേറ്റ് ഈ മാസം 28-നും റെക്കോഡ് ഡേറ്റ് 29-നുമായാണ് കമ്പനി നേതൃത്വം നിശ്ചയിച്ചിരിക്കുന്നത്.
മോള്‍ഡ്
  • മോള്‍ഡ് ടെക് പാക്- പെയിന്റ്, ലൂബ്രിക്കന്റ്‌സ്, ഭക്ഷ്യവസ്തുക്കള്‍ പൊതിയുന്നതിനുള്ള മോള്‍ഡഡ് കണ്ടെയ്‌നറുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് മോള്‍ഡ് ടെക് പാക്കേജിങ്. ഓഹരിയൊന്നിന് 6.00 രൂപ വീതം അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതിനുള്ള എക്‌സ് ഡിവിഡന്റ് ഡേറ്റ് ഈമാസം 28-നാണ് തീരുമാനിച്ചിരിക്കുന്നത്.
  • എലാന്റാസ് ബെക്ക്- ഇലട്രിക്കല്‍ ഇന്‍സുലേഷന് വേണ്ട സവിശേഷ കെമിക്കല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് എലാന്റാസ് ബെക്ക് ഇന്ത്യ. പ്രതിയോഹരി 5.00 രൂപ വീതം അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനുള്ള എക്‌സ് ഡിവിഡന്റ് ഡേറ്റ് ഈ മാസം 28-നാണ് കമ്പനി നേതൃത്വം നിശ്ചയിച്ചിരിക്കുന്നത്.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X