ഒരു സാമ്പത്തിക വർഷത്തിലെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ മുതിർന്ന പൗരന്മാരും നികുതി നൽകേണ്ടതുണ്ട്. നികുതി നൽകുന്നവർക്ക് ധാരാളം അധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനാൽ, നികുതി ബ്രാക്കറ്റ് പരിഗണിക്കാതെ തന്നെ ഐ. ടി. ആർ (ഇൻകം ടാക്സ് റിട്ടേൺ) ഫയലിംഗ് നിർബന്ധമാണ്. എങ്കിലും, 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം, നികുതി ലാഭിക്കാൻ മുതിർന്നവരെ സഹായിക്കുന്ന നിരവധി പദ്ധതികൾ ഇപ്പോൾ നിലവിലുണ്ട്. അതിൽ ചില പദ്ധതികളെ നമുക്ക് നോക്കാം.
1. നാഷണൽ പെൻഷൻ സിസ്റ്റം (എൻ.പി.എസ് )
ഒരു വ്യക്തിക്ക് 70 വയസ് വരെ നിക്ഷേപം നടത്താൻ പറ്റുന്ന, ഒരു മാർക്കറ്റ്-ലിങ്ക്ഡ് റിട്ടയർമെന്റ് പെൻഷൻ പദ്ധതിയാണ് എൻ.പി.എസ്. ഈ പദ്ധതിയിൽ സെക്ഷൻ 80 സി പ്രകാരം, ഒരു സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം രൂപ വരെ ലാഭിക്കാനുള്ള അവസരമുണ്ട്.

2. ഇ.എൽ.എസ്.എസ് മൂച്വൽ ഫണ്ടുകൾ
ഇക്വിറ്റി മൂച്വൽ ഫണ്ടുകളെ ടാക്സ് സേവർ മൂച്വൽ ഫണ്ടുകൾ എന്നും അറിയപ്പെടുന്നു. ഒരു സാമ്പത്തിക വർഷത്തിൽ, 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ സെക്ഷൻ 80 സി പ്രകാരം കിഴിവുകൾക്ക് യോഗ്യമായ പദ്ധതിയാണിത്. നികുതി ഇളവുകളുള്ള മറ്റു പദ്ധതികളിൽ നിന്നും വ്യത്യസ്തമായി ഇ.എൽ.എസ്.എസ് ഫണ്ടുകളിൽ ലോക്ക്-ഇൻ കാലയളവ് 3 വർഷമാണ്. ഭൂരിഭാഗം ഇ.എൽ.എസ്.എസ് മൂച്വൽ ഫണ്ടുകളും വലിയ മൂലധനം പ്രദാനം ചെയ്യുന്നതാണ്. അതിനാൽ, മറ്റുപല സ്ഥിര വരുമാന പദ്ധതിയേക്കാളും ഉയർന്ന വരുമാനം ഇ.എൽ.എസ്.എസിൽ നിന്ന് പ്രതീക്ഷിക്കാം.
3. ടാക്സ് സേവിംഗ് എഫ്ഡി
അഞ്ച് വർഷമോ അതിൽ കൂടുതലോ കാലാവധിയുള്ള സ്ഥിര നിക്ഷേപ പദ്ധതികൾ സെക്ഷൻ 80 സി പ്രകാരം കിഴിവുകൾക്ക് യോഗ്യമാണ്. മിക്കവാറും എല്ലാ ബാങ്കുകളും സ്ഥിര നിക്ഷേപ പദ്ധതികളിൽ മുതിർന്ന പൗരന്മാർക്ക്, അധിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു മികച്ച റിട്ടേൺ ഉറപ്പുള്ളത് കൊണ്ട് തന്നെ, പലരും സ്ഥിര നിക്ഷേപങ്ങളെ ഒരു പ്രതിമാസ വരുമാന പദ്ധതിയായി തിരഞ്ഞെടുക്കുന്നു.
അറ്റാദായം കുറഞ്ഞു, ടാറ്റാ ഓഹരി വീണ്ടും ഇടിയുന്നു, ടാർഗെറ്റ് വില വെട്ടിക്കുറച്ച് ബ്രോക്കറേജുകൾ
4. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്.സി.എസ്.എസ് )
ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് നികുതി ഇളവ് ലഭിക്കുന്ന ഒരു പോസ്റ്റ് ഓഫീസ് പദ്ധതിയാണ് എസ്.സി.എസ്.എസ്. ഈ പദ്ധതിയിൽ മുതിർന്ന പൗരന്മാർ ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിലൂടെ ത്രൈമാസികമായി പലിശ ലഭിക്കുന്നു. പദ്ധതിയിലെ പരമാവധി നിക്ഷേപം 30 ലക്ഷം രൂപയാണ്.
5. നികുതി രഹിത ബോണ്ടുകൾ
കേന്ദ്ര - സംസ്ഥാന സർക്കാറുകൾ അവരുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായും പാർപ്പിടം, റെയിൽവേ, മറ്റ് മേഖലകൾക്കായും നികുതി രഹിത ബോണ്ടുകൾ പരിചയപ്പെടുത്തുന്നു. ഈ ബോണ്ടുകളിലെ നിക്ഷേപങ്ങൾക്ക് നികുതി ഇളവുകളുള്ളത് കൊണ്ട് തന്നെ, ഉയർന്ന വരുമാനമുള്ള ധാരാളം ആളുകൾ നികുതി ലാഭിക്കാൻ ഈ ബോണ്ടുകൾ ഉപയോഗിക്കുന്നു.
6. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ
ഒരു സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക്, സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്ന ഒരു പോസ്റ്റ് ഓഫീസ് പദ്ധതിയാണിത്. ബാങ്കുകളും ഈ പദ്ധതി നടത്തുന്നുണ്ട്. അഞ്ച് വർഷത്തെ ലോക്ക്-ഇൻ കാലയളവിൽ, ഒരു വ്യക്തിക്ക് ഒറ്റത്തവണയായി ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications