രാജ്യത്തെ ഏറ്റവും ധനികരായ വനിത സംരംഭകരുടെ പുതിയ പട്ടിക പുറത്തുവന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 100 വനിതകളുടെ പട്ടികയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഒന്നാമതെത്തിയത് വന്‍കിട ഐടി കമ്പനിയായ എച്ച്സിഎല്‍ ടെക്നോളജീസിന്റെ അധ്യക്ഷ റോഷ്നി നാടാര്‍ മല്‍ഹോത്രയാണ്. ഓണ്‍ലൈന്‍ ഫാഷന്‍ വ്യാപാരികളായ നൈക്കയുടെ അധ്യക്ഷ ഫാല്‍ഗുനി നായര്‍ രണ്ടാം സ്ഥാനത്തെത്തി.
2021 ഡിസംബര്‍ 31-നുള്ള ആസ്തികള്‍ അടിസ്ഥാനമാക്കി 'കൊട്ടക് പ്രൈവറ്റ് ബാങ്കിങ് ഹുറൂണ്‍' ആണ് 100 ഇന്ത്യന്‍ സമ്പന്ന വനിതകളുടെ പട്ടിക തയ്യാറാക്കിയത്. ഇന്ത്യയില്‍ ജനിച്ചവരോ വളര്‍ന്നവരോ ആയവരെ മാത്രമാണ് പട്ടികയിലേക്ക് പരിഗണിച്ചത്. പ്രമുഖ വനിത സംരംഭകര്‍ രാജ്യത്തിന്റെ ജിഡിപിയില്‍ 2 ശതമാനം സംഭാവന ചെയ്യുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബിസിനസ് വനിതകളുടെ സമ്പത്ത് 2020-ലെ 2,72,540 കോടിയില്‍ നിന്നും 2021-ല്‍ 4,16,970 കോടിയായി വര്‍ധിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ 53 ശതമാനം വര്‍ധനയാണിത്.
ഏറ്റവും സമ്പത്തുള്ളവരുടെ ആദ്യ 100-നുള്ളില്‍ ഇടം നേടണമെങ്കില്‍ ചുരുങ്ങിയത് 300 കോടിയുടെ ആസ്തി വേണമായിരുന്നു. എന്നാല്‍ തൊട്ടു മുമ്പത്തെ വര്‍ഷത്തില്‍ 100 കോടിയായിരുന്നു നിബന്ധന. ആദ്യ 10 പേരുടെ പട്ടികയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ 6,620 കോടിയുടെ ആസ്തി വേണമെന്നും ഇത് കഴിഞ്ഞ തവണത്തേക്കാള്‍ 10 ശതമാനം വര്ധനായാണന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം പട്ടികയിലെ ചെറുപ്പക്കാരി 'ജെറ്റ്സെറ്റ്ഗോ'യുടെ കനിക കെത്രിവാളാണ്. 33 വയസുള്ള ഇവര്‍ക്ക് 420 കോടിയുടെ ആസ്തിയാണുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇടം നേടിയ ഈ പട്ടികയില്‍ 25 ശതമാനം പേരും പുതുമുഖങ്ങളാണ്.
റോഷ്നി നാടാര്‍
വന്‍കിട ഐടി കമ്പനിയായ എച്ച്സിഎല്‍ ടെക്നോളജീസിന്റെ ചെയര്‍പേഴ്സണായ റോഷ്നി നാടാര്‍ മല്‍ഹോത്രയാണ് രാജ്യത്തെ ഏറ്റവും ധനികയായ സംരംഭക. നിലവില്‍ 84,330 കോടിയാണ് ആസ്തി. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് റോഷ്നി പട്ടികയുടെ തലപ്പത്ത് നില്‍ക്കുന്നത്. ഇവരുടെ നേതൃത്വത്തിന് കീഴില്‍ ഐബിഎമ്മിന്റെ 7 ഉത്പന്നങ്ങള്‍ 13,740 കോടി മുടക്കി എച്ച്സിഎല്‍ ഏറ്റെടുത്തിരുന്നു. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടാണിത്.
ഫാല്‍ഗുനി നായര്‍
ഓണ്‍ലൈന്‍ വസ്ത്ര/ ഫാഷന്‍ വ്യാപാരികളായ നൈക്കയുടെ സ്ഥാപകയായ ഫാല്‍ഗുനി നായരാണ് രാജ്യത്തെ രണ്ടാമത്തെ ധനിക. 57,520 കോടിയാണ് ഇവരുടെ ആസ്തിമൂല്യം. സ്വന്തം പ്രയത്നാത്താല് ഉയര്‍ന്നുവന്ന രാജ്യത്തെ ഏറ്റവും സമ്പന്നയെന്ന വിശേഷണവും ഫാല്‍ഗുനി കരസ്ഥമാക്കിയിട്ടുണ്ട്. ഒന്നാം തലമുറ സംരംഭകയുടെ പട്ടികയില്‍ ലോകത്തെ പത്താം സ്ഥാനവുമുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ ഫാല്‍ഗുനിയുടെ സമ്പത്തില്‍ 963 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2021-ല്‍ നൈക്കയുടെ ഐപിഒ നടന്നിരുന്നു.
കിരണ്‍ മജുംദാര്‍ ഷാ
രാജ്യത്തെ ഏറ്റവും വലിയ ബയോ ഫാര്‍മ കമ്പനിയായ ബയോകോണിന്റെ സ്ഥാപകയും സിഇഒയുമായ കിരണ്‍ മജുംദാര്‍ ഷായാണ് പട്ടികയില്‍ മൂന്നാമത്. 29,030 കോടിയാണ് ഇവരുടെ ആസ്തിമൂല്യം. സ്വന്തം പ്രയത്നാത്താല് ഉയര്‍ന്നുവന്ന രാജ്യത്തെ രണ്ടാമത്തെ വലിയ ധനികയെന്ന വിശേഷണവും ഇവര്‍ കരസ്ഥമാക്കി. അടുത്തിടെ കിരണിന്റെ നേതൃത്വത്തില്‍ 24,000 കോടിയോളം മുടക്കി അമേരിക്കയിലെ വയാട്രിസ് ബയോസിമിര് ബിസിനസ് ഏറ്റെടുത്തിരുന്നു.
നിലീമ മൊതപാര്ഥി
രാജ്യത്തെ പ്രമുഖ ഫാര്‍മ കമ്പനികളിലൊന്നായ ഡിവീസ് ലാബോറട്ടറീസിന്റെ ഡയറക്ടര്‍ ആയ നിലീമ മൊതപാര്ഥിയാണ് സമ്പന്ന വനിതകളുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തിയത്. 28,180 കോടിയാണ് ഇവരുടെ ആസ്തി മൂല്യം. കഴിഞ്ഞ 5 വര്‍ഷമായി നിലീമ കമ്പനിയുടെ ഡയറക്ടര്‍ പദവിയിലുണ്ട്. കമ്പനിയുടെ സംഭരണവും ധനകാര്യവും നിക്ഷേപ സൗഹൃദ മേല്‍നോട്ടത്തിന്റേയും ചുമതല വഹിക്കുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 50 ശതമാനത്തിലധികം വര്‍ധന സമ്പത്തില്‍ രേഖപ്പെടുത്തി.
രാധ വെമ്പു
ടെക് കമ്പനിയായ സോഹോ കോര്‍പറേഷന്റെ സഹസ്ഥാപകയായ രാധ വെമ്പുവാണ് ധനികയുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തിയത്. നിലവില്‍ 26,260 കോടിയാണ് ഇവരുടെ ആസ്തി മൂല്യം. മുന്‍ വര്‍ഷത്തേക്കാള്‍ 127 ശതമാനം വര്‍ധന സമ്പത്തില്‍ കരസ്ഥമാക്കി. 2007-ല്‍ സഹോദരന് ശ്രീധര്‍ വെമ്പുമായി ചേര്‍ന്നാണ് കമ്പനി രൂപീകരിക്കുന്നത്.
ലീന തിവാരി
ഇന്ത്യന്‍ ബഹുരാഷ്ട്ര ഫാര്‍മ, ബയോടെക്നോളജി കമ്പനിയായ യുഎസ്വി പ്രൈവറ്റ് ലിമിറ്റഡിന്റെ അധ്യക്ഷ ലീന ഗാന്ധി തിവാരിയാണ് സമ്പന്ന വനിതകളുടെ പട്ടികയില്‍ ആറാമത്. 24,280 കോടിയാണ് ആസ്തി മൂല്യം. ഈ പട്ടികയിലെ ഏറ്റവും കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നതും ലീനയാണ്. അടുത്തിടെ ആരോഗ്യ മേഖലയ്ക്ക് വേണ്ടി 24 കോടി രൂപ ദാനം നല്‍കിയിരുന്നു. അതേസമയം മുന്‍ വര്‍ഷത്തേക്കാള്‍ സമ്പത്തില്‍ കാര്യമായ വര്‍ധന നേടാനായില്ല.
അനു ആഗ & മെഹര്‍ പുദുമ്ജീ
ബഹുരാഷ്ട്ര എന്‍ജിനീയറിങ് കമ്പനിയായ തെര്‍മാക്സിന്റെ അധ്യക്ഷ മെഹര്‍ പുദുമ്ജിയും മാതാവായ അനു ആഗയുമാണ് സമ്പന്ന വനിതകളുടെ പട്ടികയില്‍ ഏഴാമത്. ഇവരുടെ സമ്പാദ്യം 14,530 കോടിയാണ്. ഇരുവരുടേയും സമ്പത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 148 ശതമാനം വര്‍ധനയുണ്ട്. 2003-ലാണ് അനു ആഗ തെര്‍മാക്സിന്റെ തലപ്പത്ത് എത്തിയത്. തുടര്‍ന്ന് 2018-ല്‍ മകള്‍ മെഹര്ക്ക് പദവി കൈമാറി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ അനു സജീവയായി.
നേഹ നാര്ഖാഡെ
ഡാറ്റ സ്ട്രീമിങ് ടെക്നോളജി ബിസിനസ് സ്ഥാപനമായ കോണ്ഫ്ലൂയന്റിന്റെ സഹസ്ഥാപക നേഹ നാര്ഖാഡെയാണ് ഇന്ത്യന്‍ വനിത ധനികരുടെ പട്ടികയില്‍ എട്ടാമതെത്തിയത്. നിലവില്‍ 13,380 കോടിയാണ് ഇവരുടെ ആസ്തി മൂല്യം. കമ്പനിയെ കെട്ടിപ്പടക്കുന്നതില് നിസ്തുലമായ സംഭാവന നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ വിപണിയായ നാസ്ഡാക്കില്‍ കമ്പനിയുടെ ഓഹരി വില കുതിച്ചുയര്‍ന്നതാണ് നേഹയ്ക്ക് നേട്ടത്തിലെത്താന്‍ തുണയായത്.
ഡോ. വന്ദന ലാല്‍
രാജ്യത്തെ ഏറ്റവും വലിയ രോഗനിര്‍ണയ കേന്ദ്രങ്ങളുടെ ശൃംഖലയായ ഡോ. ലാല്‍ പാത്ലാബ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വന്ദന ലാല്‍ ആണ് പട്ടികയില്‍ ഒമ്പതാമതെത്തിയത്. 6,810 കോടിയാണ് ഇവരുടെ ആസ്തി മൂല്യം. 1983-ല്‍ ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജില്‍ നിന്നും പതോളജിയില്‍ മാസ്റ്റര്‍ ഡിഗ്രി കരസ്ഥമാക്കിയാണ് വന്ദന കമ്പനിയില്‍ ചേര്‍ന്നത്.
രേണു മുഞ്ചാല്‍
അന്തരിച്ച വ്യവസായ പ്രമുഖന് രാമന് മുഞ്ചാലിന്റെ പത്നിയും ഹീറോ ഫിന്‍കോര്‍പിന്റെ മാനേജിങ് ഡയറക്ടറുമായ രേണു മുഞ്ചാല്‍ ആണ് ഇന്ത്യന്‍ സമ്പന്ന വനിതകളുടെ പട്ടികയില്‍ പത്താം സ്ഥാനത്തെത്തിയത്. 6,620 കോടിയാണ് രേണുവിന്റെ ആസ്തി മൂല്യം. നേരത്തെ ഹീറോ മോട്ടോ കോര്‍പിന്റെ എക്സിക്യൂട്ടീവ് ഡറക്ടര്‍ പദവി വഹിച്ചിരുന്നു. നിരവധി മനുഷ്യാവാകശ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
