ഒരു കമ്പനിയുടെ അറ്റാദായത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഇത് പണമായോ നിശ്ചിത അനുപാതത്തില്‍ അധിക ഓഹരികളായോ ആണ് കമ്പനികള്‍ സാധാരണ നല്‍കാറുളളത്. കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത്. ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്.
ഒരു കമ്പനി എത്രത്തോളം ലാഭ വിഹിതം ഏത് സമയത്ത് നല്കുന്നു എന്നതിനെ അടിസ്ഥാനമാക്കി കമ്പനിയുടെ നേതൃത്വത്തിന് ഓഹരി ഉടമകളോടുള്ള സമീപനം എങ്ങനെയെന്ന് മനസ്സിലാക്കാനാവും. മാത്രവുമല്ല മാനേജ്മെന്റിന്റെ കമ്പനിയോടുള്ള പ്രതിബദ്ധതയ സംബന്ധിച്ച കാഴചപ്പാട് മെച്ചപ്പെടുന്നതിനും സഹായിക്കും. പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും. ഈയാഴ്ച ഡിവിഡന്റും ബോണസും നല്കുന്ന കമ്പനികള്‍ ചുവടെ ചേര്‍ക്കുന്നു.
ഡിവിഡന്റ് കമ്പനികള്‍
- വിഐപി ഇന്‍ഡസ്ട്രീസ്- പ്രതിയോഹരി 2.5 രൂപ വീതമാകും ഇടക്കാല ലാഭവിഹിതം നല്‍കുക. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 9-നും എക്സ് ഡിവിഡന്റ് ഡേറ്റ് 8-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
- വേദാന്ത ലിമിറ്റഡ്- ഓഹരിയൊന്നിന് 13 രൂപ വീതമാണ് ഡിവിഡന്റ് വിതരണം ചെയ്യുന്നത്. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 10-നും എക്സ് ഡിവിഡന്റ് ഡേറ്റ് 9-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
- സാവേന് ടെക്നോളജീസ്- പ്രതിയോഹരി 1 രൂപ വീതമാകും ഇടക്കാല ലാഭവിഹിതം നല്‍കുക. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 11-നും എക്സ് ഡിവിഡന്റ് ഡേറ്റ് 10-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
- ഇഐഡി പാരി- ഓഹരിയൊന്നിന് 5.50 രൂപ വീതമാണ് ഡിവിഡന്റ് വിതരണം ചെയ്യുന്നത്. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 11-നും എക്സ് ഡിവിഡന്റ് ഡേറ്റ് 10-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
ബോണസ് ഓഹരി
- ഡീപ് പോളിമേര്‍സ്- 3:4 എന്ന അനുപാതത്തിലാവും ബോണസ് ഓഹരികള്‍ അനുവദിക്കുക. അതായത്, നാല് ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് 3 അധിക ഓഹരികള്‍ ലഭ്യമാകും. ഇതിനുള്ള എക്സ്-ബോണസ് ഡേറ്റ് മാര്‍ച്ച് 8-നും റെക്കോഡ് ഡേറ്റ് 9-നുമാണ്.
- ബിസിഎല്‍ എന്റര്‍പ്രൈസസ്- 1:1 എന്ന അനുപാതത്തിലാവും ബോണസ് ഓഹരി അനുവദിക്കുക. ഇതിനുള്ള എക്സ്-ബോണസ് ഡേറ്റ് മാര്‍ച്ച് 10-നും റെക്കോഡ് ഡേറ്റ് 11-നുമായാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്.
- വിശാല്‍ ഫാബ്രിക്സ്- 2:1 എന്ന അനുപാതത്തിലാവും അധിക ഓഹരികള്‍ വിതരണം ചെയ്യുക. അതായത്, കൈവശമുള്ള ഓരോ ഓഹരിക്കും രണ്ട് ബോണസ് ഷെയറുകള്‍ കൂടി ലഭിക്കും. ഇതിനുള്ള എക്സ്-ബോണസ് ഡേറ്റ് മാര്‍ച്ച് 10-നും റെക്കോഡ് ഡേറ്റ് 11-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്.
- അള്ട്രാകാബ് ഇന്ത്യ- 1:2 അനുപാതത്തില്‍ ബോണസ് ഓഹരി അനുവദിക്കും. അതായത്, 2 ഓഹരിക്ക് വീതം ഒരു അധിക ഓഹരി വിതരണം ചെയ്യും. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 12-നും എക്സ് ബോണസ് ഡേറ്റ് 10-നുമായാണ് നിശ്ചയിച്ചരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ ടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
