പണമായോ (CASH DIVIDEND) കൈവശമുള്ളതിന്റെ അനുപാതത്തില്‍ അധിക ഓഹരികളായോ (STOCK DIVIDEND) ആണ് കമ്പനികള്‍ ലാഭവിഹിതം നല്‍കാറുളളത്. കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത് (BONUS ISSUE). ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്.
പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും. ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ മുഖേന ഭാവിയില്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിക്കുന്നില്ല എന്നതു കൊണ്ടാണിത്.
വിക്രം തെര്‍മോ (ഇന്ത്യ)
ഫാര്‍മ അനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് വിക്രം തെര്‍മോ (ഇന്ത്യ) ലിമിറ്റഡ് (BSE: 530477). കഴിഞ്ഞ മാസമാണ് ബോണസ് ഓഹരി പ്രഖ്യാപിച്ചത്. 4:1 അനുപാതത്തിലാണ് അധിക ഓഹരികള്‍ നല്‍കുന്നത്. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും 4 അധിക ഓഹരി വീതം നല്‍കും. ഇതിനുള്ള എക്ഡ് ഡിവിഡന്റ് ഡേറ്റ് മേയ് 12-നും റെക്കോഡ് ഡേറ്റ് 13-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 290 രൂപയിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന നിലവാരം 325 രൂപയും താഴ്ന്ന നിലവാരം 151 രൂപയുമാണ്.
ബിഎല്‍എസ് ഇന്റര്‍നാഷണല്‍
വിസ ആപ്ലിക്കേഷന്‍ ഔട്ട്സോഴ്സിങ് രംഗത്ത് ആഗോള തലത്തില്‍ ആദ്യ മൂന്ന് റാങ്കിനുള്ളില്‍ സ്ഥാനമുള്ള കമ്പനിയാണ് ബിഎല്‍എസ് ഇന്റര്‍നാഷണല്‍ (BSE: 540073, NSE: BLS). ഏപ്രില്‍ 13-നാണ് ബോണസ് ഓഹരി നല്‍കുമെന്ന് അറിയിച്ചത്. 1:1 അനുപാതത്തിലാവും ബോണസ് ഓഹരി വിതരണം ചെയ്യുക. അതായത് പക്കലുള്ള ഓരോ ഓഹരിക്കും അധികമായി ഓരോ ഓഹരി വീതം നല്‍കും. ഇതിനുള്ള എക്സ് ഡിവിഡന്റ് ഡേറ്റ് മേയ് 13-നും റെക്കോഡ് ഡേറ്റ് 17-നുമായാണ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം ഇന്ന് രാവിലെ ഓഹരികള്‍ 339 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഓഹരിയുടെ കൂടിയ വില 379 രൂപയും കുറഞ്ഞ വില 91.5 രൂപയുമാണ്.
ഡോള്‍ഫിന്‍ റബ്ബേഴ്സ്
ടയര്‍ ട്യൂബ് വ്യവസായ മേഖലയില്‍ ആവശ്യമായ അനുബന്ധ ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ഡോള്‍ഫിന്‍ റബ്ബേഴ്സ് (BSE: 542013). മാര്‍ച്ച് മാസത്തിലാണ് ബോണസ് ഓഹരി തീരുമാനം കമ്പനി പ്രഖ്യാപിച്ചത്. 1:3 എന്ന അനുപാതത്തിലാവും അധിക ഓഹരികള്‍ നല്‍കുക. അതായത് കൈവശമുള്ള മൂന്ന് ഓഹരിക്ക് അധികമായി ഓരോ ഓഹരി വീതം നല്‍കും. ഇതിനുള്ള എക്ഡ് ഡിവിഡന്റ് ഡേറ്റ് മേയ് 13-നും റെക്കോഡ് ഡേറ്റ് 17-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 118 രൂപയിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന നിലവാരം 142 രൂപയും താഴ്ന്ന നിലവാരം 40 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
