ഒരു കമ്പനിയുടെ അറ്റാദായത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഇത് പണമായോ നിശ്ചിത അനുപാതത്തില്‍ അധിക ഓഹരികളായോ ആണ് കമ്പനികള്‍ സാധാരണ നല്‍കാറുളളത്. ഒരു കമ്പനി എത്രത്തോളം ലാഭ വിഹിതം ഏത് സമയത്ത് നല്കുന്നു എന്നതിനെ അടിസ്ഥാനമാക്കി കമ്പനിയുടെ നേതൃത്വത്തിന് ഓഹരി ഉടമകളോടുള്ള സമീപനം എങ്ങനെയെന്ന് മനസ്സിലാക്കാനാവും. മാത്രവുമല്ല മാനേജ്മെന്റിന്റെ കമ്പനിയോടുള്ള പ്രതിബദ്ധതയ സംബന്ധിച്ച കാഴചപ്പാട് മെച്ചപ്പെടുന്നതിനും സഹായിക്കും. ഈയാഴ്ച ഡിവിഡന്റും ബോണസും നല്കുന്ന കമ്പനികള്‍ ചുവടെ ചേര്‍ക്കുന്നു.
- ഡിഐസി ഇന്ത്യ- പ്രിന്റിങ് & സ്റ്റേഷനറി വിഭാഗത്തില്‍ പെടുന്ന സ്മോള്‍ കാപ് കമ്പനി കഴിഞ്ഞ മാസമാണ് വാര്‍ഷക ലാഭവഹിതിവും പ്രത്യേക ലാഭവിഹിതവും നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇതു പ്രകാരം വാര്‍ഷിക ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 3 രൂപ വീതവും പ്രത്യേക ലാഭവിഹിതം ഓഹരിയൊന്നിന് 2 രൂപ വീതവും വിതരണം ചെയ്യും. ഈ രണ്ട് ഡിവിഡന്റിനുമുള്ള റെക്കോഡ് ഡേറ്റ് ഈമാസം 15-നും എക്സ്- ഡിവിഡന്റ് ഡേറ്റ് 14-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. ആകെ 5 രൂപയാണ് ഓഹരിയുടമകള്‍ക്ക് ലഭിക്കുക.
- എന്‍എല്‍സി ഇന്ത്യ- പ്രതിയോഹരി 1.5 രൂപ വീതം ഇടക്കാല ലാഭവിഹിതം നല്‍കുമെന്നാണ് എന്‍എല്‍സി ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 15-നും എക്സ്- ഡിവിഡന്റ് ഡേറ്റ് 14-നുമായിരിക്കും.
- അരിഹന്ത് കാപ്പിറ്റല്‍- ഓഹരിയൊന്നിന് 0.75 രൂപ വീതമായിരിക്കും ഇടക്കാല ലാഭവിഹിതം നല്‍കുക. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 15-നും എക്സ്- ഡിവിഡന്റ് ഡേറ്റ് 14-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
- ടിവിഎസ് ഇലക്ടോണിക്സ്- കംപ്യൂട്ടര്‍ ഹാര്ഡ്വെയര് നിര്‍മാതാക്കളായ കമ്പനി പ്രതിയോഹരി 2 രൂപ വീതം ഇടക്കാല ലാഭവിഹിതമായി നല്‍കുമെന്ന് അറിയിച്ചത്. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 16-നും എക്സ്- ഡിവിഡന്റ് ഡേറ്റ് 15-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
- മെട്രോ ബാന്‍ഡ്സ്- ഓഹരിയൊന്നിന് 1.5 രൂപ വീതമാണ് ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യും. ഇതിനുളള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 19-നും എക്സ്- ഡിവിഡന്റ് ഡേറ്റ് 16-നുമായിരിക്കും.
- ജിന്‍ഡാല്‍ സ്റ്റീല്‍ & പവര്‍- പ്രതിയോഹരി 1 രൂപ വീതമാണ് ഇടക്കാല ലാഭവിഹിതമായി നല്‍കുന്നത്. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 19-നും എക്സ്- ഡിവിഡന്റ് ഡേറ്റ് 16-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
- ശ്രീറാം സിറ്റി യൂണിയന് ഫിനാന്‍സ്- ഓഹരിയൊന്നിന് 27 രൂപ വീതം ഇടക്കാല ലാഭവിഹിതമായി വിതരണം ചെയ്യുമെന്നാണ് അറിയിച്ചത്. ഇതിനുളള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 17-നും എക്സ്- ഡിവിഡന്റ് ഡേറ്റ് 16-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്.
- സണ്‍ ടിവി- പ്രതിയോഹരി 5 രൂപ വീതം ഇടക്കാല ലാഭവിതമായി നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 21-നും എക്സ്- ഡിവിഡന്റ് ഡേറ്റ് 17-നുമായിരിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications