2024ലെ യാത്ര സ്വന്തം കാറിലാക്കാം... ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി, സന്തോഷം ഇരട്ടിക്കട്ടെ

സ്വന്തമായി ഒരു വാഹനം വാങ്ങുക എന്നത് എല്ലാവരുടെയും സ്വപ്നങ്ങളിൽ ഒന്നാണ്. ഭാര്യയും കുട്ടികളുമായി കഴിയുന്ന ആളുകൾക്ക് കാർ വാങ്ങുന്നത് തന്നെയാണ് ഏറ്റവും നല്ലത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ, അത്യാവശ്യ സമയങ്ങളിൽ എവിടെയെങ്കിലും പോകാൻ തുടങ്ങി സ്വന്തമായി ഒരു വാഹനം ഉണ്ടെങ്കിൽ നമ്മുടെ ജീവിതം കൂടുതൽ ലളിതമാകും. എന്നാൽ കാറ് വാങ്ങുന്നതിന് കൃത്യമായ സാമ്പത്തിക ആസൂത്രണം അത്യാവശ്യമാണ്. ഏത് കാറാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത്, അതിന്റെ വില എത്ര, മറ്റ് ചിലവുകൾ എല്ലാം മുൻകൂട്ടി കണക്കാക്കണം. പലരും സ്വന്തമായി വാഹനം വാങ്ങുന്നത് വായ്പകൾ ഉപയോഗിച്ചാണ്. വിപണിയിൽ സാധാരണയായി നിരവധി കാർ വായ്പ പദ്ധതികളുമുണ്ട്. വായ്പ എടുക്കുന്നതിനു മുൻപ് നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ ഏതൊക്കെയെന്ന് വിശദമായി പരിശോധിക്കാം.

1. മികച്ച ക്രെഡിറ്റ് സ്കോർ

ലോണിനു വേണ്ടി ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കുമ്പോൾ അവർ ആദ്യം പരിശോധിക്കുന്നത് ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്കോർ എത്രയെന്നാണ്. ഉയർന്ന ക്രെഡിറ്റ് സ്കോറുള്ളവർക്ക് വേഗത്തിലും കുറഞ്ഞ പലിശ നിരക്കിലും ലോൺ ലഭിക്കും. അതുകൊണ്ടുതന്നെ കാർ ലോണിന് അപേക്ഷിക്കുന്നതിന് മുൻപ് ക്രെഡിറ്റ് സ്കോർ എത്രയെന്ന് പരിശോധിക്കുക. ഒരു ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയിൽ നിന്നുള്ള ക്രെഡിറ്റ് റിപ്പോർട്ടിലൂടെ ഒരാൾ ക്രെഡിറ്റ് സ്കോർ പരിശോധിക്കാം. കൃത്യസമയത്ത് ഇഎംഐകളും ക്രെഡിറ്റ് കാർഡ് കുടിശ്ശികയുള്ള ബില്ലുകളും അടയ്ക്കുന്നത് നല്ല ക്രെഡിറ്റ് റെക്കോർഡ് നിലനിർത്താൻ സഹായിക്കും.

2024ലെ യാത്ര സ്വന്തം കാറിലാക്കാം... ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി, സന്തോഷം ഇരട്ടിക്കട്ടെ

2. ലോണിന്റെ പലിശ നിരക്കും കാലാവധിയും

ലോൺ എടുക്കുന്നതിനുമുമ്പ് ഏത് കാറാണ് വാങ്ങുന്നത് എന്നതിൽ ധാരണയിൽ എത്തണം. അതിന് ആവശ്യമായ തുകയ്ക്കായ് അപേക്ഷിക്കുക. വായ്പയുടെ കാലാവധി എത്ര എന്നതും ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. വായ്പയുടെ കാലാവധി കൂടുന്തോറും തിരിച്ചടയ്ക്കാൻ കൂടുതൽ സമയം ലഭിക്കും. വിവിധ വായ്പക്കാർ ഈടാക്കുന്ന പലിശനിരക്കും പരിശോധിക്കുക. പലിശ നിരക്കിലെ നേരിയ വ്യത്യാസം പോലും തിരിച്ചടയ്ക്കേണ്ട തുകയിൽ വലിയ വർദ്ധനവുണ്ടാക്കും. പ്രതിമാസ ഇഎംഐ, ബജറ്റും സാമ്പത്തിക ലക്ഷ്യങ്ങളുമായി യോജിപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം.

3. ലോൺ വ്യവസ്ഥകൾ

വായ്പയുടെ പ്രീപേമെന്റിനും പ്രീ-ക്ലോഷറിനും ബാധകമായ വ്യവസ്ഥകൾ പരിശോധിക്കുന്നത് വളരെ പ്രധാനമാണ്. കടം കൊടുക്കുന്നവർ സാധാരണയായി വായ്പയുടെ പ്രീ-ക്ലോഷറിന് ചാർജുകൾ/പെനാൽറ്റികൾ ചുമത്തുന്നു. അതുകൊണ്ടുതന്നെ വായ്പ നൽകുക സ്ഥാപനങ്ങളുടെ വ്യവസ്ഥകൾ താരതമ്യം ചെയ്യുകയും അനുയോജ്യമായത് തിരഞ്ഞെടുക്കുകയും ചെയ്യുക.

4. സമഗ്രമായ കാർ ഇൻഷുറൻസ്

കാർ ലോൺ ലഭിക്കുമ്പോൾ ചില ധനകാര്യ സ്ഥാപനങ്ങൾ സമഗ്ര കാർ ഇൻഷുറൻസ് പോളിസി വാങ്ങണമെന്ന് ആവശ്യപ്പെടാറുണ്ട്. അതുകൊണ്ടു തന്നെ വായ്പാ എടുക്കുമ്പോൾ ഈ ഇൻഷുറൻസ് ചെലവും കണക്കിലെടുക്കണം.

കാർ ലോൺ എടുക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യമാണ് ഇതുവരെ പരിശോധിച്ചത്. ഇനി ഒരു കാർ വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പരിശോധിക്കാം.

ബജറ്റ്

അഞ്ചു ലക്ഷം മുതൽ കോടികൾ വില വരുന്ന പുതിയ കാറുകൾ ഇന്ന് ലഭിക്കും. അതുപോലെ സെക്കൻഡ് ഹാൻഡ് വാഹനങ്ങളും വിപണിയിൽ ധാരാളമുണ്ട്. ഇതിൽ ഏത് കാർ വാങ്ങണമെന്ന് ആദ്യം തീരമാനിക്കണം.

ബോഡി ടൈപ്

വിവിധ തരം ബോഡി ടൈപ്പുകളിൽ വാഹനം ലഭ്യമാണ്. ഹാച്ച്ബാക്ക്, സെഡാൻ, എസ്.യു.വി/എം.യു.വി എന്നിവയാണ് കൂടുതലായും കാണുന്നവ. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം, താമസസ്ഥലത്തെ പാർക്കിങ് സൗകര്യം, സ്ഥിരമായി പോകുന്ന വഴി തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തി ഏത് വലുപ്പത്തിലും എത്ര സീറ്റുമുള്ള വാഹനം വേണമെന്ന് തീരുമാനിക്കാം.

ഓട്ടോമാറ്റിക്, മാന്വൽ

ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വേണമോ അതോ മാന്വൽ മതിയോ എന്നതാണ് മറ്റൊരു കാര്യം. വാഹനത്തിന്‍റെ വേഗത്തിനനുസരിച്ച് ഡ്രൈവർതന്നെ ഗിയർ ലിവറും ക്ലച്ചും ഉപയോഗിച്ച് ഗിയർ മാറ്റുന്ന രീതിയാണ് മാന്വൽ ട്രാൻസ്മിഷൻ. വാഹനത്തിന്‍റെ വേഗത്തിനനുസരിച്ച് ഗിയറുകൾ തനിയെ മാറുന്ന സംവിധാനമാണ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ.

പെട്രോൾ, ഡീസൽ, ഇലക്ട്രിക്

ദിനേന കുറഞ്ഞ ദൂരം മാത്രമേ യാത്ര ചെയ്യാനുള്ളൂ എങ്കിൽ പെട്രോൾ വാഹനങ്ങളാണ് ഉചിതം. അതേസമയം, കൂടുതൽ ദൂരം യാത്ര ചെയ്യുന്നവരാണെങ്കിൽ ഡീസൽ വാഹനത്തിലേക്ക് പോകാം. കൂടുതൽ മൈലേജ് ലഭിക്കുമെന്നതാണ് പ്രധാനം. ഇലക്ട്രിക് കാറുകളും ഇന്ന് വിപണിയിൽ ധാരാളമുണ്ട്. കൂടുതൽ മൈലേജ് ലഭിക്കുന്ന ഹൈബ്രിഡ് വാഹനങ്ങളും ലഭ്യമാണ്.

കമ്പനി, സർവിസ് സെന്‍റർ

ഏത് കമ്പനിയുടെ വാഹനം വാങ്ങുന്നു എന്നതും പ്രധാനമാണ്. വാഹന വിൽപന, വിൽപനാനന്തര സേവനം, സ്പെയർ പാർട്സ് ലഭ്യത എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X