കോവിഡ് ചികിത്സയ്ക്ക് വായ്പ ; പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 5 ലക്ഷം രൂപ വരെ ലഭിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് രോഗ ബാധയുയ്ക്കും ബന്ധപ്പെട്ട ചികിത്സയ്ക്കുമായി ഇനി ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കും. ഇതിനായുള്ള പ്രത്യേക പദ്ധതി രാജ്യത്തെ പൊതു മേഖലാ ബാങ്കുകള്‍ തയ്യാറാക്കിക്കഴിഞ്ഞു. വ്യക്തിഗത വായ്പയായാണ് കോവിഡ് ചികിത്സയ്ക്കായുള്ള വായ്പാ തുക ലഭിക്കുക. 25,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ഇത്തരത്തില്‍ വായ്പയായി അനുവദിക്കും.

 

കോവിഡ് ചികിത്സയ്ക്ക് വായ്പ ; പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 5 ലക്ഷം രൂപ വരെ ലഭിക്കും

സ്ഥിര വേതനക്കാര്‍ക്കും, സ്ഥിര വേതനക്കാരല്ലാത്തവര്‍കകും, പെന്‍ഷന്‍കാര്‍ക്കും ഈ വായ്പാ സേവനം ലഭിക്കും. ലളിതമായ നടപടി ക്രമങ്ങളിലൂടെ എളുപ്പത്തില്‍ അനുവദിക്കുന്നതായിരിക്കും കോവിഡ് ചികിത്സാ വായ്പയെന്ന് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ചെയര്‍മാന്‍ രാജ്കിരണ്‍ റായ് പറഞ്ഞു.

പ്രാദേശിക ലോക്ക്ഡൗണുകള്‍ തുടരുന്നു; ഭയം ഒഴിയാതെ ജനങ്ങളും - സാമ്പത്തിക മേഖലയില്‍ എന്തൊക്കെ മാറ്റങ്ങള്‍?

സാധാരണ വായ്പകള്‍ക്കായി ഈടാക്കുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കിലുള്ള പലിശയായിരിക്കും കോവിഡ് ചികിത്സാ വായ്പകള്‍ക്ക് ഈടാക്കുക. ഏതാനും ബാങ്കുകള്‍ ഇതിനകം തന്നെ കോവിഡ് ചികില്‍സയ്ക്കായുള്ള പേഴ്സണല്‍ ലോണുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിനേക്കാള്‍ ലളിതമായ വായ്പകളാവും പുതിയ പദ്ധതി പ്രകാരം ലഭ്യമാകുന്നത്.

ആറു മാസം മോറട്ടോറിയത്തോടെ 60 മാസം വരെ കാലാവധിയുള്ള പേഴ്സണല്‍ ലോണുകളാണ് ചില പൊതുമേഖലാ ബാങ്കുകള്‍ ഇപ്പോള്‍ നല്‍കി വരുന്നത്. 8.5 ശതമാനമാണ് ഇവയുടെ നിരക്ക്. പ്രോസസിങ് ചാര്‍ജില്‍ ഇളവുണ്ട്. ബാങ്ക് അക്കൗണ്ട് വഴി കഴിഞ്ഞ ഒരു വര്‍ഷമെങ്കിലും ശമ്പളമോ പെന്‍ഷനോ വാങ്ങിയിട്ടുള്ളവര്‍, നിലവിലെ വായ്പാ ഉപഭോക്താക്കള്‍, ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന മറ്റ് അക്കൗണ്ട് ഉടമകള്‍ എന്നിവര്‍ക്കാണ് നിലവില്‍ പല ബാങ്കുകളും കോവിഡ് ചികില്‍സയ്ക്ക് വായ്പ നല്‍കുന്നത്.

2021-ല്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാനിതാ ഏറ്റവും മികച്ച 3 ഇഎസ്ജി ഫണ്ടുകള്‍

പുതിയ കോവിഡ് ചികിത്സാ വായ്പാ പദ്ധതിയോടൊപ്പം വ്യക്തികളുടെ നിലവിലുള്ള വായ്പകള്‍ പുനക്രമീകരിച്ചു നല്‍കാന്‍ ഏകീകൃതമായ പ്രക്രിയകളും മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തുവാനും തീരുമാനമായിട്ടുണ്ട്.

Read more about: loan
English summary

Loan For Covid Treatment: How To Get Rs 5 lakhs From Public Sector Banks For Treatment | കോവിഡ് ചികിത്സയ്ക്ക് വായ്പ ; പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 5 ലക്ഷം രൂപ വരെ ലഭിക്കും

Loan For Covid Treatment: How To Get Rs 5 lakhs From Public Sector Banks For Treatment
Story first published: Monday, May 31, 2021, 9:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X