ഇൻഷൂറൻസ് എടുത്താൽ ഭവന വായ്പ തിരിച്ചടവ് സുഖകരമാകും? വായ്പ ലഭിക്കാൻ ഇൻഷൂറൻസ് നിർബന്ധമുണ്ടോ? അറിയാം

സ്വന്തമായൊരു വീട് സ്വപ്നം കാണുന്നവർക്കുള്ള കൈതാങ്ങാണ് ഭവന വായ്പകൾ. ദീർഘകാലം നീണ്ടു നിൽക്കുന്ന വലിയ സാമ്പത്തിക ബാധ്യതയാണെങ്കിലും വീടിനോടുള്ള വൈകാരിക ബന്ധമാണ് ഭവന വായ്പയിലേക്ക് പലരെയും എത്തിക്കുന്നത്. ഭവന വായ്പ യോ​ഗ്യതയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് വരുമാന സ്രോതസ്, സിബിൽ സ്കോർ, ഈട് വെയ്ക്കാനുള്ള വസ്തു എന്നിവ. അതേസമയം വായ്പ തിരിച്ചടവ് കൂടുതൽ സുഖകരമാക്കാനും ബാങ്കുകൾക്ക് റിസ്ക് കുറയ്ക്കാനും ബാങ്കുകൾ ലൈഫ് ഇൻഷൂറൻസുകളും ആവശ്യപ്പെടുന്നുണ്ട്.

വായ്പ ഇൻഷൂറൻസ്

ഭവന വായ്പയെടുക്കുമ്പോൾ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും സാധാരണയായി ഇൻഷുറൻസുകൾക്ക് നിർബന്ധം ചെലത്താറുണ്ട്. വായ്പ നൽകുന്നവരെ സംബന്ധിച്ച് ഇത്തരം ഇൻഷൂറൻസുകൾ റിസ്ക് ഹെഡ്ജിംഗ് ഉപകരണമാണ്. വായ്പയെടുത്ത വ്യക്തിക്ക് തിരിച്ചടവ് സാധിക്കാത്ത ഘട്ടത്തിൽ ഇൻഷൂറൻസ് തുക വായ്പയ്ക്കുള്ള പരിരക്ഷയായി പ്രവർത്തിക്കുകയാണ്. ഈ ഇൻഷുറൻസുകളെയാണ് ലോൺ ഇൻഷുറൻസ് എന്ന് വിളിക്കുന്നത്. രണ്ട് വ്യത്യസ്ത തരത്തിലുള്ള ഇൻഷുറൻസ് പരിരക്ഷയാണ് ഭവന വായ്പയെടുക്കുമ്പോൾ ആവശ്യപ്പെടുന്നത്.

ഇൻഷൂറൻസ് എടുത്താൽ ഭവന വായ്പ തിരിച്ചടവ് സുഖകരമാകും?  വായ്പ ലഭിക്കാൻ ഇൻഷൂറൻസ് നിർബന്ധമുണ്ടോ? അറിയാം

2 തരം ഇൻഷൂറൻസ്

ആദ്യത്തേത് ഒരു ലൈഫ് ഇൻഷുറൻസാണ്. വായ്പയെടുത്ത വ്യക്തിയുടെ മരണ സമയത്ത് ലഭിക്കുന്ന ഇൻഷൂറൻസ് പരിരഷയാണിത്. വായ്പാ തുകയാണ് ഇവിടെ സം അഷ്വേർഡ് ആയി കണക്കാക്കപ്പെടുന്നത്. ബാങ്കുകൾ വായ്പയെടുത്തയാൾക്ക് സാധാരണയായി ലൈഫ് ഇൻഷൂറൻസ് പോളിസികൾ അനുവ​ദിക്കും. പോളിസി ഉടമയുടെ മരണ സമയത്ത് ഇൻഷൂറൻസ് തുക ബാങ്കിന് ലഭിക്കും. ഈ ഇൻഷുറൻസ് തുക ഉപയോ​ഗിച്ച് ബാങ്ക് കുടിശ്ശികയുള്ള വായ്പ അടച്ചു തീർക്കും.

രണ്ടാമത്തെ ഇൻഷുറൻസ് വീടിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്കുള്ള പരിരക്ഷയാണ്. തീപിടിത്തം, ഭൂകമ്പം, വെള്ളപ്പൊക്കം മുതലായവ ഉണ്ടായാൽ അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് ഇൻഷുറൻസ് വഴി ലഭിക്കും. ഇൻഷുറൻസ് എടുക്കുന്നത് വീടിന്റെ പുനർ നിർമാണത്തിന്റെ മൂല്യത്തിൽ മാത്രമാണ് ഇൻഷൂറൻസ് അനുവദിക്കുന്നത്. ഇവിടെ വായ്പയല്ല സം അഷ്വേഡായി കണക്കാക്കുന്നത്. ഈ ഇൻഷൂറൻസ് ക്ലെയിം ചെയ്യുന്ന ഘട്ടത്തിൽ ക്ലെയിം തുക അനുവദിക്കുന്നതിന് മുൻപ് ഇൻഷുറർ ബാങ്കിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങും.

ഇൻഷൂറൻസുകൾ വാങ്ങണോ

റിസർവ് ബാങ്കോ ഇൻഷുറൻസ് റെഗുലേറ്റർ ഐആർഡിഎഐയോ ഭവന വായ്പയോടൊപ്പം ഇൻഷുറൻസ് നിർബന്ധമാക്കുന്നില്ല. എന്നാൽ വായ്പ ഇൻഷൂറൻസ് എടുക്കണോ വേണ്ടയോ എന്നത് തീരുമാനിക്കാനുള്ള പൂർണ്ണമായ ഉത്തരാവദിത്വം വായ്പയെടുക്കുന്നയാൾക്കാണ്. വായ്പയെടുത്ത വ്യക്തിയുടെ മരണ ശേഷവും കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടാകാതിരിക്കാൻ ഇൻഷൂറൻസ് ​ഗുണകരമാണ്.

ഭവന വായ്പ ഇൻഷുറൻസിന്റെ പ്രീമിയം മൊത്തം വായ്പ തുകയുടെ 2 മുതൽ 3 ശതമാനം വരെയാണ്. ആവശ്യക്കാർക്ക് ഭവന വായ്പയെടുക്കുമ്പോൾ ഇൻഷുറൻസ് പ്രീമിയം തുക ഒറ്റത്തവണയായി അടയ്ക്കാൻ സൗകര്യമുണ്ട്. ഇൻഷുറൻസ് പ്രീമിയം തുക തുല്യമായ പ്രതിമാസ തവണകളായി അടയ്ക്കാനും സാധിക്കും. ഭവന വായ്പയുടെ ഇഎംഐ കുറയ്ക്കുന്നതുപോലെ, ഇൻഷുറൻസിന്റെ പ്രതിമാസ ഗഡുവും കുറയ്ക്കപ്പെടും.

ഇൻഷൂറൻസ് പരിരക്ഷ ലഭിക്കില്ല

ഭാവിയെ പറ്റി ചിന്തിക്കുമ്പോൾ ലോൺ ഇൻഷൂറൻസ് ​ഗുണകരമാണ്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഭവന വായ്പ ഇൻഷുറൻസിൽ നിന്ന് ആനുകൂല്യം ലഭിക്കില്ല. ഭവനവായ്‌പ മറ്റൊരാളുടെ പേരിലേക്ക് മാറ്റുകയോ അല്ലെങ്കിൽ വായ്പ പ്രീപെയ്മെന്റ് ചെയ്യുകയോ ചെയ്താൽ ഇൻഷുറൻസ് പരിരക്ഷ അവസാനിക്കും.

സ്വാഭാവിക മരണമോ ആത്മഹത്യയോ ഭവനവായ്പ സംരക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്നില്ല. എന്നാൽ വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റുകയോ മുൻകൂർ പേയ്‌മെന്റ് നടത്തുകയോ പുനഃക്രമീകരിക്കുകയോ ചെയ്‌താൽ, ഭവനവായ്‌പ ഇൻഷുറൻസിനെ ബാധിക്കില്ല. മറ്റ് ഇൻഷുറർമാരിൽ നിന്ന് വാങ്ങുമ്പോൾ കുറഞ്ഞ പ്രീമിയത്തിൽ വായ്പ ലഭിക്കും എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X