റിസർവ് ബാങ്ക് (ആർബിഐ) അംഗീകരിച്ച വായ്പ പുന: സംഘടന നയപ്രകാരം ബാങ്കുകൾ റീട്ടെയിൽ നിക്ഷേപകർക്ക് രണ്ട് വർഷത്തെ മൊറട്ടോറിയം നൽകാൻ തുടങ്ങി. മൊറട്ടോറിയം കാലയളവിൽ വായ്പയ്ക്ക് ഇഎംഐ നൽകേണ്ടതില്ല. എന്നിരുന്നാലും, പലിശ രണ്ട് വർഷത്തെ കാലയളവിൽ ബാധകമാകും. കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് വായ്പ പുന: സംഘടന പദ്ധതിക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. ക്രെഡിറ്റ് കാർഡ് കുടിശ്ശികയിലും ഇഎംഐകളിലും ലോൺ റീകാസ്റ്റ് ഓപ്ഷൻ ലഭ്യമാണ്.
മൊറട്ടോറിയത്തിന്റെ ലക്ഷ്യം
കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ വായ്പക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന്, റിസർവ് ബാങ്ക് നേരത്തെ ബാങ്കുകളോട് ഉപഭോക്താക്കൾക്ക് രണ്ട് വർഷം വരെ മൊറട്ടോറിയം നൽകാൻ ആവശ്യപ്പെട്ടിരുന്നു. വായ്പ പുന:സംഘടന ഒരു ഓപ്ഷനായി വാഗ്ദാനം ചെയ്യുന്നതിന്റെ ലക്ഷ്യം, ജോലി നഷ്ടപ്പെട്ട, ബിസിനസുകൾ പുനരുജ്ജീവിപ്പിക്കാത്ത അല്ലെങ്കിൽ ബിസിനസിൽ വലിയ നഷ്ടം നേരിട്ടവർക്ക് ആശ്വാസം നൽകുക എന്നതാണ്.
ആനുകൂല്യങ്ങൾ
വായ്പ പുന:സംഘടന പദ്ധതി തിരഞ്ഞെടുക്കുന്നതിന്റെ പ്രയോജനം, വായ്പക്കാരന് തന്റെ ഇഎംഐയുടെ അളവ് കുറയ്ക്കാനോ അല്ലെങ്കിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയോടെ വായ്പയുടെ പ്രധാന തിരിച്ചടവിൽ മൊറട്ടോറിയം നേടാനോ കഴിയുമെന്നതാണ്.
പുന: സംഘടന പദ്ധതിയുടെ നിബന്ധനകൾ
വായ്പാ പുന: സംഘടന പദ്ധതിക്കായി പൊതുവായ ഒരു നിബന്ധനകളും ഇല്ലാത്തതിനാൽ, ഓരോ വായ്പക്കാരനും അവരുടെ വ്യക്തിഗത ബാങ്കോ എൻബിഎഫ്‌സിയോ വാഗ്ദാനം ചെയ്യുന്ന നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. ഉദാഹരണത്തിന്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) അടുത്തിടെ റീട്ടെയിൽ വായ്പക്കാർക്കായി ഓൺലൈൻ പോർട്ടൽ ആരംഭിച്ചിരുന്നു.
പുന: സംഘടന ചെലവ്
വായ്പാ പുന: സംഘടന പദ്ധതിയിൽ അപേക്ഷിക്കുന്നതിന് മുമ്പ് ഉപഭോക്താവ് അതിന്റെ ചെലവ് പരിഗണിക്കേണ്ടതുണ്ട്. അധിക പലിശയും ഫീസും ഉൾപ്പെടെ വായ്പയെടുക്കുന്നയാൾ ഉയർന്ന ചെലവ് നൽകേണ്ടിവരും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പക്കാർ വായ്പയുടെ ശേഷിക്കുന്ന കാലാവധിക്കായി അവരുടെ നിലവിലെ വിലയേക്കാൾ കൂടുതലായി പ്രതിവർഷം 0.35% അധിക പലിശ നൽകണം. വായ്പകൾ പുന: സംഘടിപ്പിക്കുന്നതിന് എച്ച്ഡിഎഫ്സി ബാങ്ക് അധിക പ്രോസസ്സിംഗ് ഫീസ് ഈടാക്കും.
വായ്പ കാലാവധി
ലോൺ റീകാസ്റ്റ് സ്കീമിന് കീഴിൽ വായ്പയുടെ കാലാവധി താരതമ്യേന വർദ്ധിച്ചേക്കാം. പുന:സംഘടിപ്പിച്ച വായ്പയ്ക്ക് ഉയർന്ന തിരിച്ചടവ് കാലാവധിയും കൂടാതെ പേയ്‌മെന്റ് അവധി ദിനവും ഉണ്ടായിരിക്കും. വായ്പയുടെ കാലയളവിൽ അടച്ച മൊത്തത്തിലുള്ള പലിശ വർദ്ധിക്കുകയും ചെയ്യും.
ഉദാഹരണം
ഉദാഹരണത്തിന് 24 ഇഎംഐ ബാക്കിയുള്ള 15% പലിശ നിരക്കിൽ 10 ലക്ഷം കുടിശ്ശികയുള്ള നിലവിലുള്ള വായ്പ, 6 മാസത്തെ പേയ്‌മെന്റ് അവധി ലഭിക്കുന്നതിന് പുന:സംഘടിപ്പിക്കാം; അതിനുശേഷം 36 ഇ.എം.ഐകൾ 2% പ്രോസസ്സിംഗ് ഫീസിൽ ലഭിക്കും. 15% -18% മുതൽ പലിശ നിരക്കിൽ ആകും പുന:സംഘടിപ്പിച്ച വായ്പ തിരിച്ചടയ്ക്കേണ്ടത്. അതിനാൽ 24 മാസത്തിനുള്ളിൽ തിരിച്ചടയ്ക്കാൻ കഴിയുമായിരുന്നവ ഇപ്പോൾ തിരിച്ചടയ്ക്കാൻ 42 മാസമെടുക്കും. കൂടാതെ വളരെ ഉയർന്ന പലിശയും നൽകേണ്ടി വരും.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം



Click it and Unblock the Notifications