സാമ്പത്തിക ആവശ്യങ്ങളും ക്രെഡിറ്റ് ഉപയോഗവും വർദ്ധിച്ചു വരുന്ന ഈ കാലത്ത് വായ്പകളുടെ ലഭ്യതയും വർദ്ധിച്ചിട്ടുണ്ട്. വിദ്യാഭ്യാസം , വിവാഹം, മെഡിക്കൽ ആവശ്യങ്ങൾ തുടങ്ങി ആളുകൾ വിവിധ ആവശ്യങ്ങൾക്ക് വായ്പകൾ എടുക്കുന്നു. പെട്ടെന്ന് വലിയൊരു തുക കൈവശം ഇല്ലാതെ വരുമ്പോഴാണ് ആളുകളെ വായ്പകളെ സമീപിക്കുന്നത്. എന്നാൽ നിങ്ങൾക്ക് തിരിച്ചടവ് കഴിവുണ്ടെങ്കിൽ വായ്പകൾ ഒരിക്കലും അപകടകാരികളല്ല.
പക്ഷേ തിരിച്ചടവ് നഷ്ടപ്പെടുകയോ, നിങ്ങളുടെ സാമ്പത്തിക ആസൂത്രണത്തിൽ പിശക് സംഭവിക്കുകയോ ചെയ്താൽ അത് ക്രെഡിറ്റിനെ ബാധിക്കുന്നു. മികച്ച ക്രെഡിറ്റ് സ്കോർ വരെ താഴേക്ക് വീഴാൻ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ വായ്പാ യോഗ്യതയ്ക്കും വിലങ്ങു തടിയാവുന്നു. വായ്പ എടുക്കുമ്പോൾ നിങ്ങൾ പലപ്പോഴും നേരിടുന്ന അഞ്ച് പ്രധാന പ്രശ്‌നങ്ങളും, അവ പരിഹരിച്ച് കടം തിരിച്ചടയ്ക്കാൻ സഹായിക്കുന്ന മുൻകരുതൽ നടപടികളും അറിയാം....
1. ബജറ്റിംഗ്, തിരിച്ചടവ് എന്നിവ ആസൂത്രണം ചെയ്യുന്നതിൽ പരാജയപ്പെടുന്നു:
വ്യക്തമായ ബജറ്റോ സാമ്പത്തിക ആസൂത്രണമോ ഇല്ലാതെ വായ്പയിലേക്ക് എടുത്തുചാടുന്നത് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. നിങ്ങളുടെ വരുമാനവും ചെലവുകളും കൃത്യമായി ആസൂത്രണം ചെയ്തില്ലെങ്കിൽ ഇഎംഐകൾക്ക് കൃത്യമായി പണം കണ്ടെത്താൻ സാധിക്കില്ല.
ഇത് ഒഴിവാക്കാൻ വായ്പാ തിരിച്ചടവുകൾക്ക് മുൻഗണന നൽകുന്ന ഒരു പ്രതിമാസ ബജറ്റ് തയ്യാറാക്കുക. ഓരോ രൂപയും കൃത്യമായി ട്രാക്ക് ചെയ്യുന്നതിലൂടെ, ഇഎംഐകൾക്കായി പണം മാറ്റിവെക്കാൻ സാധിക്കുന്നു. അതിനാൽ നിങ്ങളുടെ പ്രതിമാസ തിരിച്ചടവുകൾ മുടങ്ങില്ല.

2. ഇഎംഐ പേയ്‌മെന്റുകൾ നഷ്‌ടപ്പെടുകയോ വൈകുകയോ ചെയ്യുന്നു:
വായ്പ എടുത്താൽ പലരും പ്രതിമാസ തിരിച്ചടവുകൾ വൈകി അടക്കാറുണ്ട്. എന്നാൽ അതിൻ്റെ പരിണിത ഫലത്തെ കുറിച്ച് അറിയാതെയാണ് ഈ തെറ്റുകൾ അവർ ചെയ്യുന്നത്. ഒരു തവണ ഇഎംഐ മുടങ്ങിയാൽ പോലും അതിന് കനത്ത പിഴ ഈടാക്കും, മാത്രമല്ല ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയുന്നതിനും കാരണമാകും. ഇതുവഴി നിങ്ങൾ ഭാവിയിൽ വായ്പ എടുക്കുമ്പോൾ ഉയർന്ന പലിശ നിരക്ക് ഈടാക്കുന്നതിലേക്ക് ഈ പ്രവൃത്തി എത്തിക്കുന്നു.
ഈ പ്രശ്നം ഒഴിവാക്കുവാൻ എപ്പോഴും തിരിച്ചടവ് ഫോർമാറ്റ് ഓട്ടോ-ഡെബിറ്റ് രീതിയിലാക്കുക. അതിനാൽ തിരിച്ചടവ് തിയ്യതി മറക്കില്ല. മാത്രമല്ല കലണ്ടറിൽ തിയ്യതി കുറിച്ചിടുകയോ ഫോണിൽ റിമൈൻഡർ സെറ്റ് ചെയ്യുകയോ ചെയ്താൽ തിയ്യതി മറക്കാതിരിക്കും. അതിനാൽ നിങ്ങളുടെ തിരിച്ചടവ് മുടങ്ങാതെ പൂർത്തിയാക്കാൻ സാധിക്കുന്നു.
3. പഴയ വായ്പകൾ തിരിച്ചടയ്ക്കാൻ പുതിയ കടം എടുക്കുന്നു:
പഴയ വായ്പകൾ ക്ലോസ് ചെയ്യുന്നതിനായി പുതിയ വായ്പ ഉപയോഗിക്കുന്നത് തെറ്റാണ്. ഇത് നിങ്ങളെ അമിതമായ കടബാധ്യതയിലേക്ക് നയിക്കുന്നു. ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മറ്റൊന്ന് അടയ്ക്കുകയോ, ഇഎംഐ അടക്കുവാൻ വ്യക്തിഗത വായ്പ എടുക്കുകയോ ചെയ്യുന്നത് ഹ്രസ്വകാല ആശ്വാസം നൽകിയേക്കാം. പക്ഷേ ഇത് നിങ്ങളുടെ പലിശയും തിരിച്ചടവ് തുകയും വർദ്ധിപ്പിക്കുന്നു.
മറ്റൊരു വായ്പ എടുക്കുന്നതിനു പകരം നിലവിലെ വായ്പ ക്ലോസ് ചെയ്യാൻ മറ്റു മാർഗങ്ങൾ പരിഗണിക്കുക. നിലവിൽ അത്യാവശ്യമല്ലാത്ത ചെലവുകൾ വെട്ടിക്കുറയ്ക്കുകയും നിങ്ങളുടെ നിലവിലെ വായ്പാ ദാതാവുമായി വായ്പ പുനഃക്രമീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യാം.
4. പലിശ കുറയ്ക്കാനുള്ള അവസരങ്ങൾ അവഗണിക്കുന്നു:
ഒരിക്കലും ആളുകൾ അവരുടെ വായ്പാ നിബന്ധനകൾ വീണ്ടും പരിശോധിക്കാറില്ല. അതിനാൽ തന്നെ പലിശ നിരക്കുകൾ കുറയ്ക്കുന്നതിനെ കുറിച്ചും ആളുകൾക്ക് ധാരണയില്ല. നിങ്ങൾ കൃത്യമായി തിരിച്ചടവ് നടത്തുണ്ടെങ്കിൽ പലിശ നിരക്കുകൾ കുറക്കാൻ സാധിക്കും.
പലിശ കുറക്കുന്നതിനായി ബാലൻസ് ട്രാൻസ്ഫറുകളോ റീഫിനാൻസിംഗോ പരിഗണിക്കുക. നിങ്ങൾക്ക് മികച്ച തിരിച്ചടവ് റെക്കോർഡുണ്ടെങ്കിൽ ഇത് തീർച്ചയായും സാധ്യമാണ്. മാത്രമല്ല ഒന്നിലധികം വായ്പകളുണ്ടെങ്കിൽ അത് ഒന്നാക്കുന്നതും നിങ്ങളുടെ ഇഎംഐ ലോഡ് കുറയ്ക്കാൻ സഹായിക്കും.
5. സാമ്പത്തിക സമ്മർദ്ദമുണ്ടെങ്കിൽ അത് വ്യക്തമാക്കുക:
ചില മാസങ്ങളിൽ തിരിച്ചടവ് തുക കൈവശമില്ലാതെ വന്നേക്കാം. ഈ ഘട്ടത്തിൽ വായ്പാദാതാവിനോട് നിങ്ങളുടെ സാഹചര്യത്തെ കുറിച്ച് വ്യക്തമാക്കിയില്ലെങ്കിൽ ഇഎംഐ മുടങ്ങുകയും അത് ക്രെഡിറ്റ് ഹെൽത്ത് ഇല്ലാതാക്കുകയും ചെയ്യുന്നു.
എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ഉടൻ തന്നെ നിങ്ങളുടെ വായ്പാദാതാവിനെ ബന്ധപ്പെടുക. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിന് കേടുപാടുകൾ വരുത്താതെ തന്നെ ഇഎംഐ മാറ്റുക, കാലാവധി നീട്ടൽ അല്ലെങ്കിൽ പുനഃക്രമീകരണം പോലുള്ള ഓപ്ഷനുകൾക്കുള്ള ഉപയോഗിക്കാൻ സാധിക്കുന്നു.
വായ്പ എടുത്താൽ എപ്പോഴും അത് ക്ലോസ് ചെയ്യുന്നതിന് പ്രാധാന്യം നൽകുക. നിങ്ങൾക്ക് അത്യാവശ്യമല്ലാത്ത കാര്യങ്ങളിലെ ചെലവ് കുറയ്ക്കാൻ ശ്രമിക്കുക. വായ്പകളെ വിവേകപൂർവ്വം നേരിടുക.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ പണനയം: എഫ്ഡി നിക്ഷേപകർക്ക് മുന്നിലുള്ള ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്!

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

എസ്ഐപി നിക്ഷേപം കുതിക്കുന്നു; സ്മോൾ ക്യാപ് ഫണ്ടുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടം!

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?



Click it and Unblock the Notifications