പുതിയ ക്രെഡിറ്റ് കാർഡ് അപേക്ഷകൾ കൂടി വരുന്നൊരു കാലത്ത് തുടക്കകാർ തെറ്റായ കാർഡുകളിലേക്ക് ചെന്ന് വീഴാനുള്ള സാധ്യത ഒരുപാടുണ്ട്. ഓരോ ആവശ്യങ്ങൾക്കും വ്യത്യസ്ത ക്രെഡിറ്റ് കാർഡായതിനാൽ ആവശ്യ കാര്യങ്ങൾക്ക് ക്യാഷ്ബാക്കും റിവാർഡും ലഭിക്കുന്ന ക്രെഡിറ്റ് കാർഡുകളിലേക്ക് തുടക്കകാർ ശ്രദ്ധകൊടുക്കണം. ഇതോടൊപ്പം വാർഷിക ഫീസും ശ്രദ്ധിക്കേണ്ട കാര്യമാണ്. 500 രൂപ മുതൽ വലിയ തുക വാർഷിക ഫീസ വരുന്ന ക്രെഡിറ്റ് കാർഡുകളുണ്ട്.
ഇവിടെ തെറ്റ് പറ്റാത്തിരിക്കാൻ ആദ്യ ഘട്ടത്തിൽ ആജീവനാന്ത സൗജന്യ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുന്നത് തുടക്കകാർക്ക് ഉപകാരപ്പെടും. സാധാരണ വാർഷിക ഫീസ് ഈടാക്കാത്ത ഒരുതരം ക്രെഡിറ്റ് കാർഡാണിത്. എന്ന് കരുതി ആനുകൂല്യങ്ങളിൽ കുറവൊന്നും ഇവ വരുത്തുന്നുമില്ല. മികച്ച ക്യാഷ്ബാക്കും റിവാർഡും ലഭിക്കുന്ന ലോഞ്ച് ആക്സസ് വരെ നൽകുന്ന സൗജന്യ ക്രെഡിറ്റ് കാർഡുകളുണ്ട്. വിശദമായി നോക്കാം.
ഐഡിഎഫ്‌സി ഫസ്റ്റ് സെലക്ട് ക്രെഡിറ്റ് കാർഡ്
വാർഷിക ഫീ ഇല്ലാത്തൊരു പ്രീമിയം ക്രെഡിറ്റ് കാർഡ് ഐഡിഎഫ്സി ഫസറ്റ് സെലക്ട് ക്രെഡിറ്റ് കാർഡ്. അന്താരാഷ്ട്ര ചെലവുകളിൽ 1.99 ശതമാനത്തിന്റെ കുറഞ്ഞ ഫോറെക്സ് മാർക്ക്അപ്പ് ആണ് പ്രധാന ആകർഷണം. പേടിഎം മൊബൈൽ ആപ്പിൽ 250 രൂപയുടെ സിനിമാ ടിക്കറ്റുകൾക്ക് ബൈ വൺ ഗെറ്റ് വൺ ഓഫർ ലഭിക്കും. പ്രതിമാസം രണ്ടുതവണ ഓഫർ ഉപയോഗിക്കാം. കാർഡ് ആക്ടിവേറ്റ് ചെയ്ത് 90 ദിവസത്തിനുള്ളിൽ 15,000 രൂപ ചെലവഴിച്ചാൽ 500 രൂപയുടെ വൗച്ചർ ലഭിക്കും.

ഓൺലൈനായി ചെലവഴിക്കുന്ന ഓരോ 150 രൂപയ്ക്കും 6 റിവാർഡ് പോയിന്റുകളും ഓഫ്‌ലൈനിൽ ചെലവഴിക്കുന്ന ഓരോ 150 രൂപയ്ക്കും 3 റിവാർഡ് പോയിന്റുകളും നേടാം. ഓരോ റിവാർഡ് പോയിന്റും 25 പൈസയ്ക്ക് തുല്യമാണ്. പരിധിയില്ലാതെ റിവാർഡ് പോയിന്റുകൾ നേടാം. ഓരോ പാദത്തിലും 4 സൗജന്യ ആഭ്യന്തര എയർപോർട്ട് ലോഞ്ച്, 4 സൗജന്യ റെയിൽവേ ലോഞ്ച് എന്നിവ ലഭിക്കും. 1 ശതമാനം (300 രൂപ വരെ) ഫ്യുവർ സർചാർജ് ഒഴിവാക്കും.
ഐഡിഎഫ്സി ഫസ്റ്റ് മില്യേനിയ ക്രെഡിറ്റ് കാർഡ്
ഷോപ്പിംഗുകൾക്ക് ക്യാഷ് ബാക്കും 48 ദിവസത്തെ പലിശ രഹിത കാലയളവും നൽകുന്നൊരു ലൈഫ് ടൈം സൗജന്യ ക്രെഡിറ്റ് കാർഡാണ് ഐഡിഎഫ്സി ഫസ്റ്റ് മില്യേനിയ ക്രെഡിറ്റ് കാർഡ്. കാർഡ് ആക്ടിവേറ്റ് ചെയ്ത് 90 ദിവസത്തിനുള്ളിൽ 15,000 രൂപ ചെലവഴിച്ചാൽ 500 രൂപയുടെ വൗച്ചർ ലഭിക്കും. ആഭ്യന്തര, അന്തർദേശീയ എടിഎമ്മുകളിൽ നിന്ന് 48 ദിവസം വരെ പലിശയില്ലാതെ പണം പിൻവലിക്കൽ ലഭിക്കും.. ഓരോ ഇടപാടിനും 250 രൂപ ക്യാഷ് അഡ്വാൻസ് ഫീസ് ഈടാക്കും.
ഓൺലൈനായി ചെലവഴിക്കുന്ന ഓരോ 150 രൂപയ്ക്കും 6 റിവാർഡ് പോയിന്റുകളും ഓഫ്‌ലൈനിനായി 20,000 രൂപയിൽ താഴെ ചെലവഴിക്കുന്ന ഓരോ 150 രൂപയ്ക്കും 3 റിവാർഡ് പോയിന്റുകളും ലഭിക്കും. 1 റിവാർഡ് പോയിന്റ് 0.25 രൂപയ്ക്ക് തുല്യമാണ്. പരിധിയില്ലാതെ റിവാർഡ് പോയിന്റുകൾ സ്വന്തമാക്കാം. റിവാർഡ് പോയിന്റുകൾ വീണ്ടെടുക്കുന്നതിന് 99 രൂപയും ജിഎസ്ടിയും അടക്കമുള്ള കൺവീനിയൻസ് ഫീസ് ഈടാക്കും. എല്ലാ അന്താരാഷ്ട്ര ഇടപാടുകൾക്കും ഫോറെക്സ് മാർക്ക്അപ്പ് 3.5 ശതമാനമാണ്.
ധനലക്ഷ്മി ബാങ്ക് പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്
സൂപ്പർ മാർക്കറ്റുകളിലും ഡിപ്പാർട്ട്മെന്റൽ സ്റ്റോറിലും ക്യാഷ്ബാക്കാണ് ധനലക്ഷ്മി ബാങ്ക് പ്ലാറ്റിനം ക്രെഡിറ്റ് കാർഡിൽ എടുത്തു പറയാനുള്ള ഘടകം. സൂപ്പർമാർക്കറ്റുകൾ, ഡിപ്പാർട്ട്‌മെന്റൽ സ്റ്റോർ എന്നിവിടങ്ങളിലെ വാങ്ങലുകൾക്ക് 5 ശതമാനമാണ് ക്യാഷ് ബാക്ക്. 1 ലക്ഷം രൂപ വരെയുള്ള ക്രെഡിറ്റ് ഷീൽഡ് കവർ, 1 ലക്ഷത്തിന്റെ പർച്ചേസ് പ്രൊട്ടക്ഷൻ, 2 ലക്ഷം രൂപ വരെ എയർ ആക്സിഡന്റ് ഇൻഷുറൻസ് എന്നിവയും ലഭിക്കും.
ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ്
ആമസോൺ പർച്ചേസ് ചെയ്യുന്നവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ക്യാഷ്ബാക്കുകൾ നൽകുന്നൊരു ക്രെഡിറ്റ് കാർഡാണ് ആമസൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ്. ലൈഫ് ടൈം ഫ്രീം കാറ്റഗറിയിൽ വരുന്ന കാർഡിൽ ആമസോൺ ഇടപാടുകാർക്ക് രണ്ട് തരത്തിലാണ് ക്യാഷ്ബാക്ക് ലഭിക്കുന്നത്. ആമസോൺ പ്രൈം അംഗങ്ങളാണെങ്കിൽ ആമസോണിൽ നിന്നുള്ള വാങ്ങലുകൾക്ക് ആമസോൺ പേയിൽ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. പ്രൈം അംഗത്വമില്ലെങ്കിൽ ഉപഭോക്താക്കൾക്ക് 3 ശതമാനം ക്യാഷ്ബാക്ക് ആമസോൺ പേയിൽ ലഭിക്കും.
ആമസോൺ പേയുടെ വ്യാപാര പങ്കാളികളിൽ നിന്നുള്ള ഏത് വാങ്ങലിലും വാങ്ങലിന്റെ 2 ശതമാനം മൂല്യമുള്ള ആമസോൺ പേ ബാലൻസ് പോയിന്റുകൾ ലഭിക്കും. ബുക്ക്മൈഷോ, റെഡ്ബസ്, കഫേ കോഫി ഡേ, ബൈജൂസ്, അർബൻ ലാഡർ എന്നിവിടങ്ങളിൽ ഈ സൗകര്യം ഉപയോഗിക്കാം. അൺലിമിറ്റഡ് റിവാർഡ് പോയിന്റുകളാണ് കാർഡിന്റെ പ്രത്യേകത. 1 ശതമാനം ഇന്ധന സർചാർജ് ഒഴിവാക്കലും ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
