റിപ്പോ നിരക്ക് വർധനവിന് പിന്നാലെ വിവിധ കാലയളവിലെ മുതിർന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപ നിരക്കുകൾ ഉയർന്നെങ്കിലും ദീർഘകാല നിക്ഷേപമായ 5 മുതൽ 10 വർഷം വരെയുള്ള കാലയളവിൽ അധിക നിരക്ക് വർധനവൊന്നും ബാങ്കുകൾ നടത്തിയിട്ടില്ല. നിഫ്റ്റി ബാങ്ക് സൂചികയിൽ ലിസ്റ്റ് ചെയ്ത 12 ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് നൽകുന്ന സ്ഥിര നിക്ഷേപ പലിശ നിരക്കുകളിൽ ഇക്കാര്യം പ്രകടമാണ്. ഹ്രസ്വകാലത്തേക്ക് മികച്ച പലിശ ലഭിക്കുമ്പോഴാണ് ഈ വ്യത്യാസം.
എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ ബാങ്ക് എന്നിവയുൾപ്പെടെ അഞ്ച് ബാങ്കുകൾ 5 മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനം പലിശ നൽകുന്നുണ്ട്.
എച്ച്ഡിഎഫ്സി ബാങ്കാണ് നിലവിൽ മുതിർന്ന പൗരന്മാർക്ക് ദീർഘകാല സ്ഥിര നിക്ഷേപങ്ങളിൽ ഉയർന്ന പലിശ നിരക്കായ 7.75 ശതമാനം പലിശ നൽകുന്നത്. നിഫ്റ്റി ബാങ്ക് സൂചികയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 12 ബാങ്കുകൾ 10 വർഷ കാലയളവിൽ എത്ര ശതമാനം പലിശ നൽകുന്നു എന്ന് നോക്കാം.

പലിശ നിരക്കുകൾ
എച്ച്ഡിഎഫ്സി ബാങ്ക്- 5 വര്‍ഷം 1 ദിവസം 10 വര്‍ഷ കാലാവധിയിലാണ് എച്ച്ഡിഎഫ്സി ബാങ്ക് പരമാവധി സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. 7.75 ശതമാനം പലിശ ഇപ്പോള്‍ ലഭിക്കും.
എസ്ബിഐ- രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ 5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് 7.50 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്ക്ക് നല്കുന്നു.
എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് - സ്മോള്‍ ഫിനാന്‍സ് ബാങ്കുകളിലൊന്നായ എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് ദീര്‍ഘകാല നിക്ഷേപത്തിന് 7.71 ശതമാനം പലിശ നല്‍കും. 5 വര്‍ഷം മുതല്‍ 10 വര്‍ഷ കാലാവധിയിലേക്കാണ് ഈ നിരക്ക്.
ആക്സിസ് ബാങ്ക്- സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് 5 വര്‍ഷം മുതല്‍ 10 വര്‍ഷ കാലയളവില്‍ 7 ശതമാനം പലിശയാണ് മുതിര്‍ന്ന പൗരന്മാര്ക്ക് നല്‍കുന്നത്.
ബന്‍ഡന്‍ ബാങ്ക്- 5 മുതല്‍ 10 വര്‍ഷ കാലയളവില്‍ 6.60 ശതമാനം പലിശയാണ് ബന്‍ഡന്‍ ബാങ്ക് മുതിര്‍ന്ന പൗരന്മാര്ക്ക് നല്‍കുന്നത്.
ബാങ്ക് ഓഫ് ബറോഡ- പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ 5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്കുള്ള കാലയളവില്‍ 7.50 ശതമാനം പലിശ നല്കുന്നു.
ഫെഡറല്‍ ബാങ്ക്- കേരളത്തില്‍ നിന്നുള്ള സ്വകാര്യ ബാങ്കാണ് ഫെഡറല്‍ ബാങ്ക്. 5 വര്ം - 10 വര്‍ഷത്തേക്ക് ബാങ്ക് 7.25 ശതമാനം പലിശ നല്കുന്നു.
ഐസിഐസിഐ ബാങ്ക്- സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കില്‍ ഏറ്റവും ഉയര്‍ന്ന കാലാവധി 5 വര്‍ഷം 1 ദിവസം മുതല്‍ 10 വര്‍ഷത്തേക്കാണ്. 7.50 ശതമാനമാണ് പലിശ നിരക്ക്.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്- 5 വര്‍ഷം 1 ദിവസം മുതല്‍ 10 വര്‍ഷത്തേക്കുള്ള കാലാവധിയില്‍ 7.50 ശതമാനമാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് നല്കുന്ന പലിശ നിരക്ക്.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്- 5 വര്‍ഷം 1 ദിവസം മുതല്‍ 10 വര്‍ഷ കാലാവധിയില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 7.50 ശതമാനം പലിശ നല്‍കും.
പഞ്ചാബ് നാഷണല്‍ ബാങ്ക്- 7.30 ശതമാനമാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് മുതിര്‍ന്ന പൗരന്മാര്ക്ക് 5-10 വര്‍ഷത്തേക്ക് നല്കുന്ന പലിശ നിരക്ക്.
കൊട്ടക് മഹീന്ദ്ര ബാങ്ക്- 5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്കുള്ള ദീര്‍ഘകാലയളവില്‍ 6.70 ശതമാനം പലിശയാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് മുതിര്‍ന്ന പൗരന്മാര്ക്ക് നല്‍കുന്നത്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
