എത്രനാള്‍ നിക്ഷേപിക്കുന്നോ അത്രത്തോളം ഉയര്‍ന്ന ആദായം . ഇതാണ്നി നിക്ഷേപത്തിലെ സാധാരണ തിയറി. ഇക്വിറ്റി, മ്യൂച്വല്‍ ഫണ്ട്, പരമ്പരാഗത നിക്ഷേപങ്ങളോ തിരഞ്ഞെടുത്താലും ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നതാണ് കൂടുതല്‍ ലാഭം തരുന്നത്. ദീര്‍ഘകാല നിക്ഷേപത്തിന് പല ലക്ഷ്യങ്ങളുമുണ്ടാകും. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് റിട്ടയര്‍മെന്റ് പ്ലാനിംഗ്. ഇത്തരത്തിൽ ദീര്‍ഘകാല ലക്ഷ്യത്തിനായി നിക്ഷേപിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന 2 നിക്ഷേപങ്ങളാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടും നാഷണല്‍ പെന്ഷന് സ്കീമും. നിക്ഷേപപകരെ കോടിപതികളാക്കുന്ന ഈ പദ്ധതികളില്‍ എങ്ങനെ നിക്ഷേപിക്കണമെന്ന് നോക്കാം.
പിപിഎഫ്
സുരക്ഷ ആദായം, നികുതി ഇളവ് തുടങ്ങി എല്ലാ ആനുകൂല്യങ്ങളും നല്കുന്ന നിക്ഷേപമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള നിക്ഷേപമായതിനാല്‍ സുരക്ഷയില്‍ മുന്നിലാണ്. 15 വര്‍ഷ കാലാവധിയുള്ള പദ്ധതി വിരമിക്കല്‍ കാലത്തേക്ക് അനുയോജ്യമാണ്. രാജ്യത്തെ താമസക്കാരായ പൗരന്മാര്ക്ക് പ്രായ വ്യത്യാസമില്ലാതെ പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും പിപിഎഫ് ആക്കൗണ്ടെടുക്കാം.
7.1 ശതമാനം വാര്‍ഷിക പലിശ പദ്ധതിക്ക് ലഭിക്കുന്നുണ്ട്. വര്‍ഷത്തില്‍ പലിശ മുതലിനൊപ്പം കൂട്ടിച്ചേര്‍ക്കപ്പെടും. സാമ്പത്തിക വര്‍ഷത്തിന്റെ എല്ലാ പാദത്തിലും സര്‍ക്കാര്‍ പലിശ നിരക്ക് പുതുക്കും. ഇതിനാല്‍ തന്നെ കാലാവധിയോളം പലിശ നിരക്ക് തുല്യമായിരിക്കില്ല. 500 രൂപ മുതല്‍ 1.50 ലക്ഷം രൂപ വരെയാണ് വര്‍ഷത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. വര്‍ഷത്തില്‍ ഒന്നിച്ചടയ്ക്കുന്നതിന് പകരം 50ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം.
നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും. വര്‍ഷത്തില്‍ 500 രൂപയെങ്കിലും നിക്ഷേപിക്കാത്ത അക്കൗണ്ടുകള്‍ റദ്ദാകും. 5 വര്‍ഷത്തിന് ശേഷം സാമ്പത്തിക വര്‍ഷത്തില്‍ 1 പിന്‍വലിക്കല്‍ അനുവദിക്കും. നാലാം സാമ്പത്തിക വര്‍ഷത്തില്‍ അക്കൗണ്ടിലുള്ള തുകയുടെ 50 സതമാനം വരെ പിന്‍വലിക്കാം.
എന്‍പിഎസ്
നാഷണല്‍ പെന്ഷന് സ്കീം ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ പെന്ഷന് പദ്ധതികളിലൊന്നാണ്. അഡമിനിസ്ട്രേറ്റീവ് ചാര്‍ജ്, ഫണ്ട് മാനേജ്മെന്റ് കോസ്റ്റ് എന്നിവ വളരെ പരിമിതമാണെന്നതാണ് പദ്ധതിയുടെ ഗുണം. വിരമിക്കല്‍ കാലത്തേക്കുള്ള ഫണ്ട് സ്വരൂപിക്കാന്‍ നാഷണല്‍ പെന്ഷന് സ്കീം ഉപയോഗിക്കാം. സർക്കാർ ഏജൻസിയായ പിഎഫ്ആര്‍ഡിഎ ആണ് പദ്ധതി നിയന്ത്രിക്കുന്നത്. വിപണിയുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ നഷ്ട സാധ്യതയുണ്ട്.
ഹെഡ്പോസ്റ്റ് ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന പോയിന്റ് ഓഫ് പ്രസന്‍സ് കേന്ദ്രങ്ങള്‍ വഴി പദ്ധതിയില്‍ ചേരാം. 18 വയസ് മുതല്‍ 70 വയസ് വരെ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം. നാഷണല്‍ പെന്ഷന് സ്കീമില്‍ ചേരുന്നൊരാള്‍ക്ക് രണ്ട് തരം എന്‍പിഎസ് അക്കൗണ്ടുകള്‍ ആരംഭിക്കാനുള്ള സൗകര്യമുണ്ട്.
ടെയര്‍- 1, ടെയര്‍-2 എന്നിവയാണ് അവ ടെയര്‍-1 അക്കൗണ്ടാണ് നിര്‍ബന്ധമായും തിരഞ്ഞെടുക്കേണ്ടത്. ടെയര്‍-2 അക്കൗണ്ട് നിക്ഷേപകന്റെ താല്പര്യമനുസരിച്ച് തിരഞ്ഞെടുക്കാം.
റിട്ടയര്‍മെന്റ് സേവിംഗ്സ് ആയി എന്‍പിഎസിനെ തിരഞ്ഞെടുക്കുന്നവര്‍ക്കാണ് പ്രധാനമായും ടെയര്‍-1 അക്കൗണ്ട് ആവശ്യം. സാമ്പത്തിക വര്‍ഷത്തില്‍ ചുരുങ്ങിയത് 1000 രൂപ നിക്ഷേപിക്കണം. ഒറ്റതവണ മാത്രമെ നിക്ഷേപിക്കാനാവൂ.
ഇക്വിറ്റി, കോര്‍പ്പറേറ്റ് ബോണ്ട്, സര്‍ക്കാര്‍ ബോണ്ട്, ആള്‍ട്ടര്‍നെറ്റീവ് അസറ്റ് എന്നിങ്ങനെ 4 അസറ്റ് ക്ലാസുകളില്‍ പണം നിക്ഷേപിക്കാം. ഇക്വിറ്റിയിലെ നിക്ഷേപത്തിന് പ്രായം പരിഗണിക്കും. പരമാവധി 75 ശതമനം തുക ഇക്വിറ്റിയിലേക്ക് മാറ്റാം. ടെയര്‍ 1ല്‍ നിക്ഷേപിക്കുന്ന തുക വിരമിക്കല്‍ കാലത്തെ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ.
60 വയസില്‍ അക്കൗണ്ടില്‍ ആകെയുള്ള തുകയുടെ 40 ശതമാനമെങ്കിലും ആന്യുറ്റി അക്കൗണ്ടിലേക്ക് മാറ്റും. ഇത് ഉപയോഗിച്ചാണ് പെന്ഷന് ലഭിക്കുക. നിക്ഷേപകന്റെ താല്പര്യം അനുസരിച്ച് 40 ശതമാനം എന്ന പരിധി ഉയര്‍ത്താം. ബാക്കി വരുന്ന തുക 60-ാം വയസില്‍ നികുതി ഇളവോടെ പൂര്‍ണമായും പിന്‍വലിക്കാം.
കാല്‍ക്കുലേറ്റര്‍
പിപിഎഫില്‍ നിക്ഷേപത്തിന് 7.1 ശതമാനം പലിശ ലഭിക്കും. 15 വര്‍ഷം വരെ പരമാവധി നിക്ഷേപമായ 1.50 ലക്ഷം രൂപ വീതം നിക്ഷേപിച്ചാല്‍ 40.6 ലക്ഷം രൂപയാണ് ലഭിക്കുക. നിക്ഷേപം 10 വര്‍ഷത്തേക്ക് നീട്ടിയാല്‍ 1.03 കോടി രൂപ ലഭിക്കും. എന്‍പിഎസില്‍ വര്‍ഷത്തില്‍ ലഭിക്കുന്ന ആദായം അസറ്റ് അലോക്കേഷന് അനുസരിച്ചിരിക്കും. ഇതിനാല്‍ തന്നെ ഓരോരുത്തര്‍ക്കും തിരഞ്ഞെടുക്കുന്ന പോര്ട്ട്ഫോളിയിയോക്ക് അനുസരിച്ചാണ് ആദായം ലഭിക്കുന്നത്.
വര്‍ഷത്തില്‍ 1.50 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 10 ശതമാനം ആദായം പ്രതീക്ഷിക്കുമ്പോള്‍ 1 കോടിയിലെത്താന്‍ 20.5 വര്‍ഷം മതിയാകും. എന്‍പിഎസില്‍ നിക്ഷേപത്തിന് പരിധിയില്ല. ഇതിനാല്‍ 15 വര്‍ഷം കൊണ്ട് 1 കോടി ലഭിക്കേണ്ടവര്‍ 2.86 ലക്ഷം വര്‍ഷത്തില്‍ നിക്ഷേപിക്കണം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications