ചെറിയ തുകകളായി നിക്ഷേപിച്ച് പണം വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച നിക്ഷേപമാണ് ആവര്‍ത്തന നിക്ഷേപം. കുറഞ്ഞ റിസ്കില്‍ നിശ്ചിത കാലത്തേക്ക് ഒരു സംഖ്യ സ്വരൂപിക്കാന്‍ ആഗ്രഹിക്കുന്നൊരാള്‍ക്ക് ആവര്‍ത്തന നിക്ഷേപം സഹായിക്കും. മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹം, എമര്‍ജന്‍സി ഫണ്ട് തയ്യാറാക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ക്ക് ആവര്‍ത്തന നിക്ഷേപം തിരഞ്ഞെടുക്കാം.
സ്ഥിരമായ റിട്ടേണ്‍ ആയതിനാല്‍ ഒരു നിശ്ചിത കാലയളവിനുള്ളില്‍ പണം എത്ര കണ്ട് വളരുമെന്ന് മനസിലാക്കാന്‍ ആവര്‍ത്തന നിക്ഷേപത്തിലൂടെ സാധിക്കും. ബാങ്കുകളിൽ ദീർഘകാല ആവർത്തന നിക്ഷേപം ആരംഭിക്കുന്നവർക്ക് മികച്ച പലിശ, സുരക്ഷ എന്നിവ ലഭിക്കും. ആർഡിയുടെ നേട്ടങ്ങളും വിവിധ ബാങ്കുകളുടെ പലിശ നിരക്കും ലഭിക്കുന്ന റിട്ടേണും നോക്കാം.
ആവർത്ത നിക്ഷേപം- നേട്ടങ്ങൾ
അച്ചടക്കത്തോടെ തിരഞ്ഞെടുക്കുന്ന കാലയളവിലേക്ക് മാസന്തോറും നിശ്ചിത തുക വീതം ആർഡിയിലേക്ക് നിക്ഷേപിക്കേണ്ടതുണ്ട്. ഹ്രസ്വകാല ആവർത്തന നിക്ഷേപങ്ങളുടമായി താരതമ്യപ്പെടുത്തുമ്പോൾ ദീർഘകാല ആവർത്തന നിക്ഷേപങ്ങൾ സാധാരണയായി ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നവയാണ്. സമ്പാദ്യങ്ങൾ വേഗത്തിൽ വളരുകയും കാലക്രമേണ കൂടുതൽ ഗണ്യമായ സമ്പാദ്യം ഉണ്ടാക്കാനും ഇത് സാഹായിക്കും.

നിശ്ചയിച്ച പലിശ നിരക്ക് കാലാവധിയോളം ലഭിക്കുന്നതിനാൽ മറ്റ് നിക്ഷേപ ഓപ്ഷനുകളിൽ നിന്ന് വ്യത്യസ്തമായി റിസ്ക് വളരെ കുറവാണ്. ബാങ്കുകളിലുള്ള നിക്ഷേപമായതിനാൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷന്റെ (ഡിഐസിജിസി) പിന്തുണ ഓരോ നിക്ഷേപകനും ലഭിക്കും പരമാവധി 5 ലക്ഷം രൂപ വരെയാണ് ഇൻഷൂറൻസ്. ഇത് സമ്പാദ്യത്തെ കൂടുതൽ സുരക്ഷിതമാക്കുന്നു.
5,000 രൂപ 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ എത്ര രൂപ ലഭിക്കും
ആവർത്തന നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ, കാലാവധി, നിബന്ധനകൾ എന്നിവ അടിസ്ഥാനമാക്കി വേണം നിക്ഷേപങ്ങൾ തിരഞ്ഞെടുക്കേണ്ടത്. വിവിധ ബാങ്കുകള്‍ 5 വര്‍ഷത്തേക്ക് നല്കുന്ന പലിശ നിരക്കും 5,000 രൂപ മാസം നിക്ഷേപിച്ചാലുള്ള റിട്ടേണും പരിശോധിക്കാം.
ബാങ്ക് ഓഫ് ബറോഡ 6.50 ശതമാനം പലിശ നല്‍കും. 5,000 രൂപയുടെ നിക്ഷേപം വവി 3,55,283 രൂപ ലഭിക്കും. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, എസ്ബിഐ എന്നിവയും 6.50 ശതമാനം പലിശ 5 വര്‍ഷത്തേക്ക് നല്‍കും. കാനറ ബാങ്കും യൂണിയന് ബാങ്കും 6.70 ശതമാനം പലിശ ലഭിക്കും. 5,000 രൂപയുടെ നിക്ഷേപം 3,57,182 രൂപയായി വളരും.
സ്വകാര്യ ബാങ്കുകളില്‍ ഡിസിബി ബാങ്ക് 5 വര്‍ഷത്തേക്ക് 7.40 ശതമാനം പലിശ നല്‍കും. 5,000 രൂപയുടെ നിക്ഷേപം 3,63,926 രൂപയായി വളരും. യെസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ 7.25 ശതമാനം പലിശ നല്‍കും. 5,000 രൂപയുടെ നിക്ഷേപം 3,62,467 രൂപയായി വളരും. ആര്‍ബിഎല്‍ ബാങ്ക് 7.10 ശതമാനം പലിശ നല്‍കും. 5 വര്‍ഷത്തെ നിക്ഷേപം വഴി 3,61,016 രൂപ നേടാം.
ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ 7 ശതമാനം പലിശ നല്‍കും. 5,000 രൂപയുടെ 5 വര്‍ഷത്തെ നിക്ഷേപം 3,60,053 രൂപയായി വളരും.
സ്മോള്‍ ഫിനാന്‍സ് ബാങ്കായ സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്കാണ് 5 വര്‍ഷത്തെ ആവര്‍ത്തന നിക്ഷേപത്തിന് 8.25 ശതമാനം പലിശ നല്‍കുന്നത്. 5,000 രൂപയുടെ നിക്ഷേപം 3,72,331 രൂപയായി വളരും. എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ 7.25 ശതമാനം പലിശ നല്‍കും. ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 7.20 ശതമാനം പലിശയാണ് നല്‍കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
