ഓരോ നിക്ഷേപ പദ്ധതികളിൽ ചേരുന്നവർക്കും വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങളുണ്ടായിരിക്കും. ഏത് നിക്ഷേപമായാലും പരമാവധി ലാഭം നേടുക തന്നെയാകും ഓരോരുത്തരുടെയും ലക്ഷ്യം. ഓരോ നിക്ഷേപത്തിന്റെയും സ്വഭാവം അനുസരിച്ചാണ് ലാഭം കണക്കാക്കുന്നത്. ദീർഘകാല നിക്ഷേപമാണെങ്കിൽ ഉയർന്ന ലാഭം ഏതാണ്ട് എല്ലാ നിക്ഷേപങ്ങളും നൽകുന്നുണ്ട്. ചിട്ടിയെ പരിഗണിച്ചാൽ ഏറ്റവും കൂടുതൽ ലാഭം നൽകുന്നതും ദീർഘകാല ചിട്ടികളാണ്. 60 മാസം മുതല്‍ 120 മാസം വരെയുള്ള ചിട്ടികളാണ് പൊതുവെ ദീര്‍ഘകാല ചിട്ടികളായി കെഎസ്എഫ്ഇ നടത്തുന്നത്.
ദീർഘകാല ചിട്ടികൾ
100 മാസ ചിട്ടികള്‍ ദീര്‍ഘകാല ചിട്ടിയുടെ ഗണത്തില്‍പ്പെടുന്നവയാണ്. ചെറിയ മാസ തവണകളായി ഭാവി ആവശ്യങ്ങള്‍ക്ക് വലിയ തുക സമ്പാദിക്കാം എന്നതും ഉയര്‍ന്ന ലാഭ വിഹിതവും ചിട്ടിയുടെ ഗുണമാണ്. ഇതോടൊപ്പം ആവശ്യ സമയത്ത് വിളിച്ചെടുക്കാമെന്നതാണ് ചിട്ടിയുടെ മേന്മ. സാമന രീതിയിൽ മാസ അടവ് നടത്തുന്ന നിക്ഷേപങ്ങളില്‍ അടച്ച പണവും പലിശയും മാത്രമെ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളു. ഇവിടെയാണ് ചിട്ടി വേറിട്ട് നിൽക്കുന്നത്.
എത്ര തുക ലാഭം ലഭിക്കും
ദീർഘകാല ചിട്ടികളിൽ കൂടുതൽ പേർ പരമാവധി ലേല കിഴിവിൽ വിളിച്ചെടുക്കാനുണ്ടാകുമ്പോൾ നല്ല ലാഭ വിഹിതം ലഭിക്കുന്നു. ഈ സാഹചര്യമാണ് ദീർഘകാല ചിട്ടികളെ ലാഭകരമാക്കാൻ സഹായിക്കുന്നത്. ചിട്ടികളിൽ ആവശ്യക്കാർ വിളിച്ചെടുക്കുന്നതിന് അനുസരിച്ചാണ് ലാഭ വിഹിതം ഉണ്ടാകുന്നത്.
ഇതിനാൽ ഒരു ചിട്ടിയിൽ എത്ര ലാഭ വിഹിതം ഉണ്ടാകുമെന്ന് മുൻകൂട്ടി പ്രവചിക്കാൻ സാധിക്കില്ല. ഇവിടെ ചിട്ടികളുടെ മുൻകാല പ്രകടനം വിലയിരുത്തി സാധ്യതകളാണ് പരിശോധിക്കുക. 100 മാസ കാലാവധിയുള്ള 2 ചിട്ടികളുടെ മുൻകാല പ്രകടനം വിലയിരുത്തി ഇവ തന്ന ലാഭം എത്രയെന്ന് നോക്കാം.
100 മാസത്തിന്റെ 10 ലക്ഷം രൂപയുടെ ചിട്ടി
100 മാസ കാലാവധിയുള്ള 10,000 രൂപ മാസ അടവുള്ള 10 ലക്ഷത്തിന്റെ ദീർഘകാല ചിട്ടിയാണിത്. ആദ്യ മാസം പരമാവധി മാസ അടവായി 10,000 രൂപ ചിട്ടിയിലേക്ക് നിക്ഷേപിക്കണം. 30 ശതമാനം ലേല കിഴിവിൽ ചിട്ടി പോകുമ്പോൾ 7,500 രൂപയാണ് മാസ അടവ് വരുന്നത്.
ഈ ചിട്ടിയിൽ 100 വർഷത്തിനിടെ ഏകദേശ 8.30 ലക്ഷം രൂപയാണ് അടയ്ക്കേണ്ടി വരുന്നത്. ആകെ 1.70 ലക്ഷം രൂപയുടെ ലേല കിഴിവ് ലഭിക്കും.
ആദ്യ മാസം 10,000 രൂപ അടച്ചാൽ 60 മാസം വരെ പ്രതിമാസ 2,500 രൂപ ലേല കിഴിവ് ലഭിക്കാനുള്ള സാധ്യതയുണ്ട്. പരമാവധി ലേല കിഴിവിൽ ചിട്ടി പോകുമ്പോൾ ലഭിക്കുന്നത് 7 ലക്ഷം രൂപയാണ്. ഈ തുകയ്ക്ക് വിളിച്ചെടുത്തൊരാൾക്ക് വായ്പയിൽ അടയ്ക്കുന്നതിനേക്കാൾ കുറഞ്ഞ തുക മാത്രമാണ് അധികമായി അടയ്ക്കേണ്ടത്.
5 ലക്ഷത്തിന്റെ ചിട്ടി
മാസം 5,000 രൂപ അടവ് വരുന്ന 100 മാസ കാലാവധിയുള്ള 5 ലക്ഷത്തിന്റെ ദീർഘകാല ചിട്ടിയുടെ അടവ് പരിശോധിക്കാം. ആദ്യമാസം മുഴുവൻ തുകയും അടച്ച ശേഷം പിന്നീടുള്ള 55 മാസം വരെ 1,250 രൂപ ലേല കിഴിവ് ലഭിക്കാൻ സാധ്യതയുണ്ട്. 3,750 രൂപയാണ് ഈ മാസങ്ങളിൽ അടച്ചത്. ഇത്തരത്തിൽ കാലാവധിയിൽ 75,000 രൂപയാണ് ലേല കിഴിവായി ലഭിച്ചത്. 4.25 ലക്ഷം രൂപ മാത്രമാണ് ചിട്ടിയിലേക്ക് അടച്ചത്.
ചിട്ടി പരമാവധി ലേല കിഴിവായി 30 ശതമാനത്തിൽ ലേലം നടക്കുമ്പോൾ 3.50 ലക്ഷം രൂപയാണ് ചിട്ടിയിൽ നിന്ന് ലഭിക്കുന്നത്. ഈ തുകയ്ക്ക് ആദ്യ മാസങ്ങളിൽ ചിട്ടി ലഭിച്ചൊരാൾക്ക് പോലും 8 വർഷത്തിനപ്പുറം 75,000 രൂപ മാത്രമാണ് അധികം അടയ്ക്കേണ്ടി വന്നത്. വായ്പയേക്കാൾ വലിയ ലാഭം ഇത്തരത്തിൽ നേടാനാകും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
