ക്രെഡിറ്റിനോട് മുഖം തിരിച്ച മലയാളിയുടെ സ്വഭാവം മാറി. പുതിയ കാലത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗം കൂടുകയാണ്. രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ 20 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. 2022 ജൂലായിലെ കണക്ക് പ്രകാരം 78 ദശലക്ഷമാണ് രാജ്യത്ത് ഉപയോഗത്തിലുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍.
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ നിങ്ങൾ വലിയ തുക കയ്യിൽ കൊണ്ട് നടക്കേണ്ട ആവശ്യമില്ലെന്നതാണ് ആദ്യത്തെ ഗുണം. ഉത്തരവാദിത്വത്തോടെ ഉപയോഗിച്ച് കൃത്യമായ ബില്ലടച്ച് മുന്നോട്ട് പോയാൽ പലിശില്ലാതെ തന്നെ ക്രെഡിറ്റ് കാർഡ് സഹായകമാകും. ഇതിനൊപ്പമാണ് റിവാർഡുകൾ.
ഈ സേവനങ്ങൾക്കെല്ലാം പല ക്രെഡിറ്റ് കാർഡ് കമ്പനികളും ചാർജുകൾ ഈടാക്കുന്നുണ്ട്. ജോയിനിംഗ് ഫീസായും വാർഷിക വരിസംഖ്യായയും തുക ഈടാക്കുന്നു. പുതിയ ക്രെഡിറ്റ് കാർഡ് എടുക്കുന്നവർക്ക് ഇത്തരം ചാർജ് നൽകാൻ പൊതുവെ താൽപര്യം കാണില്ല. ഇത്തരക്കാർക്ക് പറ്റിയ യാതൊരു ചാർജുകളുമില്ലാത്ത 2023-ൽ ഉപയോഗിക്കാവുന്ന 5 സൗജന്യ ക്രെഡിറ്റ് കാർഡുകളെ പരിചയപ്പെടുത്തുകയാണ് ചുവടെ.
1. ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്
ഓണ്‍ലൈനായി ആമസോണ്‍ വഴി ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ഉപകാരപ്പെടുന്ന ക്രെഡിറ്റ് കാര്‍ഡാണ് ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്. ആജീവനാന്ത സൗജന്യ കാര്‍ഡാണിത്. ആമസോണ്‍ വഴി നടത്തുന്ന എല്ലാ വാങ്ങലുകള്‍ക്കും മികച്ച ക്യാഷ്ബാക്ക് ഈ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നു.
* ജോയിനിംഗ് ഫീസ്, വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജ് എന്നിവ ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ വരുന്നില്ല.
* ആമസോണ്‍ പ്രൈം മെമ്പര്‍മാര്‍ ആമസോണ്‍ വഴി നടത്തുന്ന ഓരോ ഇടപാടിനും 5 ശതമാനം ക്യാഷ് ബാക്ക് ലഭിക്കും. പ്രൈം മെബര്‍ അല്ലാത്തവര്‍ക്ക് 3 ശതമാനം ക്യാഷ ബാക്കും ലഭിക്കും.
* ആമസോണ്‍ പേയുമായി സഹകരിക്കുന്നിടങ്ങളില്‍ 2 ശതമാനം ക്യാഷ് ബാക്ക് ലഭിക്കും.
* ബില്‍ അടയ്ക്കല്‍, റീച്ചാര്‍ജ്, ആമസോണ്‍ പേ അക്കൗണ്ടില്‍ പണം ആഡ് ചെയ്യല്‍ എന്നിവയ്ക്ക് 2 ശതമാനം ക്യാഷ് ബാക്കും, മറ്റ് ഇടപാടുകള്‍ക്ക് 1 ശതമാനം ക്യാഷ് ബാക്കും ലഭിക്കും.
2. എച്ച്എസ്ബിസി വിസ പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ്
എച്ച്എസ്ബിസി വിസ പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് തുടക്കത്തിലുള്ള ആനുകൂല്യമായി 3 കോപ്ലിമെന്ററി ആഭ്യന്തര, അന്താരാഷ്ട്ര ലോഞ്ച് സേവനങ്ങള്‍ ലഭിക്കും. ആദ്യ 30 ദിവസത്തിനിടെ 2500 രൂപ ചെലവഴിച്ചാല്‍ 250 രൂപയുടെ സ്വിഗ്ഗി വൗച്ചറും 500 രൂപയുടെ ആമസോണ്‍ വൗച്ചറും ലഭിക്കും.
ഇന്ധനം നിറയ്ക്കലിന് 3,000 രൂപ വരെ കാര്‍ഡ് ഉപയോഗിച്ച് ലാഭിക്കാം. ശനിയാഴ്ചകളില്‍ ഒരു സിനിമാ ടിക്കറ്റ് ബുക്ക് ചെയ്താല്‍ 250 രൂപ വരെയുള്ള മറ്റൊരു ടിക്കറ്റ് സൗജന്യം ലഭിക്കും.
3. കൊട്ടക് 811 ഡ്രീം ഡിഫറന്റ് ക്രെഡിറ്റ് കാര്‍ഡ്
മോശം ക്രെഡിറ്റ് സ്‌കോര്‍ ഉള്ളൊരാളാണെങ്കിൽ ക്രെഡിറ്റ് കാര്‍ഡ് അപേക്ഷ നിരസിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇവിടെ കൊട്ടക് 811 ഡ്രീം ഡിഫറന്റ് ക്രെഡിറ്റ് കാര്‍ഡ് രക്ഷയ്ക്കെത്തും. അധിക രേഖകളൊന്നും ആവശ്യമില്ലാതെ പുതിയതോ നിലവിലുള്ളതോ ആയ കൊട്ടക് ബാങ്ക് സ്ഥിര നിക്ഷേപവുമായി ലിങ്ക് ചെയ്താണ് ക്രെഡിറ്റ് കാർഡ് അനുവദിക്കുന്നത്.
ഓഫ്‌ലൈനായുള്ള എല്ലാ 100 രൂപയുടെ ചെലവാക്കലിനും 1 റിവാര്‍ഡ് പോയിന്റ് ലഭിക്കും. ഓണ്‍ലൈനായുള്ള ചെലവാക്കലുകള്‍ക്ക് 2 റിവാര്‍ടഡ് പോയിന്റ് ലഭിക്കും. 1 റിവാർഡ് പോയിന്റ് 0.25 പൈസയാണ്. സ്ഥിര നിക്ഷേപത്തിന്റെ 90 ശതമാനം ക്രെഡിറ്റ് ലിമിറ്റ് ലഭിക്കും.
കാര്‍ഡ് ഉപയോഗിക്കാൻ തുടങ്ങുമ്പോൾ 500 ബോണസ് റിവാര്‍ഡ് പോയിന്റുകൾ ലഭിക്കും. വര്‍ഷത്തിൽ 75,000 രൂപ ചെലവാക്കിയാല്‍ 750 രൂപ ക്യാഷ് ബാക്കോ 4 പിവിആര്‍ സിനിമാ ടിക്കറ്റോ ലഭിക്കും. പലിശയില്ലാതെ സ്ഥിര നിക്ഷേപത്തിന്റെ 90 ശതമാനവും പിൻവലിക്കാം.
4. ഐഡിഎഫ്സി ഫസ്റ്റ് വെല്‍ത്ത് ക്രെഡിറ്റ് കാര്‍ഡ്
ഭക്ഷണം, യാത്ര, റിവാര്‍ഡ് പോയിന്റുകള്‍ എന്നിവ ഇഷ്ടപ്പെടുന്നെങ്കില്‍ അവഗണിക്കാൻ സാധിക്കാത്ത ക്രെഡിറ്റ് കാർഡാണ് ഐഡിഎഫ്സി ഫസ്റ്റ് വെല്‍ത്ത് ക്രെഡിറ്റ് കാര്‍ഡ്. ജോയിനിംഗ്, വാര്‍ഷിക ഫീസ് ഈടാക്കാതെ ലഭിക്കുന്ന ഒരു പ്രീമിയം കാര്‍ഡാണിത്. ഐഡിഎഫ്സി ഫസ്റ്റ് വെല്‍ത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 100 രൂപയുടെ ചെലവാക്കലുകള്‍ക്ക് 1 റിവാർഡ് പോയിന്റ് (25 പൈസ) ലഭിക്കും.
മാസത്തില്‍ 30000 രൂപ ചെലവാക്കിയാൽ ഓണ്‍ലൈന്‍ ചെലവാക്കിലിന് 6 റിവാർഡ് പോയിന്റും ഓഫ് ലൈനിന് 3 പോയിന്റും ലഭിക്കു. ജന്മദിനത്തില്‍ നടത്തുന്ന ചെലവുകള്‍ക്ക് 10 റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും. കാലാവധിയില്ലാതെ റിവാര്‍ഡ് പോയിന്റുകള്‍ ഉപയോഗിക്കാമെന്നതാണ് ഐഡിഎഫ്സി ഫസ്റ്റ് വെല്‍ത്ത് ക്രെഡിറ്റ് കാര്‍ഡിന്റെ പ്രത്യേകത. ആദ്യ 90 ദിവസത്തിനുള്ളില്‍ 15,000 രൂപയോ അതില്‍ കൂടുതലോ ചെലവഴിച്ചാല്‍ 500 രൂപയുടെ വൗച്ചര്‍ ലഭിക്കും.
5. ബാങ്ക് ഓഫ് ബറോഡ പ്രൈം ക്രെഡിറ്റ് കാര്‍ഡ്
കൊട്ടക് 811 ഡ്രീം ഡിഫറന്റ് ക്രെഡിറ്റ് കാര്‍ഡിന് സമാനമായി ഒരു സെക്യൂർഡ് ക്രെഡിറ്റ് കാർഡാണ് ബാങ്ക് ഓഫ് ബറോഡ പ്രൈം ക്രെഡിറ്റ് കാര്‍ഡ്. ക്രെഡിറ്റ് സ്കോർ കുറഞ്ഞ, കൃത്യമായ വരുമാന രേഖകൾ കാണിക്കിനില്ലാത്തവർക്ക് പറ്റിയ ക്രെഡിറ്റ് കാർഡാണിത്.
15,000 രൂപയ്ക്ക് മുകളിലുള്ള സ്ഥിര നിക്ഷേപത്തിന് മുകളിലാണ് ബാങ്ക് ഓഫ് ബറോഡ പ്രൈം ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള എല്ലാ ചെലവാക്കലുകള്‍ക്ക് 1 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. 100 രൂപ ചെലവാക്കുമ്പോള്‍ 4 റിവാർഡ് പോയിന്റ് ലഭിക്കും. 1 റിവാർഡ് പോയിന്റ് 25 പൈസയാണ്.
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications