ശമ്പളക്കാരായവരിൽ ഭൂരിഭാഗവും ഒറ്റ വരുമാനക്കാരായിരിക്കുമെന്നതാണ് യാഥാർഥ്യം. ജോലി സമയത്ത് ഉത്തരവാദിത്വങ്ങൾ കൂടുന്നതിനാൽ പലർക്കും സമയക്രമീകരണം പാടാണ് എന്നത് തന്നെ ഇതിന് കാരണം ജോലിക്ക് ശേഷം വെെകുന്നേരങ്ങളിൽ സമയം ലഭിക്കുമെങ്കിൽ ഒരു സൈഡ് ബിസിനസിലൂടെ അധിക വരുമാനം നേടാൻ സാധിക്കും.
ഇത്തരം സാഹചര്യങ്ങളിൽ വലിയ നിക്ഷേപമില്ലാതെ ബിസിനസുകളിലേക്കിറങ്ങാനാണ് പലരും ആഗ്രഹിക്കുന്നത്. ഇവർക്ക് ഫ്രീലാൻസ് ബിസിനസ് വഴി മാസത്തിൽ മികച്ച തുക അധിക വരുമാനുമുണ്ടാക്കാം. ജോലിക്കായവർക്ക് സെെഡ് ബിസിനസായി ചെയ്യാൻ സാധിക്കുന്ന ഫ്രീലാൻസ് ജോലികളും വരുമാന സാധ്യതകളും നോക്കാം.

കണ്ടന്റ് റൈറ്റിംഗ്
ഫ്രീലാൻസിംഗ് മേഖലയിൽ കണ്ടന്റ് റൈറ്റിംഗ് വളരെയധികം അവസരങ്ങളുള്ള മികച്ച സാധ്യതയാണ്. ഗവേഷണം നടത്തി മികച്ച രീതിയിൽ തയ്യാറാക്കിയ വെബ് കണ്ടന്റുകൾക്കുള്ള ഡിമാന്റ് തന്നെയാണ് ഈ മേഖലയെ ലാഭകരമാക്കുന്നത്. മികച്ച് ട്രാഫിക്ക് ലഭിക്കുന്നതും ശ്രദ്ധേയമായതുമായ കണ്ടന്റുകൾ തയ്യാറാക്കാൻ സാധിക്കുന്നവർക്ക് ഈ രംഗത്ത് വലിയ അവസരമുണ്ട്.
ശക്തമായ വ്യാകരണം, ആകർഷകമായ എഴുത്ത് ശൈലി, റിസർച്ചിനുള്ള കഴിവ് എന്നിവയുള്ളവർക്ക് കണ്ടന്റ് റൈറ്റിംഗ് ജോലിയിലേക്ക് കടക്കാം. മികച്ച അവസരങ്ങൾ ലഭിക്കുന്നതിന് ഫ്രീലാൻസ് വർക്ക് വെബ്‌സൈറ്റുകളിൽ രജിസ്റ്റർ ചെയ്യാം. എഴുത്തുകളുടെ പോർട്ട്‌ഫോളിയോ നിർമിക്കുന്നത് കൂടുതൽ ജോലി സാധ്യതകൾക്ക് കാരണമാകും. തുടക്കക്കാർക്ക് പ്രതിമാസം 8,000-10,000 രൂപ ലഭിക്കും. പരിചയസമ്പന്നരായ കണ്ടന്റ് റൈറ്റേഴ്സിന് 20,000-25,000 രൂപവരെ മാസത്തിൽ സമ്പാദിക്കാം.
ഡാറ്റ എൻട്രി
ഓട്ടോമേഷൻ ജോലി സാധ്യതകൾക്ക് ഭീഷണിയാകുമ്പോഴും ഡാറ്റാ എൻട്രി ജോലികൾ ഇന്നും ഇന്ത്യയിൽ സമൃദ്ധമാണ്. കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും വേഗത്തിലുള്ള ടൈപ്പിംഗ് സ്കില്ലും ആവശ്യമുള്ളവർക്ക് ഡാറ്റ എൻട്രി ജോലികൾ തിരഞ്ഞെടുക്കാം. നിരവധി ഫ്രീലാൻസിംഗ് വെബ്‌സൈറ്റുകൾ ഡാറ്റാ എൻട്രി ജോലികൾ ലിസ്റ്റ് ചെയ്യുന്നുണ്ട്. ഇതിലൂടെ എളുപ്പത്തിൽ അവസരങ്ങൾ കണ്ടെത്താൻ സഹായിക്കും.
സാധാരണയായി പ്രിന്റ് ചെയ്തതോ സ്കാൻ ചെയ്തതോ ആയ ഡാറ്റകൾ ഒരു ഡിജിറ്റൽ ഫോർമാറ്റിലേക്ക് ട്രാൻസ്ക്രിപ്റ്റ് ചെയ്യാനാണ് ആവശ്യപ്പെടുന്നത്. ഡാറ്റാ എൻട്രിക്ക് സ്ഥിരമായ വരുമാനം നൽകാൻ കഴിയും. മണിക്കൂറിന് 200 രൂപ മുതൽ 1,500 വരെ ഡാറ്റ എൻട്രി ജോലികൾക്ക് നേടാൻ സാധിക്കുക.
വെർച്വൽ അസിസ്റ്റന്റ്ഷിപ്പ്
മികച്ച ആശയ വിനിമയ ശേഷിയുള്ള സംഘാടന മികവുള്ളവർക്ക് ശോഭിക്കാൻ കഴിയുന്നൊരു മേഖലയാണ് വെർച്വൽ അസിസ്റ്റന്റ്ഷിപ്പ്. സംരംഭകർ, പ്രൊഫഷണലുകൾ, ചെറിയ ടീമുകൾ എന്നിവർക്ക് വിവിധ അഡ്മിനിസ്ട്രേറ്റീവ് ജോലികളിൽ സഹായം നൽകുകയാണ് വെർച്വൽ അസിസ്റ്റന്റുകൾ ചെയ്യേണ്ടത്. വീട്ടിലിരുന്ന് കൊണ്ട് തന്നെ ക്ലയന്റുകളുമായി പ്രവർത്തിക്കാം.
മീറ്റിംഗുകൾ ഷെഡ്യൂൾ ചെയ്യുക, ക്ലയന്റുകളുമായും നിക്ഷേപകരുമായും സമ്പർക്കം പുലർത്തുക, ഓർഡറുകൾ പിന്തുടരുക, പവർ പോയിന്റ് അവതരണങ്ങൾ, എക്സെൽ ഷീറ്റുകൾ എന്നിവ തയ്യാറാക്കുക, ബ്ലോഗുകളും വെബ്‌സൈറ്റുകളും കൈകാര്യം ചെയ്യുക തുടങ്ങിയവയാണ് വെർച്വൽ അസിസ്റ്റന്റിന്റെ ജോലികൾ. തുടക്കകാർക്ക് മണിക്കൂറിന് 200 രൂപ വെച്ച് ചാർജ് ചെയ്യാം. ജോലി പരിചയമുള്ളവർ ഈ മേഖലയിൽ 7000 രൂപ വരെ മണിക്കൂറിന് ഈടാക്കുന്നുണ്ട്.
ട്രാൻസ്ലേഷൻ
രണ്ടോ അതിലധികമോ ഭാഷകളിൽ പ്രാവീണ്യമുണ്ടെങ്കിൽ ഏറ്റവും മികച്ച വരുമാന മാർഗമാണ് ട്രാൻസ്ലേഷൻ. ക്ലയിന്റുകൾ നൽകുന്ന കണ്ടന്റുകൾ വിവർത്തനം ചെയ്യുകയാണ് ജോലിയുടെ ഉത്തരവാദിത്വം. ഇംഗ്ലീഷിലും ഒന്നോ രണ്ടോ ഭാഷകളിലും പ്രാവീണ്യം ജോലിക്ക് പ്രയോജനകരമായ കാര്യമാണെങ്കിലും ഒരു ഭാഷാ ബിരുദം ഉണ്ടായിരിക്കുന്നത് വരുമാന സാധ്യത വർധിപ്പിക്കും. ട്രാൻസ്ലേഷൻ ജോലിക്ക് വരുമാനം വാക്ക് അടിസ്ഥാനത്തിലാണ്. ഒരു വാക്കിന് 1 രൂപ-3 രൂപ വരെ കമ്പനികൾ നൽകും. ചില ഭാഷകൾക്ക് 10 രൂപ വരെ നൽകുന്നുണ്ട്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications