ശമ്പളം മാത്രം വരുമാനമുള്ളവരാണെങ്കില്‍ മാസം ആദ്യം ലഭിക്കുന്ന തുക കൊണ്ട് മാസാവസാനം വരെ ജീവിക്കാന്‍ അല്പം മിടുക്ക് ആവശ്യമാണ്. മികച്ച സാമ്പത്തിക ആസൂത്രണമില്ലെങ്കിൽ മാസാവസാനം വായ്പകളെ ആശ്രയിക്കേണ്ടി വരും. പ്രത്യേകിച്ച് ചെറിയ ശമ്പളക്കാരാണെങ്കില്‍ മാസവസാനം വരെ ശമ്പളം കൊണ്ട് ജീവിക്കുക എന്നത് ചെലവ് ഉയരുന്ന കാലത്ത് പ്രയാസമാണ്.
അതോടൊപ്പം കോര്‍പ്പറേറ്റ് ലോകത്ത് പിരിച്ചു വിടലുകള്‍ കൂടുതലായി നടക്കുന്ന സമയത്ത് കയ്യില്‍ രണ്ടാമതൊരു വരുമാന സ്രോതസ് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. പ്രധാന വരുമാനമായ ശമ്പളം നിലയ്ക്കുന്ന ഘട്ടത്തില്‍ ഇത്തരം വരുമാന മാര്‍ഗങ്ങള്‍ സഹായത്തിനെത്തും. ഒറ്റത്തവണ നിക്ഷേപത്തില്‍ മാസ വരുമാനം നേടാന്‍ സാധിക്കുന്ന 5 നിക്ഷേപ സാധ്യതകള്‍ രിശോധിക്കാം.
സ്ഥിര നിക്ഷേപം
പരമ്പരാഗത നിക്ഷേപ മാര്‍ഗമായ സ്ഥിര നിക്ഷേപം ഇന്ത്യയില്‍ കൂടുതല്‍ പേരും നിക്ഷേപത്തിനായി ഉപയോഗിക്കുണ്ട്. അതേസമയം മാസ വരുമാനത്തിനും സ്ഥിര നിക്ഷേപത്തെ ഉപയോഗപ്പെടുത്താം. സ്ഥിര നിക്ഷേപത്തില്‍ ഒറ്റത്തവണയായി നിക്ഷേപിക്കുന്നത് വഴി നിക്ഷേപം സുരക്ഷിതമായിരിക്കുകയും നിക്ഷേപത്തിന് മുകളില്‍ പലിശ ലഭിക്കുകയും ചെയ്യും. മാസ വരുമാനം ആവശ്യമുള്ളവരാണെങ്കില്‍ പലിശ മാസത്തില്‍ പിന്‍വലിക്കാം. കാലാവധിയെത്തുമ്പോള്‍ നിക്ഷേപം പിന്‍വലിക്കാനും സാധിക്കും.

ഡിവിഡന്റ് ഓഹരികള്‍
കാലങ്ങളായ മികച്ച ലാഭവിഹിതം നല്കുന്ന ഓഹരികളെ കണ്ടെത്തി നിക്ഷേപിക്കുന്നത് അധിക വരുമാനത്തിനുള്ള വഴിയാണ്. സ്ഥിര നിക്ഷേപ പലിശയേക്കാള്‍ കൂടുതല്‍ റിട്ടേണില്‍ ഡിവിഡന്റ് നല്കുന്ന ഓഹരികളുണ്ട്. ഈ ഓഹരികളില്‍ നിക്ഷേപിക്കുന്നത് വഴി മൂലധന നേട്ടവും ലഭിക്കും. അതേസമയം ഓഹരികളില്‍ നിക്ഷേപിക്കുന്നതിന് സ്ഥിര നിക്ഷേപത്തേക്കാള്‍ അപകട സാധ്യതയുണ്ട്. വിപണിയുടെ ചലനമനുസരിച്ച് നിക്ഷേപ മൂല്യം കുറയാനും സാധ്യതയുണ്ട്. ദീര്‍ഘകാല നിക്ഷേപം നടത്തുന്നതിലൂടെ ഈ നഷ്ടം പരിഹരിക്കാന്‍ സാധിക്കും.
മ്യൂച്വല്‍ ഫണ്ട്
മാസത്തവണയായോ ഒറ്റത്തവണ നിക്ഷേപമായോ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം. വരുമാനമുള്ള സമയത്ത് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം വഴി നല്ലൊരു തുക ഉണ്ടാക്കിയെടുത്താല്‍ ഇത് സിസ്റ്റമാറ്റിക്ക് വിത്തഡ്രേവല് പ്ലാന്‍ വഴി പിന്‍വലിക്കാന്‍ സാധിക്കും.
കയ്യിലുള്ള നിശ്ചിത യൂണിറ്റുകള്‍ മാസത്തില്‍ റഡീം ചെയ്ത് വരുമാനം നേടാം. നിക്ഷേപിക്കാൻ ഇക്വിറ്റി മ്യൂച്വൽ ഫണ്ടും വരുമാനം പിൻവലിക്കുന്ന സമയത്ത് തുക ഡെബ്റ്റ് മ്യൂച്വൽ ഫണ്ടിലേക്കും മാറ്റുന്നതാണ് അനുയോജ്യം. മ്യൂച്വല്‍ ഫണ്ടിലെ ഡിവിഡന്റ് പേഔട്ട് പ്ലാന്‍ തിരഞ്ഞെടുത്താല്‍ മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് മാസ വരുമാനവും നേടാം.
റിയല്‍ എസ്റ്റേറ്റ്
മാസ വരുമാനം ഉണ്ടാക്കാന്‍ സുരക്ഷിതമായൊരു മാര്‍ഗമാണ് വസ്തുവിലുള്ള നിക്ഷേപം. റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയിലോ വാണിജ്യ വസ്തുവിലോ നിക്ഷേപിക്കുന്നത് വഴി സ്ഥിരമായ വാടക വരുമാനം ലഭിക്കും. പ്രാഥമിക വരുമാന സ്രോതസ് നിലയ്ക്കുന്ന ഘട്ടത്തില്‍ ഏറ്റവും അനുയോജ്യമാകുന്ന നിക്ഷേപം റിയല്‍ എസ്റ്റേറ്റാണ്. വസ്തുവിന് വില ഉയരുന്നതില്‍ ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യമാണ് റിയല്‍ എസ്റ്റേറ്റ്. വില്പന സമയത്ത് ഉയർന്ന വില ലഭിക്കും.
ആന്യുറ്റി
വിരമിച്ചവർക്കുള്ള രണ്ടാം വരുമാന ഓപ്ഷൻ എന്ന നിലയ്ക്ക് ആന്യുറ്റി ജനപ്രീയമായ ഓപ്ഷനാണ്. ഇന്‍ഷുറന്‍സ് കമ്പനികളാണ് സാധാരണയായി ആന്യുറ്റികൾ നൽകുന്നത്. ഒറ്റത്തവണ നിക്ഷേപം നടത്തുന്നവർക്ക് മാസത്തിൽ സ്ഥിര വരുമാനം ലഭിക്കും. ഇത് ആജീവനാന്തം ലഭിക്കും എന്നതാണ് ആന്യുുറ്റി രീതികളുടെ പ്രത്യേകത.
ഒരു വ്യക്തിക്ക് ജീവിതകാലം വരുമാനം ലഭിക്കുന്ന തരത്തിലും കുടുംബത്തിന് മുഴുവൻ വരുമാനം ലഭിക്കുന്ന തരത്തിലുമുള്ള ആന്യുറ്റികൾ വിപണിയിലുണ്ട്. ഇന്‍ഷുറൻസ് കമ്പനികളുടെ പൂർണ നിയന്ത്രണത്തിലാണ് ആന്യുറ്റി നിക്ഷേപം. ഇതിനാൽ അപകട സാധ്യത കുറവാണ്.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications