വളരെയേറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് ഏവരും പൊതുബജറ്റിനെ വരവേല്‍ക്കുന്നത്. കടുത്ത ചാഞ്ചാട്ടം അനുഭവപ്പെട്ടെങ്കിലും ബജറ്റിനെ അംഗീകരിച്ച മട്ടില്‍ നേട്ടത്തിലാണ് വിപണികളില്‍ ഇന്ന് വ്യാപാരം പൂര്‍ത്തിയാക്കിയതും. പ്രതീക്ഷിച്ച ചില തീരുമാനങ്ങള്‍ തഴയപ്പെടുകയും സര്‍പ്രൈസ് തീരുമാനങ്ങളൊന്നും ഇല്ലാതെയിരിക്കുമ്പോഴുമാണ് വിപണിയുടെ ഇന്നത്തെ കുതിച്ചുച്ചാട്ടം എന്നതും ശ്രദ്ധേയം. ഇതിനിടെ ബജറ്റില്‍ പരിഗണന ലഭിക്കാതെ പോയതിനാലും പുതിയ നിര്‍ദേശങ്ങള്‍ കാരണം ഭാവിയില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുന്നതിനാലും നിരാശയിലായ 5 മേഖലകളെയും ഓഹരികളെയുമാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
1) പൊതുമേഖല ബാങ്ക്
രാജ്യത്തിന്റെ സ്വന്തം ഡിജിറ്റല്‍ കറന്‍സി ഈ വര്‍ഷം തന്നെ റിസര്‍വ് ബാങ്ക് പുറത്തിറക്കുമെന്നും ഇതിനായി ബ്ലോക്ക് ചെയിന്‍ അടക്കമുള്ള നവീന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതോടെ പരമ്പരാഗത ബാങ്കിംഗ് സേവനങ്ങള്‍ നല്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വെല്ലുവിളിയാകും. ലേകത്ത് അതിവേഗത്തില്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ധനവിനിമയം മുന്നില്‍കണ്ടാണ് തീരുമാനമെങ്കിലും പരമ്പരാഗത നിലപാടില്‍ തുടരുന്ന കമ്പനികള്‍ തിരിച്ചടിയാകും.
>> സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, യൂണിയന് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നീ ഓഹരികള്‍ക്ക് ചെറിയ തിരിച്ചടിയാവും.
2) ക്രിപ്റ്റോ നിക്ഷേപം
ഡിജിറ്റല്‍ ആസ്തികള്‍ക്ക് 30 ശതമാനം നിരക്കില്‍ നികുതി ചുമത്തുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. ഇതോടെ, ക്രിപ്റ്റോ കറന്‍സികളുടെ നിരോധനം സംബന്ധിച്ച ആശയക്കുഴപ്പം തത്കാലം അവസാനിച്ചുവെന്ന് ആശ്വസിക്കാം. എന്നാല്‍, നികുതിയിലെ ഏറ്റവും ഉയര്‍ന്ന തട്ടിലുള്ള നിരക്ക് ചുമത്തുന്നത് ക്രിപ്്റ്റോ ഇടപാടുകളിലെ ലാഭം കുറയ്ക്കും.
>> വസീര്‍എക്സ്, സെബ്പേ, കോയിന് ഡിസിഎക്സ്, കോയിന്‍സ്വിച്ച് കുബേര്‍ എന്നീ ക്രിപ്റ്റോ രംഗത്തെ മുന്‍നിര കമ്പിനകള്‍ക്ക് തിരിച്ചടിയാകും.
3) കല്‍ക്കരി/ താപ വൈദ്യുതി
സോളാര്‍ മൊഡ്യൂളുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് 20,000 കോടി രൂപയുടെ ഉല്‍പ്പാദനാധിഷ്ഠിതമായ പ്രോത്സാഹന ധനസഹായം പ്രഖ്യാപിച്ചത് സോളാര്‍ പദ്ധതികളില്‍ മുന്നേറ്റത്തിന് വഴിയൊരുക്കും. കൂടാതെ താപ വൈദ്യുത നിലയങ്ങളില്‍ ബയോമാസ് പെല്ലറ്റുകള്‍ ഉപയോഗിക്കുമെന്ന പ്രഖ്യാപനവും താപ വൈദ്യുത നിലയങ്ങള്‍ക്ക് കല്‍ക്കരിയിലുള്ള ആശ്രയത്വം കുറയ്ക്കാന്‍ ഉപകരിക്കും. എന്നാല്‍ ഈ തീരുമാനം കല്‍ക്കരി ഉത്പാദകര്‍ക്ക് തിരിച്ചടിയാകും.
>> കോള്‍ ഇന്ത്യയേയും അതുപോലെ കല്‍ക്കരി ഇറക്കുമതി ചെയ്യുന്ന കമ്പനികളായ സിന്ഗരേനി കോളിയേരീസ്, അദാനി എന്റര്‍പ്രൈസസ് എന്നിവര്‍ക്കും തിരിച്ചടിയാകും.
4) സ്റ്റെയിന്‍ലെസ് സ്റ്റീല്‍
സ്റ്റീല്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി ചുങ്കവും അതുമായി ബന്ധപ്പെട്ട മറ്റ് നികുതികളും കുറയ്ക്കാന്‍ ആലോചിക്കുന്നുവെന്ന് ബജറ്റില്‍ സൂചന നല്തി. പ്രധാനമായും സ്്റ്റെയിന്ലെസ് സ്റ്റീല്‍, കോട്ടഡ് സ്റ്റീല്‍ ഫ്ലാറ്റ് പ്രോഡക്ട്സ്, അലോയി സ്റ്റീല്‍ ബാര്‍, ഹൈ-സ്പീഡ് സ്റ്റീല്‍ എന്നിവയുടെ ഇറക്കുമതി കുറയ്ക്കുന്നത് സ്റ്റീല്‍ ഉത്പന്നങ്ങളുടെ വില ആഭ്യന്തര വിപണിയില്‍ കുറയുന്നതിന് സഹായിക്കും.
>> എന്നാല്‍ ഈ തീരുമാനം ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് ലിമിറ്റഡിനേയും ടാറ്റ മെറ്റാലിക്ക്സ് ലിമിറ്റഡിനേയും പ്രതികൂലമായി ബാധിച്ചേക്കും.
5) വാഹന നിര്‍മാതാക്കള്‍
കോവിഡ് പ്രതിസന്ധി ആഘാതമേല്‍പ്പിച്ച വാഹന വ്യവസായ മേഖലയ്ക്ക് ബജറ്റില്‍ വളരെ കുറച്ച് പരിഗണന മാത്രമേ ലഭിച്ചുള്ളൂ. മേഖലയുമായി ബന്ധപ്പെട്ട സെമികണ്ടക്ടര്‍ ചിപ്പ് ക്ഷാമം പൂര്‍ണമായും പരിഹരിക്കപ്പെടാതെ നില്ക്കുന്ന വേളയില്‍ ധനമന്ത്രിയുടെ പരിഗണന ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതോടെ ബിഎസ്ഇയിലെ 19 മേഖലാ സൂചികകളില്‍ ബജറ്റ് ദിനത്തില്‍ ഏറ്റവും തിരിച്ചടി നേരിടേണ്ടി വന്നതും ബിഎസ്ഇ ഓട്ടോ ഇന്ഡക്സിനാണ്.
>> മാരുതി സുസൂക്കി, ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര & മഹീന്ദ്ര എന്നീ ഓഹരികള്‍ക്കിത് താത്കാലിക തിരിച്ചടിയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications