നിങ്ങളുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഡെബിറ്റ് കാര്‍ഡ് കാണാതായോ? പരിഭ്രമിക്കേണ്ട. നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ഓണ്‍ലൈന്‍ എസ്ബിഐയിലൂടെ നിങ്ങളുടെ എടിഎം ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യുവാന്‍ സാധിക്കും.
നിങ്ങളുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഡെബിറ്റ് കാര്‍ഡ് കാണാതായോ? പരിഭ്രമിക്കേണ്ട. നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ഓണ്‍ലൈന്‍ എസ്ബിഐയിലൂടെ നിങ്ങളുടെ എടിഎം ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യുവാന്‍ സാധിക്കും. അതുവഴി നിങ്ങളുടെ പണം നഷ്ടപ്പെടുമെന്ന ഭയവും ഇല്ലാതാക്കാം.

എസ്ബിഐ തന്നെയാണ് നിങ്ങളുടെ കാര്‍ഡുകള്‍ നഷ്ടപ്പെടുന്ന പക്ഷം അത് ഓണ്‍ലൈന്‍ എസ്ബിഐ വഴി ബ്ലോക്ക് ചെയ്യാമെന്ന് അറിയിച്ചിരിക്കുന്നത്. എളുപ്പം ചില പ്രക്രിയകളിലൂടെ വേഗത്തില്‍ നിങ്ങള്‍ക്ക് ഈ ബ്ലോക്കിംഗ് ചെയ്യാവുന്നതാണ്. എങ്ങനെയാണെന്ന് നമുക്ക് നോക്കാം.
സ്റ്റെപ്പ് 1
നിങ്ങളുടെ യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ച് www.onlinesbi.com ല്‍ ലോഗ് ഇന്‍ ചെയ്യുക.
സ്റ്റെപ്പ് 2
ഇ സെര്‍വീസ്സ് ടാബിന് കീഴിലെ എടിഎം കാര്‍ഡ് സേവനങ്ങള്‍ > ബ്ലോക്ക് എടിഎം കാര്‍ഡ് എന്ന ലിങ്ക് തെരഞ്ഞെടുക്കുക
സ്റ്റെപ്പ് 3
ഏത് അക്കൗണ്ടിലെ എടിഎം കം ഡെബിറ്റ് കാര്‍ഡ് ആണ് ബ്ലോക്ക് ചെയ്യേണ്ടത് ആ അക്കൗണ്ട് തെരഞ്ഞെടുക്കുക.
സ്റ്റെപ്പ് 4
എല്ലാ ആക്ടീവ്, ബ്ലോക്ക്ഡ് കാര്‍ഡുകളും അപ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ ദൃശ്യമാകും. കാര്‍ഡുകളിലെ ആദ്യ 4 അക്കങ്ങളും അവസാന 4 അക്കങ്ങളും മാത്രമേ നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കുകയുള്ളൂ.
സ്റ്റെപ്പ് 5
കാര്‍ഡ് തെരഞ്ഞെടുക്ക് സബ്മിറ്റ് ക്ലിക്ക് ചെയ്യുക. വിവരങ്ങള്‍ ഒന്നുകൂടി ഉറപ്പുവരുത്തിയതിന് ശേഷം കണ്‍ഫേം ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 6
ഓതന്റിക്കേഷനായുള്ള രീതി തെരഞ്ഞെടുക്കുക. എസ്എംഎസ് ഒടിപി വഴിയോ, പ്രൊഫൈല്‍ പാസ്വേഡ് വഴിയോ ആകാമിത്.
സ്റ്റെപ്പ് 7
ഒടിപി പാസ്വേഡ് അല്ലെങ്കില്‍ പ്രൊഫൈല്‍ പാസ്വേഡ് നല്‍കുക. അടുത്ത സ്കീനിലെ കണ്ഫേ ക്ലിക്ക് ചെയ്യുക
സ്റ്റെപ്പ് 8
നിങ്ങളുടെ കാര്‍ഡ് വിജയകരമായി ബ്ലോക്ക് ചെയ്തിരിക്കുന്നു എ്ന്നറിയിച്ചുകൊണ്ടുള്ള സക്സസ് മെസ്സേജും ഒപ്പം ഒരു ടിക്കറ്റ് നമ്പറും നിങ്ങള്‍ക്ക് ലഭിക്കും. ഭാവിയില്‍ ഇത് സംബന്ധിച്ച തുടര്‍ പരിശോധനകള്‍ക്കായി ഈ ടിക്കറ്റ് നമ്പര്‍ ഉപയോഗിക്കാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
