കേരളത്തിലെ ഭാഗ്യാന്വേഷികളിൽ ഭൂരിഭാഗവും ലോട്ടറിയെടുക്കുന്നവരാണ്. ദിവസവും നറുക്കെടുപ്പുമായി 7 പ്രതിവാര ലോട്ടറികളും ബംബർ ലോട്ടറികളുമായി വിപണിയിൽ കേരള ഭാഗ്യകുറിയുടെ സർവാധിപത്യമാണ്. ഭാഗ്യാന്വേഷികളുടെ എണ്ണം കൂടുമ്പോൾ അതിൽ നേട്ടമുണ്ടാക്കുന്നത് ലോട്ടറി കച്ചവടക്കാരും ഏജന്റും കൂടിയാണ്. സമ്മാനാർഹമായ ഭാഗ്യകുറി വില്പന നടത്തിയവർക്ക് വലിയ തുക കമ്മീഷനായി ലോട്ടറിയിൽ നിന്ന് ലഭിക്കുന്നുണ്ട്. ഇത് പൂർണമായും സമ്മാനാർഹർ വഹിക്കണമോ സർക്കാർ നൽകുമോ എന്നതാണ് ചോദ്യം.
ഏജൻസി കമ്മീഷൻ
ലോട്ടറിയടിച്ചാൽ സമ്മാന തുകയിൽ നിന്ന് നികുതിയും എജൻസി കമ്മീഷനും കിഴിച്ചാണ് തുക അനുവദിക്കുക. എന്നാൽ എല്ലാ സമ്മാനങ്ങൾക്കും ഇത് ബാധകമല്ല. സമ്മാനങ്ങളുടെ വലുപ്പം അനുസരിച്ചാണ് ഏജൻസി കമ്മീഷൻ സമ്മാനർഹരിൽ നിന്ന് ഈടാക്കുന്നത്. ചില സമ്മാനങ്ങൾക്കുള്ള കമ്മീഷനുകൾ സർക്കാർ ഫണ്ടിൽ നിന്നാണ് നൽകുന്നത്.
12 ശതമാനം കമ്മീഷൻ ഈടാക്കും
1 മുതല്‍ 3 വരെയുള്ള സമ്മാന തുകയില്‍ നിന്നാണ് ഏജന്‍സി കമ്മീഷൻ കുറയ്ക്കുന്നത്. 12 ശതമാനം തുകയാണ് സമ്മാന തുകയിൽ നിന്ന് ഈടാക്കുക ഈ തുക ടിക്കറ്റ് വില്പന ഏജന്റിന് നല്‍കും. 4 മുതല്‍ 7-ാം സമ്മാനവും സമാശ്വാസ സമ്മാനങ്ങളുടെയും ഏജന്‍സി കമ്മീഷനും 12 ശതമാനം തന്നെയാണ്.

ഈ തുക സര്‍ക്കാര്‍ ഫണ്ടില്‍ നിന്നാണ് നൽകുന്നത്. സമ്മാനാർഹർ വഹിക്കേണ്ടതില്ല. എട്ടാം സമ്മാനത്തിന്, സമ്മാനത്തുകയുടെ 20 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. ഈ തുകയും സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് നല്‍കും.
അക്ഷയ ലോട്ടറി അടിച്ചാൽ എത്ര ഏജൻസി കമ്മീഷൻ
എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന 70 ലക്ഷം രൂപ ഒന്നാം സമ്മാനം നല്‍കുന്ന അക്ഷയ വീക്കിലി ലോട്ടറിക്ക് ഏജന്‍സി കമ്മീഷന്‍ എത്ര രൂപ നല്‍കേണ്ടി വരുമെന്ന് നോക്കാം. ഒന്നാം സമ്മാനമാമായി 70 ലക്ഷം രൂപ നേടിയാല്‍ 8.40 ലക്ഷം രൂപ ഏജന്റ് കമ്മീഷനായി നല്‍കണം.
രണ്ടാം സമ്മാനം 5 ലക്ഷത്തിന് 60,000 രൂപയാണ് ഏജന്‍സി കമ്മീഷന്‍. മൂന്നാം സമ്മാനം 1 ലക്ഷം വീതം 12 പേര്‍ക്കാണ് നൽകുന്നത്. ആകെ 1.44 ലക്ഷം രൂപ ഏജന്‍സി കമ്മീഷനായി വരും. ഓരോ സമ്മാനാര്‍ഹനിൽ നിന്നും 12,000 രൂപ ഏജൻസി കമ്മീഷൻ ഇനത്തിൽ ഈടാക്കും. ബാക്കി സമ്മാനങ്ങൾക്ക് ഏജന്‍സി കമ്മീഷന്‍ സര്‍ക്കാറാണ് നല്‍കുന്നത്. അക്ഷയ് ലോട്ടറിയില്‍ 2,52,24,960 രൂപ സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
സമ്മാനാർഹന് എന്ത് കിട്ടും
സമ്മാനത്തുക 5,000 രൂപ വരെയാണെങ്കിൽ സമ്മാന ടിക്കറ്റുകൾ ഏജന്റുമാർക്ക് നൽകി തുക കൈപ്പറ്റാം. സമ്മാനാർഹമായ തുക മുഴുവനായും നേടാം. 10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തിൽ നിന്ന് ലോട്ടറി വകുപ്പ് 30 ശതമാനം സ്രോതസിൽ നിന്നുള്ള നികുതി കുറച്ചാണ് പണം അനുവദിക്കുക. സമ്മാനത്തുക 50 ലക്ഷത്തില്‍ മുകളിലാണെങ്കിൽ സമ്മാനാര്‍ഹര്‍ സര്‍ചാര്‍ജും സെസും നല്‍കേണ്ടതുണ്ട്. ഇത് ആദായ നികുതി വകുപ്പിനാണ് അടയ്ക്കേണ്ടത്.
ഏജന്റിന് എന്ത് ലഭിക്കും
ലോട്ടറി വില്പന ലാഭകരമാകുന്നത് എങ്ങനെയെന്ന് നോക്കാം. ടിക്കറ്റ് ഏജന്റിന് ലഭിക്കുന്നത് ഡിസ്ക്കൗണ്ട് നിരക്കിലാണ്. ഇത് വിറ്റ് ലഭിക്കുന്ന ലാഭമാണ് ഒരു വരുമാനം. ഇതോടൊപ്പമാണ് സമ്മാനം അടിച്ചാൽ ലഭിക്കുന്ന ഏജൻസി കമ്മീഷൻ. ഏത് സമ്മാനം അടിച്ചാലും ഏജന്റിന് കമ്മീഷൻ ലഭിക്കും.
40 രൂപ ടിക്കറ്റില്‍ 28 ശതമാനം ജിഎസ്ടിയാണ്. 31.25 രൂപയാണ് 40 രൂപ ടിക്കറ്റിന്റെ മുഖവില. 2,000 ടിക്കറ്റ് വാങ്ങുന്ന ലോട്ടറി ഏജന്റിന് മുഖവിലയുടെ 76 ശതമാനം ഇളവില്‍ ടിക്കറ്റ് ലഭിക്കും. 8,400 ടിക്കറ്റ് വാങ്ങിയാൽ 75.25 ശതമാനം ഇളവിൽ ലഭിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications