നാളെയാണ്, നാളെയാണ്, നാളെയാണ്, ഇന്നല്ലെങ്കിൽ ഭാഗ്യം നാളെ തേടിയെത്തുമെന്നൊരു പ്രതീക്ഷയിലാണ് പലരും ലോട്ടറിയെടുക്കുന്നത്. കഷ്ടപാടും പ്രാരാപ്ധങ്ങളും തീർക്കാൻ ഒരു 50 രൂപയ്ക്ക് സാധിക്കുമെങ്കിൽ സാധിക്കട്ടെ എന്നാകും ലോട്ടറിയെടുക്കുന്നവരുടെ പ്രതീക്ഷ. കപ്പിനും ചുണ്ടിനുമിടയിൽ സമ്മാനം നഷ്ടപ്പെട്ടവരും, 5,000 രൂപയും 1,000 രൂപയും സമ്മാനം ലഭിച്ച് ഒന്നാം സമ്മാനമടിക്കാൻ കാത്തിരിക്കുന്നവരും ലോട്ടറി കഷ്ടപ്പാട് തീർത്തവരും ഉണ്ടാകും.
ലോട്ടറി സമ്മാനാർഹർക്കൊപ്പം വില്പനക്കാർക്കും ലോട്ടറി ജീവിത മാർഗമാണ്. നടത്തുന്ന സംസ്ഥാന സർക്കാറുകളെ സംബന്ധിച്ച് വലിയൊരു വരുമാന സ്രോതസും. ഇങ്ങനെയൊക്കായണെങ്കിലും രാജ്യത്ത് നിയമപരമായി ലോട്ടറി നടക്കുന്നത് പത്തിൽ താഴെ സംസ്ഥാനങ്ങളിൽ മാത്രമാണ്. 1988 ലെ ലോട്ടറീസ് റെഗുലേഷന് ആക്ട് സെക്ഷന്‍ 4 പ്രകാരം സസ്ഥാനങ്ങള്ക്കാണ് ലോട്ടറി നടത്താനുള്ള അധികാരം.
ഇതുപ്രകാരം രാജ്യത്ത് 9 സംസ്ഥാനങ്ങളില്‍ മാത്രമാണ് ലോട്ടറി ബിസിനസുള്ളത്. കേരളത്തെ കൂടാതെ ഗോവ, അരുണാചല്‍ പ്രദേശ്, മഹാരാഷ്ട്ര, മിസോറാം, നാഗാലാന്‍ഡ്, പഞ്ചാബ്, സിക്കിം, പശ്ചിമ ബംഗാള്‍ എന്നിവയാണിവയാണ് ലോട്ടറി വ്യാപാരം നടക്കുന്ന സംസ്ഥാനങ്ങൾ.
മഹാരാഷ്ട്ര ലോട്ടറി
എല്ലാ ആഴ്ചയിലും മഹാരാഷ്ട്ര സർക്കാർ നറുക്കെടുപ്പ് നടത്തുന്നുണ്ട്. 27 പ്രതിവാര നറുക്കെടുപ്പുകളും 4 പ്രതിമാസ നറുക്കെടുപ്പുകളും 6 വാർഷിക ബമ്പർ നറുക്കെടുപ്പുകളും ഉൾപ്പെടും. 50 രൂപ, 20 രൂപ, 10 രൂപ, 15 രൂപ എന്നിങ്ങനെ നാല് ടിക്കറ്റുകളാണ് സാധാരണ ആഴ്ചകളില്‍ നറുക്കെടുക്കുന്നത്.
50 രൂപ ടിക്കറ്റിന് 7 ലക്ഷമാണ് ഒന്നാം സമ്മാനം. മറ്റു ടിക്കറ്റുകള്‍ക്ക് 10,000 രൂപയാണ് ഒന്നാം സമ്മാനം. മാസ നറുക്കെടുപ്പിന് 50 രൂപ, 100 രൂപ, 200 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. 100 രൂപയുടെ ടിക്കറ്റിന് 22 ലക്ഷമാണ് ഒന്നാം സമ്മാനം. ബംബര്‍ നറുക്കെടുപ്പില്‍ 200 രൂപയുടെ മഹാരാഷ്ട്ര ദീപാവലി ബംബറിന് 1 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കും.
മിസോറം ലോട്ടറി
മിസോറാം സര്‍ക്കാര്‍ ലോട്ടറിയില്‍ രാജശ്രീ ഡേ വീക്കിലി സ്കീമിലുള്ള 7 ലോട്ടറികൾ പ്രതിവാര നറുക്കെടുപ്പ് നടത്തുന്നവയാണ്. 6 രൂപ ടിക്കറ്റ് വിലയുള്ള ലോട്ടറിയുടെ ഒന്നാം സമ്മാനം 1 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 99 പേര്‍ക്ക് 9,000 രൂപ ലഭിക്കും.
50 രൂപ വിലയുള്ള രാജശ്രീ 50 വീക്കലി ടിക്കറ്റാണ് മറ്റൊന്ന്. ഒന്നാം സമ്മാനം 7 പേര്‍ക്ക് 90,000 രൂപ ലഭിക്കും. ഗോള്‍ഡന്‍ 50 മന്ത്ലി ലോട്ടറി 50 രൂപ വിലയില്‍ 4 പേര്‍ക്ക് 5 ലക്ഷം രൂപ ഒന്നാം സമ്മാനം നല്‍കും.
100 രൂപ വിലയുള്ള ഗോള്‍ഡന്‍ 100 ലോട്ടറിയില്‍ 10 പേര്‍ക്ക് 5 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിക്കും. ഗോള്‍ഡന്‍ 200 ലോട്ടറിയില്‍ 10 ലക്ഷമാണ് സമ്മാനം 10 പേര്‍ക്ക് ലഭിക്കും. 200 രൂപ ടിക്കറ്റ് വില.
നാഗാലൻഡ് ലോട്ടറി
നാഗാലാന്‍ഡ് സംസ്ഥാന ലോട്ടറിയിലെ ഡിയര്‍ ലോട്ടറിക്ക് ടിക്കറ്റ് വില 6 രൂപയാണ്. സൂപ്പര്‍ പ്രൈസ് തുക അടക്കം 1 കോടി രൂപയാണ് ഒന്നാം സമ്മാനം. 9,000 രൂപയാണ് രണ്ടാം സമ്മാനം. 10 രൂപ വിലയുള്ള ലാഭ്ലക്ഷ്മി ലോട്ടറിക്ക് 10,000 രൂപ ഒന്നാം സമ്മാനം നേടാം. 50 രൂപ വലിയുള്ള ഡിയര്‍ 50 ലോട്ടറിക്ക് 5 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
കേരള ലോട്ടറി
കേരളത്തില്‍ പ്രതിവാര നറുക്കെടുപ്പുള്ള 7 ലോട്ടറികളാണുള്ളത്. 50 രൂപ ടിക്കറ്റ് വിലയുള്ള ഫിഫ്റ്റിഫിഫ്റ്റി ലോട്ടറിക്കാണ് ഏറ്റവും ഉയര്‍ന്ന സമ്മാനതുക. 1 കോടിയാണ് ഒന്നാം സമ്മാനം. ഞായറാഴ്ചയാണ് നറുക്കെടുപ്പ്. 40 രൂപ വിലയുള്ള കാരുണ്യപ്ലസ്, കാരുണ്യ ലോട്ടറികള്‍ക്ക് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിക്കും.
വിന്‍വിൻ ലോട്ടറി- 75 ലക്ഷം, സ്ത്രീ ശക്തി- 75 ലക്ഷം, അക്ഷയ ലോട്ടറി- 70 ലക്ഷം, നിര്‍മല്‍ ലോട്ടറി 70 ലക്ഷം എന്നിങ്ങനെയാണ് മറ്റു ലോട്ടറികളുടെ സമ്മാനങ്ങൾ.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
