ക്രെഡിറ്റ് കാർഡ് കമ്പനികൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന സേവനങ്ങളിലൊന്നാണ് എയർപോർട്ട് ലോഞ്ച് ആക്‌സസ്. വിമാനത്താവളങ്ങളിലെ ലോഞ്ചുകൾ സൗജന്യ നിരക്കിൽ ഉപയോഗിക്കാൻ കഴിയുന്നു എന്നതാണ് ഇതിന്റെ ഗുണം. ക്രെഡിറ്റ് കാർഡുകളുടെ തരം അനുസരിച്ച് വിവിധ ആനുകൂല്യങ്ങളും കമ്പനികൾ ഉപഭോക്താക്കൾക്ക് നൽകുന്നു.
ഓഫറുകൾ ലഭിക്കുമ്പോൾ അതിനൊത്ത ഫീസും കാർഡുകൾ ഈടാക്കും. 1,000 രൂപ മുതൽ 10,000 രൂപ വരെ ഈടാക്കുന്ന ക്രെഡിറ്റ് കാർഡുകൾ വിപണിയിലുണ്ട്. അതേസമയം സൗജന്യ ക്രെഡിറ്റ് കാർഡുകളിലും ലോഞ്ച് ആക്സസ് അടക്കമുള്ള സൗകര്യങ്ങൾ ലഭിക്കുമോ? വിശദമായി നോക്കാം.
എച്ച്ഡിഎഫ്‌സി ഇന്‍ഫിനിയ ക്രെഡിറ്റ് കാര്‍ഡ്
12,500 രൂപ ജോയിനിംഗ്, വാര്‍ഷിക ഫീസുള്ള എച്ച്ഡിഎഫ്‌സി ഇന്‍ഫിനിയ ക്രെഡിറ്റ് കാര്‍ഡില്‍ അണ്‍ലിമിറ്റഡ് ലോഞ്ച് അക്‌സസ് സൗകര്യം ലഭിക്കും. ആദ്യ വർഷം കോംപ്ലിമെന്ററി ക്ലബ് മാരിയറ്റ് അംഗത്വം, ചെലവഴിക്കുന്ന ഓരോ 150 രൂപയ്ക്കും 5 റിവാർഡ് പോയിന്റ്, എല്ലാ വിദേശ കറൻസി ഇടപാടുകൾക്കും 2 ശതമാനം മാർക്ക്അപ്പ് ഫീസ് എന്നിവയും കാർഡിൽ ലഭിക്കും. 12 മാസത്തിനിടെ 10 ലക്ഷമോ അതിൽ കൂടുതലോ ചെലവഴിച്ചാൽ അടുത്ത വർഷത്തേക്കുള്ള വാർഷിക ഫീസ് ഒഴിവാക്കാനാകും.

എച്ച്ഡിഎഫ്സി മില്ലേനിയ ക്രെഡിറ്റ് കാര്‍ഡ്
8 ആഭ്യന്തര ലോഞ്ച് ആക്‌സസാണ് എച്ച്ഡിഎഫ്‌സി മില്ലേനിയ ക്രെഡിറ്റ് കാര്‍ഡിലൂടെ ലഭിക്കുക. ഒരു പാദത്തില്‍ രണ്ടെണ്ണം എന്ന ക്രമത്തിലാണിത്. ആമസോണ്‍, ബുക്ക്‌മൈഷോ, കള്‍ട്ട്.ഫിറ്റ്, ഫ്‌ളിപ്കാര്‍ട്ട്, മിന്ത്ര, സോണി ലിവ്, സ്വിഗ്ഗി, ടാറ്റ ക്ലിക്ക്, യൂബര്‍, സൊമാറ്റോ എന്നിവയില്‍ 5 ശതമാനം ക്യാഷ്ബാക്കും എച്ച്ഡിഎഫ്‌സി മില്ലേനിയ ക്രെഡിറ്റ് കാര്‍ഡ് നല്‍കും.
ഫ്യുവല്‍ ഒഴികെയുള്ള മറ്റു ചെലവാക്കലുകള്‍ക്ക് 1 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. 1,000 രൂപയാണ് എച്ച്ഡിഎഫ്‌സി മില്ലേനിയ ക്രെഡിറ്റ് കാര്‍ഡിന്റെ ജോയിനിംഗ്, വാര്‍ഷിക ഫീസ്. ക്രെഡിറ്റ് കാര്‍ഡ് റിന്യൂവല്‍ തീയതിക്ക് മുന്‍പ് 1 ലക്ഷം രൂപയുടെ ചെലവാക്കല്‍ നടത്തിയാല്‍ ഫീസ് ഒഴിവാക്കാം.
എച്ച്ഡിഎഫ്സി ബാങ്ക് ടാറ്റ നിയു ഇൻഫിനിറ്റി ക്രെഡിറ്റ് കാർഡ്
8 കോംപ്ലിമെന്ററി ഡൊമസ്റ്റിക് ലോഞ്ച് ആക്‌സസാണ് എച്ച്ഡിഎഫ്സി ബാങ്ക് ടാറ്റ നിയു ഇൻഫിനിറ്റി ക്രെഡിറ്റ് കാർഡ് ഓരോ കലണ്ടർ വർഷത്തിലും നൽകുന്നത്. ഒരു പാദത്തിൽ രണ്ടെണ്ണം എന്ന തോതിൽ ഉപയോഗിക്കാം. ലോഞ്ച് ആക്‌സസിനായി വിസ/റുപേ ക്രെഡിറ്റ് കാർഡിൽ നിന്ന് 2 രൂപ ഈടാക്കും.
കാർഡ് ലോസ്റ്റ് ലയബിലിറ്റിയുടെ ഭാഗമായി ക്രെഡിറ്റ് കാർഡ് നഷ്‌ടപ്പെടുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂർ കോൾ സെന്ററിൽ റിപ്പോർട്ട് ചെയ്‌താൽ കാർഡിലെ തട്ടിപ്പുകാരുടെ ഇടപാടുകളിൽ നിന്ന് ബാധ്യത ഒഴിവാകും.
എച്ച്ഡിഎഫ്‌സി ബാങ്ക് ബ്ലാക്ക് കാര്‍ഡ്- ഡൈനേഴ്‌സ് ക്ലബ് ബ്ലാക്ക് ക്രെഡിറ്റ് കാര്‍ഡ്
ആഭ്യന്തര അന്താരാഷ്ട്ര ലോഞ്ചുകളിൽ അണ്‍ലിമിറ്റഡ് ആക്‌സസ് സൗകര്യം നല്‍കുന്ന കാര്‍ഡാണ് എച്ച്ഡിഎഫ്‌സി ബാങ്ക് ബ്ലാക്ക് കാര്‍ഡ്- ഡൈനേഴ്‌സ് ക്ലബ് ബ്ലാക്ക് ക്രെഡിറ്റ് കാര്‍ഡ്. 9 ലക്ഷം രൂപ ക്രെഡിറ്റ് ലയബിലിറ്റ് കവര്‍, 2 ശതമാനം ഫോറിന്‍ കറന്‍സി മാര്‍ക്കറ്റ് ചാര്‍ജ്, 150 രൂപ ചെലവാക്കുമ്പോള്‍ 5 റിവാര്‍ഡ് പോയി്#റ് എന്നിവ ലഭിക്കും. 10,000 രൂപയാണ് കാര്‍ഡിന്റെ ജോയിനിംഗ്, റിന്യൂവല്‍ ഫീസ്. 12 മാസത്തിനിടെ 5 ലക്ഷംചെലവാക്കിയാല്‍ ഫീസ് ഒഴിവാക്കും.
എസ്ബിഐ എലൈറ്റ് ക്രെഡിറ്റ് കാര്‍ഡ്
ഇന്ത്യയ്ക്ക് പുറത്ത് കലണ്ടര്‍ വര്‍ഷത്തില്‍ 6 ലോഞ്ച് ആക്‌സസ് ലഭിക്കും. ഓരോ പാദത്തിലും പരമാവധി 2 വീതം ഉപയോഗിക്കാം. സമാനമായി പാദത്തില്‍ 2 ലോഞ്ച് ആക്‌സസ് വീതം ആഭ്യന്തര ലോഞ്ചുകളിലും ലഭിക്കും. 12500 രൂപ മൂല്യം വരുന്ന 50,000 ബോണസ് റിവാര്‍ഡ് പോയിന്റ് നേടാം. 1.99 ശതമാനമാണ് മാര്‍ക്ക്പ് ചാര്‍ജ്. 4999 രൂപയാണ് ജോയിനിംഗ്, വാര്‍ഷിക ഫീസ്.
എസ്ബിഐ പ്രൈം ക്രെഡിറ്റ് കാര്‍ഡ്
4 കോംപ്ലിമെന്ററി ഇന്റര്‍നാഷണല്‍ പ്രയോറിറ്റി പാസ് ലോഞ്ച് ആക്‌സസ് കലണ്ടര്‍ വര്‍ഷത്തില്‍ ലഭിക്കും. ആഭ്യന്തര ലോഞ്ചുകളില്‍ പാദത്തില്‍ 2 എന്ന തോതില്‍ 8 ആക്‌സസുകള്‍ ലഭിക്കും. 2999 രൂപ ചെലവ് വരുന്ന കാര്‍ഡില്‍ 3 ലക്ഷത്തിന്റെ ചെലവാക്കുകള്‍ക്ക് ഫീസ് ഒഴിവാക്കും.
ക്ലബ് വിസ്താര എസ്ബിഐ കാര്‍ഡ് പ്രൈം
ആഭ്യന്തര എയര്‍ പോര്‍ട്ട് ലോഞ്ചുകളില്‍ 8 തവണയും ഇന്ത്യയ്ക്ക് പുറത്ത് 4 തവണയും ലോഞ്ച് ആക്‌സ് ലഭിക്കുന്ന കാര്‍ഡാണ് ക്ലബ് വിസ്താര എസ്ബിഐ കാര്‍ഡ് പ്രൈം. വാര്‍ഷിക , ജോയിനിംദ് ഫീസ് 2999 രൂപയാണ്.
കൊട്ടക് വൈറ്റ് റിസര്‍വ് കാര്‍ഡ്
അണ്‍ലിമിറ്റഡ് ഇന്റര്‍നാഷണല്‍ ലോഞ്ച് ആക്‌സസാണ് കാര്‍ഡിന്റെ പ്രത്യേകത. പങ്കാളിത്തമുള്ള റസ്റ്റോറന്റുകളില്‍ കാര്‍ഡ് ഉപയോഗിച്ചാല്‍ 20 ശതമാനം ഇളവ് ലഭിക്കും. തിരഞ്ഞെടുത്ത സ്പാകളിൽ 20 ശതമാനം ഇളവും കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
ഐസിഐസിഐ ബാങ്ക് എമറാള്‍ഡ് ക്രെഡിറ്റ് കാര്‍ഡ്
അണ്‍ലിമിറ്റഡായി ആഭ്യന്തര, അന്താരാഷ്ട്ര ലോഞ്ച് ആക്‌സസുകള്‍ ഐസിഐസിഐ ബാങ്ക് എമറാള്‍ഡ് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും. ആഭ്യന്തര ഹോട്ടല്‍, ട്രാവല#് ബുക്കിംഗുകളില്‍ ക്യാന്‍സലേഷന്‍ ചാര്‍ജ് ഒഴിവാക്കും. 12,000 രൂപയാണ് ജോയിനിംഗ്, വാര്‍ഷിക ഫീസ് വരുന്നത്.
ബിഒബി എട്രിന ക്രെഡിറ്റ് കാര്‍ഡ്
ആഭ്യന്തര ലോഞ്ചുകളില്‍ അണ്‍ലിമിറ്റഡ് ആക്‌സസാണ് ബിഒബി എട്രിന ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നത്. 400 രൂപയ്ക്കും 5,000 രൂപയ്ക്കും ഇടയിലുള്ള ഇന്ധന ചെലവിന് 1 ശതമാനം ഫ്യുവല്‍ സര്‍ചാര്‍ജ് വെയ് വര്‍ ലഭിക്കും. ജോയിനിംഗ് ഫീസ്, വാര്‍ഷിക ഫീസ് 2,499 രൂപയാണ്.
ഐഡിഎഫ്‌സി ഫസ്റ്റ് വെല്‍ത്ത് ക്രെഡിറ്റ് കാര്‍ഡ്
മാസത്തില്‍ 5000 രൂപ ചെലവാക്കിയാല്‍ ത്രൈാമാസത്തില്‍ 4 ആഭ്യന്തര, അന്താരാഷ്ട്ര ലോഞ്ച് ആക്‌സസാണ് ഐഡിഎഫ്‌സി ഫസ്റ്റ് വെല്‍ത്ത് ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നത്. 200 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയിലുള്ള ഇന്ധന ചെലവുകള്‍ക്ക് മാസത്തില്‍ 400 രൂപ വരെ ഫ്യുവല്‍ സര്‍ചാര്‍ജ് ലഭിക്കും. സൗജന്യ ക്രെഡിറ്റ് കാര്‍ഡാണിത്.
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഫസ്റ്റ് ക്രെഡിറ്റ് കാര്‍ഡ്
മാസത്തില്‍ 5,000 രൂപ ചെലവാക്കുമ്പോള്‍ 4 ആഭ്യന്തര ലോഞ്ച് സൗകര്യങ്ങള്‍ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഫസ്റ്റ് ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നു. സൗജന്യ ക്രെഡിറ്റ് കാര്‍ഡാണിത്.


Click it and Unblock the Notifications