റിപ്പോ നിരക്ക് വര്‍ധനവിന് പിന്നാലെ കുറഞ്ഞ പലിശ നിരക്കില്‍ നിന്ന് മോചനം ലഭിച്ചെങ്കിലും സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. പൊതുമേഖലാ, സ്വകാര്യ മേഖല എന്ന വ്യത്യാസമില്ലാതെ മിക്കവാറും ബാങ്കുകള്‍ 3-4 ശതമാനം പലിശയാണ് സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് നല്‍കുന്നത്.
റിസര്‍വ് ബാങ്കില്‍ നിന്ന് ബാങ്കുകള്‍ വായ്പയെടുക്കുമ്പോള്‍ നല്കുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്കിന്റെ വര്‍ധനവിനെ തുടര്‍ന്ന് ബാങ്ക് വായ്പകള്‍ക്ക് നിരക്കുയര്ത്തിയെങ്കിലും ഇതിന് സമാനമായി സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് ബാങ്കുകള്‍ പലിശ നിരക്കുയര്‍ത്തിയിട്ടില്ല.
പൊതുവെ അത്യാവശ്യങ്ങള്‍ക്ക് ചെലവാക്കേണ്ട തുകയാണ് സേവിംഗ്സ് അക്കൗണ്ടില്‍ സൂക്ഷിക്കുന്നത്. ആരോഗ്യപരമായ ആവശ്യങ്ങൾക്കോ മറ്റു ചെലവുകൾക്കോ ഉപയോഗിക്കേണ്ടതുക ഉയർന്ന ലിക്വിഡിറ്റിയുള്ള ഇടങ്ങളിൽ സൂക്ഷിക്കണം. പണപ്പെരുപ്പം 6 ശതമാനമായി കണാക്കിയാല് കുറഞ്ഞ പലിശ നിരക്കില്‍ പണം സൂക്ഷിക്കുന്നത് പണത്തിന്റെ വാങ്ങല്‍ ശേഷി കുറയ്ക്കും. ഇതിന് പരിഹാരമായി പണം സൂക്ഷിക്കാവുന്ന മാര്‍ഗങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
എവിടെ നിക്ഷേപിക്കും
എത കാലത്തേക്കാണ് പണം കരുതേണ്ടതെന്ന് അടിസ്ഥാനമാക്കി ഡെബ്റ്റ് ഫണ്ടുകളായ ലിക്വിഡ് ഫ്ണ്ട്, അള്‍ട്ര ഷോട്ട് ടേം ഫണ്ട്, ആര്ബിട്ട്രേജ് ഫണ്ട് എന്നിവ തിരഞ്ഞെടുക്കാം. ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകള്‍ നല്കുന്ന ലിക്വഡിറ്റി, നിക്ഷേപിച്ച തുകയ്ക്കുള്ള സുരക്ഷിതത്വം എന്നിവയ്ക്കൊപ്പം ബാങ്ക് അക്കൗണ്ടുകളേക്കാള്‍ പലിശ ഈ ഡെബ്റ്റ് ഫണ്ടുകള്‍ നല്കുന്നു.
ഡെബ്റ്റ് ഫണ്ടുകൾ എവിടെ നിക്ഷേപിക്കും
നമ്മുടെ പണം ധനകാര്യ സ്ഥാപനങ്ങൾ എങ്ങനെ ചെലവാക്കുന്നു എന്നു നോക്കാം. ബാങ്കില്‍ പണം നിക്ഷേപിച്ചാല്‍ തുക ബാങ്കില്‍ തന്നെ കിടക്കുന്നില്ല. വിവിധ നിക്ഷേപകരില്‍ നിന്ന് സ്വരൂപിക്കുന്ന പണം ബാങ്ക് വായ്പയായി കമ്പനികള്‍ക്കും വ്യക്തികള്‍ക്കും അനുവദിച്ച് പലിശ നേടുകയാണ് ചെയ്യുന്നത്.
ഇതിന് സമാനമായി ഇത്തരം ഫണ്ടുകള്‍ സര്‍ക്കാറുകളോ വിവിധ കമ്പനികളോ പുറത്തിറക്കുന്ന സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ്, കോമേഷ്യല്‍ പേപ്പര്‍ തുടങ്ങിയ സെക്യൂരിറ്റികളിലാണ് നിക്ഷേപിക്കുന്നത്. മികച്ച ക്രെഡിറ്റ് റേറ്റിംഗുള്ള സെക്യൂരിറ്റികളില്‍ മാത്രമാണ് നിക്ഷേപിക്കുന്നത് എന്നതിനാല്‍ ക്രെഡിറ്റ് റിസ്ക് കുറവാണ്.
സുരക്ഷിതത്വം
ബാങ്കിലിട്ട പണമാണെങ്കില്‍ 5 ലക്ഷം രൂപ വരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സബ്സിഡിയറിയായ ഡെപ്പോസിറ്റ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ ഇന്‍ഷൂറന്‍സ് ലഭിക്കും. ഡെബ്റ്റ/ ആര്‍ബിട്രേജ് മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഇത്തരത്തിലുള്ള ഇന്‍ഷൂറന്‍സുകള്‍ ലഭിക്കുന്നില്ല.
ഉയര്‍ന്ന നിലവാരമുള്ളിടത്ത് നിക്ഷേപിക്കുന്നതിനാൽ ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളെ ഭയപ്പെടേണ്ടതില്ല. സോവറിന്‍ ബോണ്ട്, ബ്ലൂ ചിപ്പ് കമ്പനികള്‍ ഇഷ്യൂ ചെയ്യുന്ന AAA റേറ്റിംഗുള്ള ബോണ്ടുകള്‍ എന്നിവയി നിന്ന് പണം നഷ്ടമാകാനുള്ള സാധ്യതയി്ല്ല. ഇതോടൊപ്പം ഹ്രസ്വകാല ബോണ്ടുകള്‍ക്ക് (1-6 മാസ കാലയളവുള്ളത്) പലിശ റിസ്കും പേടിക്കേണ്ടതില്ല.
ലിക്വിഡിറ്റി
അത്യാവശ്യങ്ങള്‍ക്ക് എടുത്ത് ഉപയോഗിക്കുന്ന തുകയായതിനാല്‍ ലിക്വിഡിറ്റി പ്രധാനമായും പരിശോധിക്കേണ്ട കാര്യമാണ്. ഈ ഫണ്ടുകളിലെ തുക പിന്‍വലിക്കാന്‍ അപേക്ഷ നല്കി കഴിഞ്ഞാല്‍ 1-2 ദിവസത്തിനുള്ളില്‍ അക്കൗണ്ടിലെത്തും. ഓണ്‍ലൈന്‍ വഴിയുള്ള ഇടപാടുകളായതിനാല്‍ ഒന്ന്, രണ്ട് ക്ലിക്കുകള്‍ക്കുള്ളില്‍ നിങ്ങളുടെ പണം ബാങ്ക് അക്കൗണ്ടിലെത്തും.
ആദായം
റിപ്പോ നിരക്കിന്റെ ചലനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ഫണ്ടുകള്‍ ആദായം നല്‍കുന്നത്. റിപ്പോ നിരക്കിലെ വര്‍ധനവ് ഫണ്ടുകളുടെ ആദായം വര്‍ധിപ്പിക്കുന്നത് കാണാം. നിലവില്‍ 1-3 മാസത്തേക്കുള്ള കാലവധിയില്‍ 6-7 ശതമാനം ആദായം ഫണ്ടുകള്‍ നല്‍കുന്നുണ്ട്. നിലവിലെ ബാങ്ക് നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഉയർന്ന നിരക്കാണ്.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications