കുറഞ്ഞ റിസ്‌കില്‍ മികച്ച റിട്ടേണ്‍; 10 ശതമാനം വരെ റിട്ടേണില്‍ സ്ഥിര വരുമാനം നേടാം; 5 നിക്ഷേപങ്ങളിതാ

പലിശ നിരക്ക് ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ ഡെബ്റ്റ് നിക്ഷേപങ്ങള്‍ക്ക് കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് മികച്ച റിട്ടേണാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. നിലവിലെ ഉയര്‍ന്ന പലിശ നിരക്ക് കണക്കിലെടുത്ത് ഉയര്‍ന്ന റേറ്റിംഗ് ഉള്ള, ഉയര്‍ന്ന ആദായം നല്‍കുന്ന നോണ്‍ കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുക(എന്‍സിഡി)ളിൽ നിക്ഷേപിക്കുന്നതിലൂടെ 10ശതമാനം വരെ റിട്ടേണിൽ സ്ഥിര വരുമാനം നേടാനുള്ള സാധ്യതയുണ്ട്.

എന്താണ് എൻസിഡികൾ

കോര്‍പ്പറേറ്റ് കമ്പനികള്‍ ദീര്‍ഘകാല പണസമാഹരണത്തിന് പബ്ലിക്ക് ഇഷ്യു വഴി പുറത്തിറക്കുന്നവയാണ് നോൺ കൺവേ‌ർട്ടബിൾ ഡിബഞ്ചറുകൾ. ഓഹരികളാക്കി മാറ്റാൻ സാധിക്കാത്ത കടപത്രങ്ങളെയാണ് നോൺ കൺവേർട്ടബിൾ ഡിബഞ്ചർ എന്ന് വിളിക്കുന്നത്. 1 വര്‍ഷം മുതല്‍ 7 വര്‍ഷത്തേക്ക് കമ്പനികള്‍ എന്‍സിഡികള്‍ പുറത്തിറക്കുന്നു. മാസത്തിലോ കാലാവധിയിലോ കമ്പനികള്‍ പലിശ നല്‍കും. ഡീമാറ്റ് ഫോമില്‍ സൂക്ഷിക്കുന്ന എന്‍സിഡി കള്‍ കാലാവധിക്ക് മുന്‍പ് വില്പന നടത്തിയാല്‍ സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കുന്നില്ല.

പല എൻസിഡികളും എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുകയും ഓഹരികൾ പോലെ ട്രേഡ് ചെയ്യാൻ സാധിക്കുന്നവയുമാണ്. ഉയർന്ന റേറ്റിം​ഗ്, മെച്യൂരിറ്റി വരെ നിലനിർത്തിയാൽ കടപ്പത്രത്തിൽ നിന്നുള്ള റിട്ടേൺ നിരക്കിനെ സൂചിപ്പിക്കുന്ന യീൽഡ് ടു മെച്യൂരിറ്റി (YTM), മതിയായ ലിക്വിഡിറ്റി എന്നിവയുള്ള എൻസിഡികളെ റീട്ടെയിൽ നിക്ഷേപകർക്ക് പരി​ഗണിക്കാവുന്നതാണ്. ഇത്തരത്തിലുള്ള 5 നോൺ കൺവേർട്ടബിൾ ഡിബഞ്ചറുകളാണ് ചുവടെ നൽകുന്നത്.

കുറഞ്ഞ റിസ്‌കില്‍ മികച്ച റിട്ടേണ്‍; 10 ശതമാനം വരെ റിട്ടേണില്‍ സ്ഥിര വരുമാനം നേടാം; 5 നിക്ഷേപങ്ങളിതാ

ഇന്ത്യബുള്‍സ് കൊമേഷ്യല്‍ ക്രെഡിറ്റ്

ഇന്ത്യബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റജിന്റെ സബ്‌സിഡിയറിയാണ് ഇന്ത്യബുള്‍സ് കൊമേഷ്യല്‍ ക്രെഡിറ്റ്. കമ്പനിയുടെ ഇന്ത്യബുള്‍സ് കൊമേഷ്യല്‍ ക്രെഡിറ്റ് ടാക്‌സബിള്‍ എന്‍സിഡിയുടെ കൂപ്പണ്‍ റേറ്റ് 8.84 ശതമാനമാണ്. മാസത്തില്‍ പലിശ നല്‍കുന്ന എന്‍സിഡി ക്ക് 5.28 വര്‍ഷം കാലാവധി അവശേഷിക്കുന്നുണ്ട്. 945.01 രൂപയാണ് ലാസ്റ്റ് ട്രേഡഡ് വില. യീല്‍ഡ് ടു മെച്യൂരിറ്റി 10.64 ശതമാനമാണ്. AA റേറ്റിംഗുള്ള എന്‍സിഡിയാണിത്. 

ഇന്ത്യ ഇന്‍ഫോലൈന്‍ ഫിനാന്‍സ് ടാക്‌സബിള്‍ എന്‍സിഡി

AA റേറ്റിംഗുള്ള ഇന്ത്യ ഇന്‍ഫോലൈന്‍ ഫിനാന്‍സ് ടാക്‌സബിള്‍ എന്‍സിഡിയുടെ കൂപ്പണ്‍ റേറ്റ് 10 ശതമാനമാണ്. 5.65 വര്‍ഷമാണ് അവശേശിക്കന്ന കാലാവധി. മാസത്തില്‍ പേഔട്ട് നല്‍കുന് എന്‍സിഡി 1,049.95 രൂപയ്ക്ക് ലഭ്യമാണ്. യീല്‍ഡ്-ടു- മെച്യൂരിറ്റി 9.31 ശതമാനമാണ്.

ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനി

ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനിയുടെ നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ക്ക് AA+ റേറ്റിംഗുണ്ട്. കൂപ്പണ്‍ റേറ്റ് 9.50 ശതമാനമാണ്. വര്‍ഷത്തിലാണ് പേഔട്ട് നല്‍കുന്നത്. 5.08 വര്‍ഷകാലം കാലാവധി അവശേഷിക്കുന്ന ഡിബഞ്ചര്‍ 1,107 രൂപയില്‍ ലഭ്യമാണ്. മെച്യൂരിറ്റി യീല്‍ഡ് 9.03 ശതമാനമാണ്. 

ജെഎം ഫിനാന്‍ഷ്യല്‍ ക്രെഡിറ്റ് സൊല്യൂഷന്‍

AA റേറ്റിംഗുള്ള എന്‍സിഡികളാണ് ജെഎം ഫിനാന്‍ഷ്യല്‍ ക്രെഡിറ്റ് സൊല്യൂഷന്റേത്. 4.98 വര്‍ഷം കാലാവധി അവശേഷിക്കുന്ന എന്‍സിഡിക്ക് 9.75 ശതമാനമാണ് കൂപ്പണ്‍ റേറ്റ്. വാര്‍ഷിക പേഔട്ട് ലഭിക്കുന്ന എന്‍സിഡി 1,037.87 രൂപയ്ക്ക് ലഭ്യമാകും. മെച്യൂരിറ്റി യീല്‍ഡ് 8.84 ശതമാനമാണ്.

എആന്‍ഡ്എം ഫിനാന്‍സഷ്യല്‍ സര്‍വീസ്

മഹീന്ദ്ര ഗ്രൂപ്പില്‍ നിന്നുള്ള എആന്‍ഡ്എം ഫിനാന്‍സഷ്യല്‍ സര്‍വീസിന്റെ എന്‍സിഡിക്ക് AAA റേറ്റിംഗുണ്ട്. 2.98 വര്‍ഷം കാലാവധി ബാക്കിയുള്ള എന്‍സിഡിയുടെ മെച്യൂരിറ്റി യീല്‍ഡ് 8.12 ശതമാനമാണ്. വാര്‍ഷിക പേഔട്ട് നല്‍കുന്ന എന്‍സിഡി 9 ശതമാനം കൂപ്പണ്‍ നിരക്ക് നല്‍കുന്നു. 1025.01 രൂപയില്‍ വാങ്ങാന്‍ സാധിക്കും.

നികുതി

എന്‍സിഡിയില്‍ നിന്നുള്ള പലിശ വരുമാനം നിക്ഷേപകന്റെ ടാക്‌സ് സ്ലാബ് അനുസരിച്ച് നികുതി നല്‍കണം. ലിസ്റ്റഡ് എന്‍സിഡി കള്‍ 12 മാസത്തിലധികം കയ്യില്‍ വെച്ചാല്‍ ദീര്‍ഘകാല മൂലധന നേട്ടമായി കണക്കാക്കും. അണ്‍ലിസ്റ്റഡ് എന്‍സിഡകള്‍ക്ക് 36 മാസം കയ്യില്‍ വെച്ചാല്‍ ദീര്‍ഘകാല മൂലധന നേട്ടമായി കണക്കാക്കും. 10 ശതമാനം നികുതി വില്പന സമയത്ത് ഈടാക്കും. ഹ്രസ്വകാല മൂലധന നേട്ടത്തിന് നിക്ഷേപകന്റെ ടാക്‌സ് സ്ലാബ് അനുസരിച്ച് നികുതി ഈടാക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X