അപ്രതീക്ഷിതമായ ഒരു സാമ്പത്തിക ആവശ്യമുണ്ടാകുമ്പോൾ നമ്മളിൽ ഭൂരിഭാഗവും ബാങ്കുകളെ ആശ്രയിക്കുകയാണ് പതിവ്. ബിസിനസ്സ്, കാർ, ഭവനം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം വ്യക്തിഗത വായ്പ അഥവാ പേഴ്സണൽ ലോൺ തേടുക എന്നത് ഇന്ന് പതിവാണ്. വ്യക്തിഗത വായ്പകൾ സാധാരണയായി സുരക്ഷിതമല്ലാത്തവയാണ്. അതുകൊണ്ടു തന്നെ ഉയർന്ന പലിശ നൽകേണ്ടി വരും. എന്നാൽ ബാങ്കുകൾ ഈടാക്കുന്ന നിരക്ക് അപേക്ഷകൻ്റെ ക്രെഡിറ്റ് സ്കോർ, ബാങ്കുമായുള്ള ബന്ധം, തൊഴിലുടമയുടെ വിഭാഗം തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ്.
എന്തായാലും കുറഞ്ഞ പലിശ നിരക്കിൽ വ്യക്തിഗത വായ്പകൾ നൽകുന്ന ബാങ്കുകൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
1. എച്ച്‌ഡിഎഫ്‌സി ബാങ്ക്
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്ക് 10.5 മുതൽ 24 ശതമാനം വരെ പലിശ നിരക്കിലാണ് വ്യക്തിഗത വായ്പകൾ നൽകുന്നത്. 4999 രൂപ പ്രോസസ്സിംഗ് ചാർജും ഈടാക്കും.
2. ഐസിഐസിഐ ബാങ്ക്
രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ വായ്പ ദാതാവ് അതിൻ്റെ വ്യക്തിഗത വായ്പകളിൽ പ്രതിവർഷം 10.65 ശതമാനം മുതൽ 16 ശതമാനം വരെ ഈടാക്കുന്നു. പ്രോസസ്സിംഗ് നിരക്കുകൾ 2.50 ശതമാനം വരെയും ബാധകമായ നികുതികളുമാണ്.
3. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
എസ്ബിഐ) കോർപ്പറേറ്റ് അപേക്ഷകർക്ക് 12.30 മുതൽ 14.30 ശതമാനം വരെ ഈടാക്കുന്നു. അതേസമയം സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നവർക്ക് പ്രതിവർഷം 11.30 മുതൽ 13.80 ശതമാനം നിരക്കിൽ വ്യക്തിഗത വായ്പകൾ നേടാം. പ്രതിരോധ ജീവനക്കാർക്ക് പ്രതിവർഷം 11.15 മുതൽ 12.65 ശതമാനം വരെ കുറഞ്ഞ പലിശയിലാണ് വായ്പ നൽകുന്നത്.

4. ബാങ്ക് ഓഫ് ബറോഡ
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പ്രതിവർഷം 13.15 മുതൽ 16.75 ശതമാനം വരെ പലിശ നിരക്കിൽ വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്യുന്നു. അതേസമയം സർക്കാർ ജീവനക്കാർക്ക് പ്രതിവർഷം 12.40 മുതൽ 16.75 ശതമാനം വരെയാണ് പലിശ നിരക്ക്.
5. പഞ്ചാബ് നാഷണൽ ബാങ്ക്
കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് സ്കോർ അനുസരിച്ച് പ്രതിവർഷം 13.75 മുതൽ 17.25 ശതമാനം വരെ പലിശ നിരക്കിലാണ് പഞ്ചാബ് നാഷണൽ ബാങ്ക് വ്യക്തിഗത വായ്പകൾ നൽകുന്നത്. അതേ സമയം, സർക്കാർ ജീവനക്കാർക്ക് 12.75 ശതമാനം മുതൽ 15.25 ശതമാനം എന്ന നിരക്കിൽ വായ്പ ലഭിക്കും.

6. കൊട്ടക് മഹീന്ദ്ര ബാങ്ക്
സ്വകാര്യ വായ്പ ദാതാവ് അതിൻ്റെ വ്യക്തിഗത വായ്പകളിൽ പ്രതിവർഷം കുറഞ്ഞത് 10.99 ശതമാനം ഈടാക്കുന്നു. എന്നിരുന്നാലും, ലോൺ പ്രോസസ്സിംഗ് ചാർജുകൾ ലോൺ തുകയുടെ 3 ശതമാനം വരെയും നികുതിയും വരെ ഉയർന്നതായിരിക്കും.
7. ആക്‌സിസ് ബാങ്ക്
ആക്‌സിസ് ബാങ്ക് അതിൻ്റെ വ്യക്തിഗത വായ്പകളിൽ പ്രതിവർഷം 10.65 ശതമാനം മുതൽ 22 ശതമാനം വരെയുള്ള നിരക്കിലാണ് വ്യക്തിഗത വായ്പകൾ നൽകുന്നത്.
8. ഇൻഡസ്ഇൻഡ് ബാങ്ക്
പ്രതിവർഷം 10.49 ശതമാനം മുതലാണ് ഇൻഡസ്ഇൻഡ് ബാങ്ക് വ്യക്തിഗത വായ്പകൾക്ക് ഈടാക്കുന്ന പലിശ നിരക്ക്. പ്രോസസ്സിംഗ് ചാർജുകൾ 3 ശതമാനം വരെയാണ്. വായ്പ തുക 30,000 രൂപ മുതൽ 50 ലക്ഷം രൂപ വരെയാകാം .
9. യെസ് ബാങ്ക്
യെസ് ബാങ്ക് പ്രതിവർഷം 10.49 ശതമാനത്തിൽ തുടങ്ങുന്ന പലിശ നിരക്ക് ഈടാക്കുന്നു. കാലാവധി 72 മാസം വരെയാണ്. കടം വാങ്ങുന്നയാൾക്ക് ഭാഗിക തിരിച്ചടവും നടത്താം. 50 ലക്ഷം രൂപ വരെ വായ്പ നൽകും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications