പെട്ടന്നുള്ള ആവശ്യത്തിനുള്ള പണം സൂക്ഷിക്കാൻ സേവിംഗ്‌സ് അക്കൗണ്ടുകൾ ആവശ്യമാണ്. സുരക്ഷിതമായ ബാങ്കുകളിൽ അക്കൗണ്ടെടുക്കുകയെന്നതാണ് പലരും പൊതുവെ ചെയ്തു വരുന്ന രീതി. ഉയർന്ന മിനിമം ബാലൻസും പിൻവലിക്കാനുള്ള പരിധിയും സേവിംഗ്‌സ് അക്കൗണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. ഈ സാഹചര്യത്തിൽ അറിയേണ്ട കാര്യമാണ് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകളെ പറ്റി.
ബാങ്ക് നിക്ഷേപങ്ങളോട് കിടപിടിക്കുന്ന, വ്യത്യസ്ത പ്രായക്കാർക്ക് വ്യത്യസ്ത കാലാവധിയിൽ, നികുതി അനുകൂല്യങ്ങളോടെ നിക്ഷേപ പദ്ധതികൾ നൽകുന്ന പോസ്റ്റ് ഓഫീസിൽ മികച്ച സേവിംഗ്‌സ് അക്കൗണ്ടുകളുണ്ട്. എസ്ബിഐ നൽകുന്നതിനേക്കാൾ പലിശ സേവിംഗ്‌സ് അക്കൗണ്ടിന് ലഭിക്കുന്നതിനൊപ്പം ഇൻഷൂറൻസ് അടക്കമുള്ള നേട്ടങ്ങളും ഈ അക്കൗണ്ടിനുണ്ട്. വിശദമായി നോക്കാം.
പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട്
പ്രായ പൂര്‍ത്തിയായവര്‍ക്കും അല്ലാത്തവര്‍ക്കും പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കും. ഒരാൾക്ക് ഒരു അക്കൗണ്ട് മാത്രമെ അനുവദിക്കുകയുള്ളൂ. ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. എന്നാൽ വ്യക്തിഗത അക്കൗണ്ടിനെ ജോയിന്റ് അക്കൗണ്ടാക്കാനും തിരിച്ചും സാധ്യമല്ല. ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടിന് സമാനമാണ് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടും.

കുറഞ്ഞ നിക്ഷേപമായി അക്കൗണ്ടില്‍ 500 രൂപ ആവശ്യമാണ്. 50 രൂപ മുതല്‍ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാം. പരമാവധി നിക്ഷേപിക്കാവുന്ന തുകയ്ക്ക് പരിധിയില്ല. അക്കൗണ്ടില്‍ ബാലന്‍സ് 500 രൂപയായാല്‍ പിന്‍വലിക്കാല്‍ അനുവദിക്കില്ല. ബാലന്‍സ് 500 ല്‍ താഴെയായാല്‍ 50 രൂപ അക്കൗണ്ട് മെയിന്റനന്‍സ് ഫീ ഈടാക്കും. അക്കൗണ്ട് ബാലന്‍സ് പൂജ്യമാകുന്നോടെ അക്കൗണ്ട് റദ്ദാകും.
പലിശ
സേവിംഗ്‌സ് അക്കൗണ്ടിലെ പലിശയ്ക്ക് പോസ്റ്റ് ഓഫീസില്‍ നിന്ന് 4 ശതമാനം പലിശ ലഭിക്കും. മാസത്തിൽ 10-ാം തീയതിക്കും അവസാന തീയതിക്കും ഇടയിലുള്ള മിനിമം ബാലൻസ് നോക്കിയാണ് പലിശ കണക്കാക്കുക. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിലെ പലിശവരുമാനം 10,000 രൂപ വരെ നികുതി ഇളവുണ്ട് . 500 രൂപയിൽ കുറവ് ബാലൻസാണ് അക്കൗണ്ടിലുള്ളതെങ്കിൽ പലിശ ലഭിക്കില്ല.
തുടര്‍ച്ചയായ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടില്‍ നിക്ഷേപം നടത്തുകയോ പിന്‍വലിക്കലോ ചെയ്തില്ലെങ്കിൽ അക്കൗണ്ട് നിഷ്‌ക്രിയമായി കണക്കാക്കും. എന്നാൽ കെവൈസി രേഖകളും പാസ്ബുക്കും സഹിതം ബന്ധപ്പെട്ട പോസ്റ്റ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ച് അക്കൗണ്ട് വീണ്ടെടുക്കാവുന്നതാണ്.

മറ്റു സേവനങ്ങൾ
പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിനൊപ്പം നൂതന ബാങ്കിംഗ് സൗകര്യങ്ങളെല്ലാം ലഭിക്കും. ഇവ ആവശ്യമുണ്ടെങ്കിൽ പോസ്റ്റ് ഓഫീസിൽ അപേക്ഷ സമർപ്പിച്ചാൽ മതി. ബാങ്കിന് സമാനമായി എടിഎം കാര്‍ഡ്, ഇബാങ്കിംഗ്/മൊബൈല്‍ ബാങ്കിംഗ് സൗകര്യങ്ങൾ, ആധാര്‍ സീഡിംഗ് എന്നിവ ലഭിക്കും. ആവശ്യക്കാർക്ക് അടല്‍ പെന്‍ഷന്‍ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (പിഎംഎസ്ബിവൈ), പ്രധാനമന്ത്രി ജീവന്‍ ജീവന്‍ ജ്യോതി ബീമാ യോജന (പിഎംജെജെബിവെെ) എന്നിവയിൽ ചേരാം.
നിരക്കുകൾ
പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിൽ ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്കിന് 50 രൂപ ഈടാക്കും. അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിനും ഡെപ്പോസിറ്റ് റസീപ്റ്റിനും 20 രൂപ വീതം ചാർജ് ഈടാക്കുന്നുണ്ട്. നഷ്ടപ്പെട്ട, കേടുപാട് സംഭവിച്ച പാസ്ബുക്ക് മാറ്റി നൽകാൻ 100 രൂപ രജിസ്ട്രേഷൻ ഫീസായി നൽകണം. അക്കൗണ്ട് ആരംഭിക്കുമ്പോൾ നോമിനി നിർബന്ധമാണ്. നോമിനിയെ മാറ്റുന്നതിന് 50 രൂപ ഈടാക്കും.
അക്കൗണ്ട് ട്രാന്‍സഫര്‍ ചെയ്യുന്നതിനും അക്കൗണ്ട് ഈട് നല്‍കുന്നതിനും 100 രൂപ വീതം നൽകണം. സാമ്പത്തിക വർഷത്തിൽ ചെക്ക് ബുക്കിലെ പത്ത് ലീഫ് സൗജന്യമായി ലഭിക്കും. ശേഷം 2 രൂപ വീതം ലീഫിന് ഈടാക്കും. ചെക്ക് ബൗൺസായാല്‍ 100 രൂപയാണ് പിഴ.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
